HOME
DETAILS

UAE ഉള്‍പ്പെടെ ഈ റൂട്ടുകളില്‍ സൗജന്യ ബാഗേജ് പരിധി 30 കിലോ ആക്കി Air India, 7 കിലോ ക്യാബിന്‍ ബാഗേജും; ശിശുക്കള്‍ കൂടെയുണ്ടെങ്കില്‍ 47 കിലോ വരെ ഫ്രീ

  
January 22 2025 | 02:01 AM

UAE-India flights Airline increases free extra check-in baggage limit to 30kg

ദുബൈ: യു.എ.ഇയിലേക്കും തിരിച്ചും ഉള്‍പ്പെടെയുള്ള റൂട്ടുകളില്‍ സൗജന്യ ബാഗേജ് പരിധി 30 കിലോ ആക്കിയതായി പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എര്‍ ഇന്ത്യ (UAE-India flights: Airline increases free extra check-in baggage limit to 30kg). 30 കിലോ വരെ സൗജന്യ ബാഗേജ് കൊണ്ടുപോകാന്‍ കഴിയുന്നതിനൊപ്പം ഏഴു കിലോ വരെ തൂക്കം വരുന്ന കാബിന്‍ ബാഗേജും/ഹാന്‍ഡ് ബാഗും സൗജന്യമായി കൊണ്ടുപോകാം. യാത്രക്കാര്‍ക്കൊപ്പം ശിശുക്കള്‍ ഉണ്ടെങ്കില്‍ 10 കിലോഗ്രാമിന്റെ അധിക സൗജന്യ ചെക്ക്ഇന്‍ ബാഗേജ് അലവന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടെ ശിശുക്കളുമായി യാത്ര ചെയ്യുന്നവര്‍ക്ക് 47 കിലോ വരെ ഫ്രീയായി സാധനങ്ങള്‍ കൊണ്ടുവരാവുന്നതാണ്. യു.എ.ഇക്ക് പുറമെ പശ്ചിമേഷ്യയിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും ഈ പാക്കേജുകള്‍ ലഭ്യമാണെന്നും എയര്‍ ഇന്ത്യ ഇന്നലെ അറിയിച്ചു.

സൗജന്യ ചെക്ക്ഇന്‍ ബാഗേജ് അലവന്‍സിന് പുറമേ ഏഴു കിലോയില്‍ കൂടാത്ത രണ്ട് ബാഗേജുകള്‍ വരെയുള്ള സൗജന്യ ക്യാബിന്‍ ബാഗേജ് അലവന്‍സും എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു. യാത്രക്കാര്‍ക്ക് ഒരു ലാപ്‌ടോപ്പ് ബാഗ്, ഹാന്‍ഡ്ബാഗ്, ബാക്ക്പാക്ക് അല്ലെങ്കില്‍ മുന്നിലെ സീറ്റിനടിയില്‍ യോജിക്കുന്ന മറ്റേതെങ്കിലും ചെറിയ ബാഗ് എന്നിവയും കൊണ്ടുപോകാം. 

ചെറിയ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കാണ് പുതിയ പരിഷ്‌കരണത്തിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുക. പാല്‍ ഉള്‍പ്പെടെയുള്ള ഭക്ഷണവും ഡയപ്പറുകളും മറ്റ് ശിശുസംരക്ഷണത്തിനായുള്ള വസ്തുക്കളും കൈയില്‍ കരുതേണ്ടതിനാല്‍, ശിശുക്കളുമായി യാത്രചെയ്യുന്നവര്‍ക്ക് അധിക ആനുകൂല്യമില്ലാത്തത് യാത്രക്കാരെ വലിയ പ്രയാസത്തിലാക്കിയിരുന്നു. പുതിയ നിയമപ്രകാരം ഇവര്‍ക്ക് 10 കിലോഗ്രാമിന്റെ അധിക സൗജന്യ ചെക്ക്ഇന്‍ ബാഗേജ് അലവന്‍സ് ആണ് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. 

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നാണ് യു.എ.ഇക്കും ഇന്ത്യക്കും ഇടയിലുള്ളത്. എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പറക്കുന്നത്. 

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള (CSMIA) ത്തിന്റെ കണക്ക് പ്രകാരം ഇവിടെനിന്ന് ഏറ്റവും അധികം പറക്കുന്നത് ദുബൈയിലേക്കാണ്. മൂന്നാം സ്ഥാനത്ത് അബൂദബിയും. 

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, ഇന്ത്യയ്ക്കും മിഡില്‍ ഈസ്റ്റിനുമിടയില്‍ ആഴ്ചയില്‍ ഏകദേശം 450 സര്‍വീസുകള്‍ നടത്തുന്നു. മേഖലയിലെ 13 വിമാനത്താവളങ്ങളുമായി 19 ഇന്ത്യന്‍ നഗരങ്ങളെ കമ്പനി ബന്ധിപ്പിക്കുന്നു.

നേരത്തേ ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ക്ക് 30 കിലോ ബാഗേജ് അനുവദിച്ചിരുന്നു. പക്ഷേ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്നവര്‍ക്ക് 20 കിലോ മാത്രമാണ് ബാഗേജ് അലവന്‍സുണ്ടായിരുന്നത്. പുതിയ മാറ്റം അനുസരിച്ച് ഇനി മുതല്‍ നാട്ടില്‍ നിന്ന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും 30 കിലോ ബാഗേജ് അനുവദിക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ഇതിന് പുറമെയാണ് ഏഴുകിലോ കാബിന്‍ ബാഗേജും ശിശുക്കളുമായി യാത്രചെയ്യുന്നവര്‍ക്കുള്ള അധിക സൗജന്യവുംകമ്പനി പ്രഖ്യാപിച്ചത്.

ഗള്‍ഫ് മേഖലയില്‍ വിമാന കമ്പനികളുടെ മല്‍സരം മുറുകിയതോടെ പല എയര്‍ലൈനുകളും കൂടുതല്‍ ബാഗേജ് അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.


Air India Express increased free check-in baggage to 30kg for passengers flying between the UAE, Middle East and other destinations. The carrier, which operates flights to different emirates of the UAE, also offers 7kg of cabin baggage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ട് പേർക്ക് പരുക്ക്

uae
  •  a day ago
No Image

മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

Kerala
  •  a day ago
No Image

ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ

Kerala
  •  a day ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക് 

Kerala
  •  a day ago
No Image

കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

ബീഡി-ബിഹാർ വിവാദം: വി.ടി ബൽറാം കെപിസിസി സോഷ്യൽ മീഡിയ ചുമതലയൊഴിഞ്ഞു; ഡിജിറ്റൽ വിങ് പുനഃസംഘടിപ്പിക്കും

Kerala
  •  a day ago
No Image

കൊതിയൂറും രുചിയില്‍ കുടിക്കാം കൂട്ടുപായസം... എളുപ്പത്തില്‍ ഉണ്ടാക്കാം

Kerala
  •  a day ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് 'മോശമായിപ്പോയി'; സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ

Kerala
  •  a day ago
No Image

'റോഹിംഗ്യകളേയും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളേയും നാടുകടത്തുന്നത് അവസാനിപ്പിക്കുക'  ഇന്ത്യയോട് യു.എസ് സമിതി

International
  •  a day ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജിയുടെ ശുപാർശ

Kerala
  •  a day ago


No Image

'ട്രംപിന്റെ വികാരങ്ങളെ മാനിക്കുന്നു, ഇന്ത്യയും യു.എസും തമ്മില്‍ പോസിറ്റിവ് ആയ ബന്ധം' മഞ്ഞുരുക്കത്തിലേക്ക് സൂചന നല്‍കി പ്രധാനമന്ത്രിയും

International
  •  a day ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി;  മരിച്ചത് വയനാട് സ്വദേശിയായ 45കാരന്‍ 

Kerala
  •  2 days ago
No Image

400 ഗ്രാം ആര്‍.ഡി.എക്‌സുമായി നഗരത്തില്‍ 34 മനുഷ്യബോംബുകള്‍; ലഷ്കര്‍ ഇ ജിഹാദി എന്ന പേരില്‍ ഭീഷണി സന്ദേശമയച്ചത് അശ്വിന്‍ കുമാര്‍, അറസ്റ്റ് ചെയ്ത് മുംബൈ പൊലിസ്

National
  •  2 days ago
No Image

അധ്യാപകന്‍ ചീത്ത കാര്യങ്ങള്‍ ചെയ്യുന്നു ഇനി സ്‌കൂളില്‍ പോകുന്നില്ലെന്ന് കരഞ്ഞ് 11 കാരന്‍; ഗുജറാത്തില്‍ വിദ്യാര്‍ഥിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്ന അധ്യാപകന്‍ ഒടുവില്‍ അറസ്റ്റില്‍ 

National
  •  2 days ago