HOME
DETAILS

അഞ്ചടിച്ച് നെഞ്ചുവിരിച്ച് ഗോകുലം; ഇന്ത്യൻ വനിത ലീഗിൽ പടയോട്ടം തുടങ്ങി മലബാറിയൻസ്

  
January 20, 2025 | 4:22 PM

gokulam fc beat sreebhumi fc in indian womens league

കൊൽക്കത്ത: 2024-25 ഇന്ത്യൻ വനിത ലീഗിലെ ആദ്യ വിജയം സ്വന്തമാക്കി ഗോകുലം കേരള എഫ്സി. ശ്രീഭൂമി എഫ്‌സിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഉഗാണ്ടൻ സ്‌ട്രൈക്കർ ഫാസില നാല് ഗോളുകൾ എതിരാളികളുടെ വലയിൽ എത്തിച്ചുകൊണ്ട് മിന്നും പ്രകടനമാണ് നടത്തിയത്. 

മത്സരം തുടങ്ങി 17ാം സെക്കൻഡിൽ തന്നെ ഫാസില തന്റെ ഗോളടി മേളം തുടങ്ങി. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. മത്സരത്തിന്റെ 23ാം മിനിറ്റിൽ റിമ്പ ഹൽദാർ ശ്രീഭൂമിക്കായി ഗോൾ നേടി. എന്നാൽ 41ാം മിനിറ്റിൽ ഫാസിലയിലൂടെ ഗോകുലം വീണ്ടും മുന്നിൽ എത്തുകയായിരുന്നു.

ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നോടിയായി ശുഭാംഗിയുടെ ഗോളിലൂടെ ഗോകുലം മൂന്നാം ഗോളും സ്വന്തമാക്കി. ഒടുവിൽ ആദ്യ പകുതി 3-1ന് ഗോകുലം മുന്നിൽ എത്തുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 56, 72 എന്നീ മിനിറ്റുകളിൽ ഫാസില ഇരട്ടഗോൾ നേടിക്കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 

ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്നും അഞ്ചു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്താനും ഗോകുലത്തിനു സാധിച്ചു. ജനുവരി 26ന് ഹോപ്സ് ക്ലബ്ബിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. ഗോകുലത്തിന്റെ തട്ടകമായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ മണ്ണിലെ സച്ചിന്റെ റെക്കോർഡ് തകർത്തു; ചരിത്രം കുറിച്ച് വിരാടിന്റെ തേരോട്ടം

Cricket
  •  2 days ago
No Image

നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവതിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടി പരുക്കേൽപ്പിച്ചു; മകനെ ബലം പ്രയോഗിച്ച് കീഴടക്കി പൊലിസ്

Kerala
  •  2 days ago
No Image

വേഷപ്രച്ഛന്നരായി മോഷണം: ഫർവാനിയയിൽ അറബ് യുവാക്കൾ പിടിയിൽ; മോഷണത്തിന് കാരണം സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

Kuwait
  •  2 days ago
No Image

അതിജീവിതയെ അപമാനിച്ചാൽ കർശന നടപടി; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കും; ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേം 

Kerala
  •  2 days ago
No Image

ദുബൈ-ഹൈദരാബാദ് വിമാനത്തിൽ അതിക്രമം; എയർ ഹോസ്റ്റസിനെ അപമാനിച്ച മലയാളി അറസ്റ്റിൽ

uae
  •  2 days ago
No Image

പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധമോ?

National
  •  2 days ago
No Image

റാഞ്ചിയിൽ സൗത്ത് അഫ്രിക്ക പൊരുതി വീണു; ഇന്ത്യക്ക് ആവേശ ജയം

Cricket
  •  2 days ago
No Image

മുങ്ങിത്താഴ്ന്ന 13 വിദ്യാർത്ഥികളെ രക്ഷിച്ചു; 22-കാരന് ഈജിപ്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

International
  •  2 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കേസിൽ നാല് പ്രതികൾ

Kerala
  •  2 days ago