HOME
DETAILS

വെസ്റ്റ്ബാങ്കില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍;  കൊല്ലപ്പെട്ടവരില്‍ പിഞ്ചുകുഞ്ഞുള്‍പെടെ

  
Web Desk
January 21 2025 | 04:01 AM

Israel Launches Deadly Attack in West Bank After Gaza Ceasefire Multiple Casualties Reported

വെസ്റ്റ്ബാങ്ക്: ഗസ്സയില്‍ നിന്ന് പിന്മാറി വെസ്റ്റ്ബാങ്കില്‍ ആക്രമണം തുടരുകയാണ് ഇസ്‌റാഈല്‍. കനത്ത ആക്രമണമാണ് ഗസ്സ വെടിനിര്‍ത്തലിന് ശേഷം ഇസ്‌റാഈല്‍ വെസ്റ്റ്ബാങ്കില്‍ നടത്തുന്നത്. പിഞ്ചു കുഞ്ഞ് ഉള്‍പെടെ മൂന്ന് പേരെങ്കിലും ഇവിടെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുരുങ്ങിയത് 12 പേരെയെങ്കിലും പരുക്കേറ്റ നിലയില്‍ കൊണ്ടു വന്നതായി റെഡ്‌ക്രോസ് വ്യക്തമാക്കുന്നു. ജെറൂസലേമിന്റെ വടക്കുഭാഗത്തെ പ്രദേശങ്ങളിലായിരുന്നു ആക്രമണം. 

ഫലസ്തീനികളുടെ വീടുകള്‍, ഒരു നഴ്‌സറി, വ്യാപാര സ്ഥാപനം തുടങ്ങിയവ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. വെസ്റ്റ് ബാങ്കില്‍ നടന്ന സൈനിക റെയ്ഡുകളില്‍ ഡസന്‍ കണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്‌റാഈല്‍ 90 ഫലസ്തീനികളെ വിട്ടയച്ച് ണിക്കൂറുകകമായിരുന്നു ഇത്. ഇതിന് പുറമേ ഫലസ്തീനികള്‍ക്ക് നേരെ വെസ്റ്റ്ബാങ്കിലെ കുടിയേറ്റക്കാരും ആക്രമണം അഴിച്ചുവിട്ടു. സൈന്യത്തിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു കുടിയേറ്റക്കാരുടെ അഴിഞ്ഞാട്ടം. 

കഴിഞ്ഞ ദിവസമാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പില്‍ വന്നത്. വെടിനിര്‍ത്തല്‍ നടപ്പിലാവുന്നതിന്റെ തൊട്ടുമുന്‍പ് വരെ കനത്ത ആക്രമണമാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിയത്. 2023 ഒക്ടോബര്‍ 7 മുതല്‍ 47,035 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 1.1 ലക്ഷം പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറില്‍ ഗസ്സയില്‍ 62 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

After the ceasefire in Gaza, Israel has intensified its attacks in the West Bank, causing multiple casualties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  a day ago
No Image

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

കണക്കുതീർക്കാൻ കാനറിപട ഇറങ്ങുന്നു; വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം

Football
  •  a day ago
No Image

ധോണിയേയും കോഹ്‍ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ

Cricket
  •  2 days ago
No Image

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പൊലിസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്തു

Kerala
  •  2 days ago
No Image

 ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി 

Business
  •  2 days ago
No Image

എതിരാളികളുടെ തട്ടകത്തിലും റെക്കോർഡ് വേട്ട; ചരിത്രത്തിൽ വീണ്ടും ഒന്നാമനായി സലാഹ്

Football
  •  2 days ago
No Image

നിയമവിരുദ്ധ ബിസിനസിൽ ഏർപ്പെടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •  2 days ago
No Image

​ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ

International
  •  2 days ago
No Image

'പലരും റോഡിലൂടെ നടക്കുന്നത് മൊബൈല്‍ഫോണില്‍ സംസാരിച്ച്, ഇവര്‍ക്കെതിരെ പിഴ ഈടാക്കണം': കെ.ബി ഗണേഷ്‌കുമാര്‍

Kerala
  •  2 days ago