HOME
DETAILS

നയപ്രഖ്യാപന  പ്രസംഗം; ആരോഗ്യത്തിനും അതിദാരിദ്ര്യ നിർമാർജനത്തിനും മുൻഗണന

  
January 18, 2025 | 5:45 AM

Policy Declaration Speech Prioritize health and poverty alleviation

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. സർക്കാർ നടപ്പാക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ചും പ്രസംഗത്തിൽ സൂചിപ്പിച്ചു. കേരളം വ്യവസായ സൗഹൃദത്തിൽ ഒന്നാമതാണ്. ദേശീയപാത നിർമാണം സുഗമമായി മുന്നോട്ടുപോകുന്നു. സംസ്ഥാനത്തിന്റെ പൊതുവിതരണസംവിധാനം രാജ്യത്തെ തന്നെ മികച്ചതെന്നും ഗവർണർ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവരുന്നുവെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. ദാരിദ്ര്യ നിർമാർജനത്തിനു മുൻഗണന നൽകുന്നുണ്ട്. 

എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണ്.  64,006 അതിദരിദ്രരെ കണ്ടെത്തി. ഇ വരുടെ പ്രശ്‌നം പരിഹരിക്കാൻ നടപടി തുടങ്ങി.ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളത്. വികസന നേട്ടങ്ങളിൽ സംസ്ഥാനം മാതൃകയാണ്. ഇന്റർനെറ്റ് സാർവത്രികമാക്കിയത് മുതൽ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കിയതിൽ വരെ കേരളം നേട്ടത്തിന്റെ പാതയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടം എടുത്തുപറയേണ്ടതാണ്. കരിക്കുലം നവീകരണം ചരിത്രപരമായ നേട്ടമാണ്. നാലു വർഷ ബിരുദ കോഴ്‌സ് ഫലപ്രദമായി നടപ്പാക്കി. 

കാർഷികമേഖലയെ പരിസ്ഥിതി സൗഹൃദമായരീതിയിൽ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് സർക്കാർ നടത്തിയിട്ടുള്ളത്. ത്വരിതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്ക്കും പ്രത്യുൽപാദനപരമായ തൊഴിലവസരം സൃഷ്ടിക്കുന്നതിനും നടപടിയെടുത്തു. തരിശുരഹിത ഗ്രാമങ്ങൾ സൃഷ്ടിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി 'നവോഥാൻ' പദ്ധതി നടപ്പാക്കി.

കൂടുതൽ തരിശുഭൂമികൾ കൃഷിക്കായി ലഭ്യമാക്കുന്നതിലേക്കായി 'ക്രോപ് കൾട്ടിവേറ്റേഴ്‌സ് കാർഡ്' ആവിഷ്‌കരിക്കുമെന്നും നയപ്രഖ്യാപനം പറയുന്നു. കേരളത്തെ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാൻ പരിശ്രമിക്കും. കെ ഡിസ്‌ക്കിന്റെ സഹകരണത്തോടെ ഡയബറ്റിക് റെറ്റിനോപ്പതി, ഇമ്മ്യൂണോ ചെയ്ൻ, ബ്ലഡ് ബാഗ് ട്രയിസബിലിറ്റി എന്നീ എ.ഐ, എം.എൽ അധിഷ്ഠിത ഉൽപന്നങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും നയപ്രഖ്യാപനം പറയുന്നു.

 

ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഫെലോഷിപ്പ് ആരംഭിക്കും


തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഗവേഷക വിദ്യാർഥികൾക്കായി ഫെലോഷിപ്പുകൾ ആരംഭിക്കുമെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.  ക്ഷേമപരിപാടികളിലൂടെയും സമഗ്രവികസന സംരംഭങ്ങളിലൂടെയും ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള പ്രതിബദ്ധതയിൽ സർക്കാർ നിലകൊള്ളും.

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായുള്ള ഭവനപദ്ധതി, ഭവന നവീകരണം എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കരിയർ ഗൈഡൻസ് ക്യാംപുകളിലൂടെയും വിവാഹപൂർവ കൗൺസിലിങ് പോലുള്ള സംരംഭങ്ങളിലൂടെയും വിദ്യാഭ്യാസ ശാക്തീകരണത്തിന് മുൻഗണന നൽകിവരുന്നതായും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  4 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  4 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  4 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  4 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  4 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  4 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  4 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  4 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  4 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  4 days ago