HOME
DETAILS

ജയിലില്‍ ഹോബി ചിത്രരചന; കൂട്ട് മൂന്ന് കൊലപ്പുള്ളികളും ഒരു പോക്‌സോ കേസ് പ്രതിയും;  തരിമ്പും കുറ്റബോധമില്ലാതെ ഗ്രീഷ്മ

  
January 23, 2025 | 6:49 AM

greeshmas-hobby-in-prison-was-painting

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഒന്നാം പ്രതിയായ ഗ്രീഷ്മ. തന്റെ ചെയ്തികളില്‍ യാതൊരു കുലുക്കവുമില്ലാതെ കുറ്റബോധമില്ലാതെയാണ് ഗ്രീഷ്മ ജയിലില്‍ കഴിയുന്നത്. നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കാണ് സെല്ലില്‍ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 4 തടവുകാര്‍ക്കൊപ്പമാണ് ഗ്രീഷ്മയുടെ താമസം. കോടതികള്‍ക്ക് ശേഷം രാഷ്ട്രപതിയും ദയാഹര്‍ജി തള്ളിയ ശേഷമേ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഒറ്റയ്ക്ക് സെല്ലുകളിലേക്ക് മാറ്റാന്‍ സാധ്യതയുള്ളൂ

നിലവില്‍ മൂന്ന് കൊലക്കേസ് പ്രതികളും ഒരു പോക്‌സോ കേസ് പ്രതിയുമാണ് ഗ്രീഷ്മയുടെ സെല്ലിലുള്ളത്. ശിക്ഷാവിധിക്ക് പിന്നാലെ കഴിഞ്ഞ ദിവസം ഗ്രീഷ്മയെ കാണാനായി അച്ഛനും അമ്മയും ജയിലില്‍ എത്തിയിരുന്നു. മകളുടെ ദുര്‍വിധികണ്ട്  കൂടിക്കാഴ്ച്ചയില്‍ മാതാപിതാക്കള്‍ വിതുമ്പിക്കരഞ്ഞു. എന്നാല്‍, ഗ്രീഷ്മയ്ക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ഈ ശിക്ഷാവിധി തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തോടെ തന്നെയാണ് ഗ്രീഷ്മ കഴിയുന്നത്. 

കേസില്‍ കുറ്റം തെളിഞ്ഞ് ശിക്ഷപ്പെട്ടത് കൊണ്ട് ഇനി ജയിലിലെ ജോലികള്‍ ഗ്രീഷ്മ ചെയ്യേണ്ടി വരും. ശിക്ഷാവിധി കഴിഞ്ഞ ആദ്യ ദിനങ്ങളായതിനാല്‍ പ്രത്യേക ജോലിയൊന്നും നിലവില്‍ ഗ്രീഷ്മയ്ക്ക് നല്‍കിയിട്ടില്ല. ഭക്ഷണപ്പുരയിലോ കരകൗശല യൂണിറ്റിലോ തയ്യല്‍ ജോലിക്കോ കയറണംഎന്നാല്‍ ഗ്രീഷ്മയുടെ താല്പര്യം കൂടി ചോദിച്ച ശേഷമായിരിക്കും ജോലി നല്‍കുക.നിലവില്‍ ചിത്രം വരച്ചാണ് ഗ്രീഷ്മ ജയിലില്‍ സമയം ചെലവഴിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ സമയവും ഗ്രീഷ്മ സെല്ലിനുള്ളില്‍ തന്നെയാണ് കഴിഞ്ഞത്.

അറസ്റ്റ് കഴിഞ്ഞ് 11 മാസം ഗ്രീഷ്മ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ജയിലും ചുറ്റുപാടും പരിചിതമാണ്. അന്നും ചിത്രം വരയായിരുന്നു ഗ്രീഷ്മയുടെ പ്രധാന ഹോബി. പാട്ടും ഡാന്‍സുമായി ഏത് കലാപരിപാടിയിലും ഗ്രീഷ്മയുടെ സാന്നിധ്യമുണ്ടായിരുന്നു.

ജയിലിലെ വസ്ത്രമാണ് ഗ്രീഷ്മ ധരിക്കേണ്ടത്. കഴിഞ്ഞ ദിവസം ഗ്രീഷ്മ ജയിലിലെ ഫാര്‍മസിയിലെത്തി ശരീരവേദനയ്ക്കുള്ള മരുന്ന് വാങ്ങിയിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഈ കൊല്ലത്തെ ആദ്യ തടവുകാരിയാണ് ഗ്രീഷ്മ. 1/2025 എന്ന നമ്പരാണ് ഗ്രീഷ്മയ്ക്ക് നല്‍കിയത്. 

വിചാരണ കോടതിക്ക് ശേഷം ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ ഇവര്‍ക്ക് ജാമ്യമോ പരാളോ ലഭിക്കില്ല. ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് കേസ് പരിശോധിക്കണം

2022 ഒക്ടോബര്‍ 14 ന് ആണ് ഗ്രീഷ്മ കാമുകനായ ഷാരോണ്‍ രാജിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്. ഗ്രീഷ്മ ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്കും ഷാരോണിനും ഒരേ പ്രായമാണെന്നും പ്രായത്തിന്റെ ഇളവ് ഗ്രീഷ്മയ്ക്ക് നല്‍കാനാവില്ലെന്നുമാണ് കോടതി നിരീക്ഷണം. 

അതേസമയം, വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ് ഗ്രീഷ്മയുടെ കുടുംബം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  3 days ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കര്‍ണാടക എംഎല്‍എ സതീശ് കൃഷ്ണ സെയിലിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

National
  •  3 days ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതിയെ മേഖലാ സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ

Kerala
  •  3 days ago
No Image

കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; അഞ്ചുപേരെ രക്ഷപ്പെടുത്തി; സവാരി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം

Kerala
  •  3 days ago
No Image

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍ 

National
  •  3 days ago
No Image

ഹജ്ജ് 2026; 1,75,025 ഇന്ത്യക്കാർക്ക് അവസരം; സഊദിയുമായി കരാർ ഒപ്പിട്ട് ഇന്ത്യ

Saudi-arabia
  •  3 days ago
No Image

വോട്ടെടുപ്പിന്റെ തലേന്ന് ബിഹാറിലേക്ക് 4 സ്‌പെഷ്യൽ ട്രെയിനുകളിൽ 6000 യാത്രക്കാർ; ചോദ്യങ്ങളുയർത്തി കപിൽ സിബൽ

National
  •  3 days ago
No Image

സഞ്ജു സാംസൺ തലയുടെ ചെന്നൈയിലേക്കെന്ന് സൂചന; പകരം രാജസ്ഥാനിൽ എത്തുക ഈ സൂപ്പർ താരങ്ങൾ

Cricket
  •  3 days ago
No Image

സിംഗപ്പൂരിലെ കർശന നിയമങ്ങൾ മടുത്തു; സമ്പന്നരായ ചൈനക്കാർ കൂട്ടത്തോടെ ദുബൈയിലേക്ക് 

uae
  •  3 days ago
No Image

പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം; വെട്ടിമാറ്റിയ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി

Kerala
  •  3 days ago