HOME
DETAILS
MAL
രാഹുലിനെ കാണാന്‍ അങ്കണവാടി ജീവനക്കാര്‍ വഴി തടഞ്ഞു
backup
September 02 2016 | 19:09 PM
അമേത്തി: തങ്ങളുടെ എം.പിയെ കാണാന്‍ കിട്ടുന്നില്ലെന്ന പരാതിയുമായി അങ്കണവാടി ജീവനക്കാര്‍ വഴി തടഞ്ഞു. എം.പി സാധാരണക്കാരനല്ല. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തന്നെ. 150 ലേറെ വരുന്ന സ്ത്രീകളാണ് രാഹുലിന്റെ കാര്‍ തടഞ്ഞത്. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ഇവര്‍ കാറിനു ചുറ്റും കൂടി നിന്നു മുദ്രാവാക്യം വിളിച്ചു. എന്നാല്‍ പൊലിസെത്തി പ്രവര്‍ത്തകരെ മാറ്റി. രാഹുല്‍ പിന്നീട് പ്രതിഷേധക്കാരെ കണ്ടു. ആവശ്യങ്ങള്‍ അടങ്ങിയ പരാതി ജീവനക്കാര്‍ അദ്ദേഹത്തിനു കൈമാറി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി തന്റെ മണ്ഡലത്തില്‍ എത്തിയതായിരുന്നു രാഹുല്‍. മണ്ഡലത്തില്‍ രാഹുല്‍ വരാറില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം അതിനു പരിഹാരമുണ്ടാക്കാന്‍ ഇടയ്ക്ക് അദ്ദേഹം അമേത്തിയിലെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."