HOME
DETAILS

ചാമ്പ്യൻസ് ട്രോഫി ഞങ്ങൾ വീണ്ടും വാംഖഡെ സ്റ്റേഡിയത്തിൽ എത്തിക്കും: രോഹിത് ശർമ്മ

  
January 20 2025 | 11:01 AM

Rohit Sharma talks will bring the Champions Trophy back to the Wankhede Stadium

മുംബൈ: വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇപ്പോൾ ടൂർണമെന്റിന് മുന്നോടിയായി ചാമ്പ്യൻസ് ട്രോഫി വിജയിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. 2024 ട്വന്റി ട്വന്റി ലോകകപ്പ് വിജയം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ആഘോഷിച്ചത് ചാമ്പ്യൻസ് ട്രോഫി കിരീടവും മുംബൈ സ്റ്റേഡിയത്തിൽ എത്തിക്കുമെന്നാണ് രോഹിത് പറഞ്ഞത്. വാങ്കഡെ സ്റ്റേഡിയത്തിൻ്റെ 50-ാം വാർഷികത്തിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു രോഹിത്. 

'ഞങ്ങൾ ഇപ്പോൾ മറ്റൊരു ടൂർണമെൻ്റിന് തുടക്കമിടാൻ പോവുകയാണ്. ദുബായിൽ കളിക്കാനായി എത്തുമ്പോൾ 140 കോടി ജനങ്ങൾ ഞങ്ങളുടെ പിന്നിലുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത് ഞങ്ങൾക്കറിയാം. ഈ ഐസിസി ചാമ്പ്യൻസ് ട്രോഫി തിരികെ ഇവിടെ വാംഖഡെയിൽ കൊണ്ടുവരാൻ ഞങ്ങൾ പരമാവധി ശ്രമിക്കും,' രോഹിത് പറഞ്ഞു.

ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പിൽ ഉള്ളത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്.

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പേ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരെ സ്വന്തം തട്ടകത്തിൽ അഞ്ചു ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവും ആണ് ഇന്ത്യ കളിക്കുക. ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് ട്വന്റി ട്വന്റി പരമ്പര നടക്കുക. ഇതിനു ശേഷം ഫെബ്രുവരി ആറ് മുതൽ 12 വരെ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് നാടുകടത്തിയ ഇന്ത്യന്‍ സംഘത്തെ വഹിച്ചുള്ള രണ്ടാം വിമാനം ശനിയാഴ്ച്ചയെത്തും

National
  •  3 days ago
No Image

കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് കേസ്; പ്രിന്‍സിപ്പാളിനും, അസി. വാര്‍ഡനും സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് വിലക്ക് ഏര്‍പ്പെടുത്തി

Kerala
  •  4 days ago
No Image

പ്രാണികളേയേയും പുഴുക്കളേയും ഉപയോഗിച്ചുള്ള ഭക്ഷണം വിലക്കി കുവൈത്ത്

latest
  •  4 days ago
No Image

മുന്‍കൂര്‍ വിസയില്ലാതെയും ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇ സന്ദര്‍ശിക്കാം; ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി വിപുലീകരിക്കാന്‍ യുഎഇ

uae
  •  4 days ago
No Image

സഊദി അറേബ്യ; ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയോ? 

Saudi-arabia
  •  4 days ago
No Image

മൃഗസംരക്ഷണ നിയമലംഘനങ്ങള്‍ ലംഘിച്ചാല്‍ അജ്മാനില്‍ ഇനിമുതല്‍ കര്‍ശനശിക്ഷ; 500,000 ദിര്‍ഹം വരെ പിഴ

uae
  •  4 days ago
No Image

തൃശൂര്‍ ബാങ്ക് കവര്‍ച്ച: പ്രതി അങ്കമാലിയിലെന്ന് സൂചന

Kerala
  •  4 days ago
No Image

ഗസ്സയില്‍ നിന്ന് ഹമാസ് പിന്‍മാറണമെന്ന് അറബ് ലീഗ്;  പിന്തുണച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്‌

uae
  •  4 days ago
No Image

ഉംറ പ്രവേശനം; പുത്തന്‍ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ

latest
  •  4 days ago