HOME
DETAILS

വേഗത്തിന് തത്‌കാൽ, സൗകര്യത്തിന് പ്രീമിയം; പാസ്പോർട് പുതുക്കൽ സേവനങ്ങൾ സുതാര്യമാക്കി അബൂദബി

  
January 20, 2025 | 2:12 PM

 Abu Dhabi Streamlines Passport Renewal Services for Speed and Convenience

അബൂദബി: യുഎഇയിലെ പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് പുതുക്കൽ നടപടിക്രമങ്ങൾ സുതാര്യമാക്കി അബൂദബി ഇന്ത്യൻ എംബസി. പാസ്പോർട്ടിന് അപേക്ഷിക്കുന്നതും, പുതുക്കുന്നതും, നടപടിക്രമങ്ങളും, അവ പൂർത്തിയാക്കാൻ എടുക്കുന്ന കാലയളവും ഉൾപ്പെടെ ഓരോ സേവനത്തെക്കുറിച്ചുമുള്ള വിശദാംശങ്ങൾ എംബസി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

സാധാരണ പാസ്പോർട്ട് പുതുക്കൽ, തത്കാൽ പാസ്പോർട്ട് പുതുക്കൽ, പ്രീമിയം സേവനം എന്നിവയുമായി ബന്ധപ്പെട്ട വിശദീകരണമാണ് നൽകിയിരിക്കുന്നത്. അപേക്ഷകർക്ക് വ്യക്‌തിപരമായ പരിഗണനയും സഹായവും ഓഫിസിലെ അധിക സൗകര്യങ്ങളും ലഭ്യമാക്കുന്ന പ്രീമിയം സർവിസിന് അധിക നിരക്ക് ഈടാക്കും. പെട്ടെന്ന് പാസ്പോർട്ട് പുതുക്കേണ്ടവർ തത്കാൽ സേവനം ഉപയോ​ഗപ്പെടുത്തണമെന്ന് എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു.

സേവനം ബിഎൽഎസ് ഇന്റർനാഷനലിലൂടെ

പുറംസേവന കരാർ കമ്പനിയായ ബിഎൽഎസ് ഇന്റർനാഷനൽ വഴിയാണ് പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രീമിയം സേവനം ആവശ്യമുള്ളവർ വെബ്സൈറ്റ് മുഖേന മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബിഎൽഎസ് ഉദ്യോഗസ്‌ഥർ പാസ്പോർട്ട് അപേക്ഷകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ബന്ധപ്പെട്ട രേഖകൾ സഹിതം ഇന്ത്യൻ എംബസിക്കോ കോൺസുലേറ്റിനോ കൈമാറും, തുടർന്ന് കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് അപേക്ഷകന്റെ വിവരങ്ങൾ സ്‌ഥിരീകരിച്ച ശേഷം പുതുക്കി നൽകും.

തത്കാൽ പാസ്പോർട്ട് അപേക്ഷകർക്ക് മുൻകൂർ അപ്പോയിൻമെന്റിന്റെ ആവശ്യമില്ല. ഇവർ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ നേരിട്ട് എത്തിയാൽ മതിയെന്നും ഇന്ത്യൻ എംബസി അറിയിച്ചു. കൂടാതെ, തത്കാൽ അപേക്ഷകർക്കായി ബിഎൽഎസ് കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.


പാസ്പോർട്ട് ‌പുതുക്കാൻ പൊലിസ് ക്ലിയറൻസ്

പാസ്പോർട്ട് പുതുക്കാൻ ഇന്ത്യയിൽനിന്നുള്ള പൊലിസ് ക്ലിയറൻസ് ആവശ്യമാണ്, അതേസമയം ക്ലിയറൻസ് ലഭിക്കുന്നതിനുള്ള കാലതാമസം അനുസരിച്ചായിരിക്കും പാസ്പോർട്ട് പുതുക്കി നൽകുക. സാധാരണ അപേക്ഷകളിൽ പാസ്പോർട്ട് ഇഷ്യു ചെയ്യുന്നതിന് മുൻപും അടിയന്തര സേവനമായ തത്കാൽ പാസ്പോർട്ട് അപേക്ഷകളിൽ ഇഷ്യൂ ചെയ്‌തതിനു ശേഷവുമാണ് പൊലിസ് ക്ലിയറൻസ് എടുക്കേണ്ടത്. രാവിലെ അപേക്ഷിച്ചാൽ വൈകിട്ടോ പിറ്റേ ദിവസമോ തത്കാൽ പാസ്പോർട്ട് ലഭിക്കും. അതേസമയം സാധാരണ പാസ്പോർട്ടും പ്രീമിയം പാസ്പോർട്ടും മൂന്നോ നാലോ പ്രവൃത്തി ദിവസങ്ങൾക്കകമാണ് ലഭിക്കുക.


പ്രീമിയം സർവിസിന് പ്രത്യേക നിരക്ക്

പ്രീമിയം സർവിസുകൾ ആവശ്യമുള്ള പാസ്പോർട്ട്/വിസ അപേക്ഷകർ വാറ്റ് ഉൾപ്പെടെ 236.25 ദിർഹം അധികം നൽകണം. സാധാരണ ഫീസിന് കൂടാതെയാണിത്. അപേക്ഷ പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, എസ്എംഎസ് അറിയിപ്പ്, കുറിയർ സേവനം എന്നിങ്ങനെ ഇവരിൽ നിന്ന് പ്രത്യേക നിരക്ക് ഈടാക്കും.


പാസ്പോർട്ട് നിരക്കുകൾ

36 പേജ് പാസ്പോർട്ടിന് 285 ദിർഹം
60 പേജ് ജംബോ പാസ്പോർട്ടിന് 380 ദിർഹം
തത്കാൽ (36 പേജ്) 855 ദിർഹം
തത്കാൽ (60 പേജ്) 950 ദിർഹം

മറ്റുള്ള സേവനങ്ങൾക്ക്

സർവിസ് ചാർജ് 9 ദിർഹം
ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് 8 ദിർഹം
പ്രീമിയം സർവിസ് അധിക നിരക്ക് 236.25 ദിർഹം

Abu Dhabi has revamped its passport renewal services to prioritize speed and convenience, ensuring a seamless experience for applicants.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  6 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  6 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  6 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  6 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  6 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  6 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  6 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  6 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  6 days ago