HOME
DETAILS

ആശുപത്രികളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു, ; ജെനിനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍ 

  
Farzana
January 23 2025 | 03:01 AM

Israels Continued Attacks on West Bank Lead to Destruction of Jenin Refugee Camp UN Reports

വെസ്റ്റ്ബാങ്ക്: ഗസ്സയിലെ വെടിനിര്‍ത്തലിനു പിന്നാലെ ഹമാസിന്റെ ബദ്ധവൈരിയായ ഫലസ്തീന്‍ അതോരിറ്റി ഭരിക്കുന്ന വെസ്റ്റ്ബാങ്കില്‍ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ഇസ്‌റാഈല്‍. ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ ജെനിന്‍ അഭയാര്‍ഥി ക്യാംപിനെ വാസയോഗ്യമല്ലതാക്കി മാറ്റിയെന്ന് യുനൈറ്റഡ് നാഷന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ പ്രധാന ആശുപത്രികളില്‍ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളില്‍ 10 പേരെയാണ് ഇവിടെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്. ജെനിന്‍ അഭയാര്‍ഥി ക്യാംപിനു സമീപം നടത്തിയ ആക്രമണത്തില്‍ ആണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിന് മുന്‍പുള്ള  ദിവസം റോഡരികിലെ ബോംബ് സ്‌ഫോടനത്തില്‍ ഇസ്‌റാഈല്‍ സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരു സൈനികന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈനിക വാഹനം പോകുമ്പോഴാണ് സ്‌ഫോടനം നടന്നത്.

ഇസ്‌റാഈല്‍ സൈന്യവും പൊലിസുമാണ് ഇന്നലെ അതിരാവിലെ മുതല്‍ ആക്രമണം തുടങ്ങിയത്. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. ആക്രമണത്തില്‍ 35 പേര്‍ക്ക് പരുക്കേറ്റു. സാധാരണക്കാര്‍ക്കും ഫലസ്തീന്‍ സുരക്ഷാ സേനയ്ക്കും എതിരേ ഇസ്‌റാഈല്‍ സൈന്യം നിറയൊഴിച്ചു. ആക്രമണം 'ഭീകരത' അമര്‍ച്ച ചെയ്യാനാണെന്നാണ് പതിവുപോലെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രചികരിച്ചത്.  ഇസ്‌റാഈല്‍ നടത്തുന്നത് അധിനിവേശമാണെന്ന് ജനിന്‍ ഗവര്‍ണര്‍ കമാല്‍ അബഹു അല്‍ റബ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  a day ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  a day ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  a day ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  a day ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  a day ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  a day ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  a day ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  a day ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  a day ago