വ്യാപാരസ്ഥാപനങ്ങളില്‍ വന്‍തിരക്ക്; ഓണവിപണി സജീവമാകുന്നു
കഞ്ചിക്കോട്: ഓണത്തിന് രണ്ടാഴ്ച ബാക്കി നില്‍ക്കേ വിപണിയില്‍ ഉണര്‍വ് പ്രകടമായി. വസ്ത്രം, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹന വിപണി, പച്ചക്കറി പലവ്യഞ്ജന വിപണി എന്നിവിടങ്ങളിലെല്ലാം തിരക്കേറിയിട്ടുണ്ട്. ഒരു വര്‍ഷത്തെ മൊത്തം കച്ചവടത്തിന്റെ നാലിലൊന്നാണെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാളും ഇത്തവണ മാര്‍ക്കറ്റുകളില്‍ തിരക്ക് കൂടുതലാണ്.
ഓണവിപണിയില്‍ വിലക്കയറ്റവും രൂക്ഷമായിട്ടുണ്ട്. വഴിയോര കച്ചവടങ്ങളും നഗരത്തില്‍ നിരനിരയായി സ്ഥാനം പിടിച്ചുകഴിഞ്ഞു. വഴിയോര കച്ചവടങ്ങളില്‍ മറ്റു വിപണികളില്‍ ലഭിക്കുന്നതിനേക്കാളും വില കുറച്ചാണ് സാധനങ്ങള്‍ ലഭിക്കുന്നത്.
പൂക്കളുടെ വിപണി ഒരുങ്ങുന്നതേയുള്ളൂ. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ, ഖാദി, കുടുംബശ്രീ, സര്‍വീസ് സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ ഓണമേളകളും ഒരുങ്ങിക്കഴിഞ്ഞു.
കാറ്ററിങ് സര്‍വീസുകാര്‍ക്കും ഇത് കൊയ്ത്തുകാലമാണ്.
ഹോട്ടലുകളില്‍ പ്രത്യേക ഓണം സദ്യ പാക്കേജ് ഓഫറുകളും ഇടം പിടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."