HOME
DETAILS

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു

  
January 22 2025 | 06:01 AM

athirappilly-injured-elephant

ചാലക്കുടി : മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ നാട്ടിലെത്തിച്ചു ചികിത്സിക്കാന്‍ ശ്രമം. കാട്ടാനയെ മയക്കുവെടി വെച്ചു. ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയും സംഘവും മുറിവേറ്റ കാട്ടാനയ്ക്കരികിലെത്തി മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ രാവിലെ ആരംഭിച്ചിരുന്നു.

വെറ്റിലപ്പാറ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഫാക്ടറിക്ക് സമീപം പുഴയുടെ തുരുത്തിലാണ് ആനയുള്ളത്. ഇടവിട്ട ദിവസങ്ങളില്‍ ആനയെ കണ്ടതിനെത്തുടര്‍ന്നാണ് വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചത്. മസ്തകത്തില്‍ രണ്ട് മുറിവുകളാണ് ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. 

ആനയുടെ മുറിവില്‍ പഴുപ്പുണ്ടെന്ന വാര്‍ത്ത സ്ഥിരീകരിക്കാനായിട്ടില്ല. വാടാമുറിയിലും പറയന്‍പാറയിലും സമീപത്തെ തുരുത്തിലുമാണ് ആന മാറി മാറി നില്‍ക്കുന്നത്. ഇന്നലെ തീറ്റയെടുക്കല്‍ അധികം നടന്നിട്ടില്ല. എന്നാല്‍ ആന ക്ഷീണിതനുമല്ല. ആവശ്യമെങ്കില്‍ വയനാട് നിന്ന് കുങ്കിയാനകളെ എത്തിച്ച് കാട്ടുകൊമ്പനെ വരുതിയിലാക്കാനുള്ള ആലോചനയുമുണ്ട്. 

ആനയെ നിരീക്ഷിക്കാന്‍ വനപാലക സംഘത്തോടൊപ്പം ഡോക്ടര്‍മാരുടെ സംഘവും ഇന്നലെ അതിരപ്പിള്ളി വനമേഖലയിലെത്തിയിരുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍മാരായ ഡോ. ബിനോയ് സി. ബാബു, ഡോ. ഒ. വി മിഥുന്‍, പാലക്കാട് വെറ്ററിനറി ഓഫീസര്‍ ഡോ. ഡേവിഡ് എന്നിവരാണ് വാടാമുറി വനമേഖലയിലെത്തിയത്. അതിരപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജീഷ്മ ജനാര്‍ദ്ദനന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. കെ ശിവരാമന്‍, സെക്ഷന്‍ ഫോറസ്റ്റുമാരായ പി. എ അജേഷ്, സി. എസ് സനില്‍കുമാര്‍, എച്ച്. നൗഷാദ്, ആഷിക് ബി. വര്‍ഗീസ് കോശി, പി. എം സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ

Kerala
  •  a day ago
No Image

എതിരാളികളെ വിറപ്പിച്ച പഴയ ക്യാപ്റ്റൻ തിരിച്ചെത്തുന്നു? വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  a day ago
No Image

ഹോസ്റ്റലിലെ മൂട്ട ശല്യം ഒഴിവാക്കാനായി ജീവനക്കാരുടെ പുക പ്രയോഗം; പൊലിഞ്ഞത് രണ്ട് ജീവനുകൾ

latest
  •  a day ago
No Image

വേണ്ടത് വെറും 22 റൺസ്; ഹിറ്റ്മാൻ തകർത്താടിയാൽ ദ്രാവിഡ് പിന്നിലാവും

Cricket
  •  a day ago
No Image

Hajj 2025 | ആഭ്യന്തര തീർഥാടകർക്കായി ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

സാന്‍റോറിനിയിൽ വലിയ ഭൂകമ്പങ്ങൾക്ക് സാധ്യത', ഗ്രീക്ക് ദ്വീപിന് മുന്നറിയിപ്പുമായി ഭൂകമ്പശാസ്ത്രജ്ഞർ

latest
  •  a day ago
No Image

ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് കാർലോ അൻസലോട്ടി

Football
  •  a day ago
No Image

ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധന നടത്തിയതില്‍ ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് 65,000 അപ്പാർട്ടുമെന്‍റുകൾ; പുതിയ കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്

Kuwait
  •  a day ago
No Image

അദ്ദേഹം വൈകാതെ പഴയ ഫോമിലേക്ക് തിരിച്ചെത്തും: കപിൽ ദേവ്

Cricket
  •  a day ago