HOME
DETAILS

ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരില്‍ ഒരു കോടി ഇനാം പ്രഖ്യാപിച്ചയാളും

  
Web Desk
January 21 2025 | 07:01 AM

14 Maoists Killed in Encounter at Odisha-Chhattisgarh Border Security Forces Clash Continue

റായ്പുര്‍: ഒഡീഷ ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍. സുരക്ഷാ സേനയുള്ള ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തിസ്ഡില്‍ രണ്ട് വനിതാ മാവോയിസ്റ്റുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് സംഭവം. 

ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം ജയറാം എന്ന ചലപതിയും കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്ന് ഗരിയാബന്ദ് എസ്.പി നിഖില്‍ രഖേച പറഞ്ഞു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും പൊലിസ് അറിയിച്ചു. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്. 

മെയിന്‍പുര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വന മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സി.ആര്‍.പി.എഫ്, ഛത്തീസ്ഗഡിലെ കോബ്ര ഫോഴ്‌സ്, ഒഡീഷയില്‍നിന്നുള്ള പ്രത്യക ദൗത്യ സംഘം എന്നിവ സംയുക്തമായാണ് മാവോവാദികളെ നേരിടുന്നത്.

ഛത്തീഡ്ഗഡിലെ കുലരിഘട്ട് റിസര്‍വ് വനത്തില്‍ മാവോവാദികളുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഞായറാഴ്ച പ്രത്യേക ദൗത്യം ആരംഭിച്ചത്. ഒഡീഷയിലെ നുവാപാദ ജില്ലാതിര്‍ത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണിത്. മാവോയിസ്റ്റ് സംഘത്തിലെ രണ്ട് വനിതകളെ തിങ്കളാഴ്ച പിടികൂടിയിരുന്നു. തോക്ക്, തിര, ഐ.ഇ.ഡി തുടങ്ങിയ ആയുധ ശേഖരം ഏറ്റുമുട്ടലിനിടെ പിടിച്ചെടുത്തിട്ടുണ്ട്.

ജനുവരി ആറിന് ബീജാപുരിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ എട്ട് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെ 2026ഓടെ രാജ്യത്തെ നക്‌സലിസം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; സൂചന നല്‍കി ധനമന്ത്രിയുടെ കുറിപ്പ്

Kerala
  •  8 days ago
No Image

UAE weather today: യു.എ.ഇയിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും മഴയ്ക്ക് സാധ്യത

uae
  •  8 days ago
No Image

മുക്കത്തെ പീഡനശ്രമം; ഹോട്ടലുടമയ്‌ക്കെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-06-02-2024

PSC/UPSC
  •  8 days ago
No Image

കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് മർദ്ദിച്ച സംഭവം; കമ്പംമെട്ട് സിഐയെ വെള്ളപൂശി എഎസ്പി റിപ്പോർട്ട്

Kerala
  •  8 days ago
No Image

നെടുമങ്ങാട് കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു, മുൻഭാഗം പൂർണമായും കത്തിയമർന്നു

Kerala
  •  8 days ago
No Image

സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി വിൽപ്പന നടത്തിയ 2 യുവാക്കൾ അറസ്റ്റിൽ

Kerala
  •  8 days ago
No Image

ഈ കൈകൾ ചോരില്ല; ഇതിഹാസത്തെ മറികടന്ന് ഒന്നാമനായി സ്മിത്ത്  

Cricket
  •  8 days ago
No Image

ഏഴു ദിവസത്തേക്കുള്ള ബസ് പാസ്സിന് വെറും 35 ദിര്‍ഹം, ഇനിയാര്‍ക്കും കുറഞ്ഞ ചിലവില്‍ അബൂദബി ചുറ്റിക്കാണാം

uae
  •  8 days ago
No Image

അഞ്ചലിലെ കോൺഗ്രസ് നേതാവ് എംഡിഎംഎയുമായി അറസ്റ്റിലായ കേസ്; തുടരന്വേഷണത്തിൽ പിടിയിലായത് 4 പേർ

Kerala
  •  8 days ago