അബ്ദുല്‍കലാം ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ ക്രാന്തദര്‍ശി: മന്ത്രി കടന്നപ്പള്ളി
തിരുവനന്തപുരം: ഇന്ത്യ കണ്ടതില്‍വച്ച് ഏറ്റവും വലിയ ക്രാന്തദര്‍ശിയായിരുന്നു എ.പി.ജെ അബ്ദുല്‍കലാമെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
കേരളത്തില്‍ ഐ.എസ്.ആര്‍.ഒയില്‍ കൂടുതല്‍ കാലം ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് ഏറെ അടുപ്പം തിരുവനന്തപുരത്തോടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഡോ. കലാം സ്മൃതി ഇന്റര്‍നാഷണല്‍ സെഞ്ച്വറി ഗ്രൂപ്പ് പബ്ലിക്കേഷന്‍ സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ക്യാപ്പിറ്റല്‍ ടവേഴ്‌സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. അഹമ്മദ് അധ്യക്ഷത വഹിച്ചു. ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ബഹറിന്‍ ചെയര്‍മാന്‍ അനാറത്ത് അമ്മദ് ഹാജി, ഡോ. വി. മോഹന്‍ദാസ്, ഡോ. ഷാഹുല്‍ ഹമീദ്, പുനലൂര്‍ ഷാഫി തുടങ്ങിയവര്‍ പ്രബന്ധം അവതരിപ്പിച്ചു.
നാസര്‍ മഞ്ചേരി, ഇ. സുധീര്‍, എം.കെ നസറുദ്ദീന്‍, എ. സെയ്ഫുദ്ദീന്‍ ഹാജി സംസാരിച്ചു. ബഷീര്‍ബാബു സ്വാഗതവും ഷൈജു ആല്‍ഫി ഡേവിഡ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."