യോഗേശ്വറിന് സ്വര്‍ണം ലഭിച്ചേക്കും
ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിംപിക്സില്‍ 60 കിലോ വിഭാഗം ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്ബൈജാന് താരം തോഗ്രുല് അസ്ഗരോവ് മരുന്നടിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ അസ്ഗരോവിന്റെ സാംപിളില്‍ ഉത്തേജകത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം വാഡ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷനെയും നാഡ ഇക്കാര്യം അറിയിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവും.
അസ്ഗരോവ് മരുന്നടിച്ചെന്ന് വാഡ വ്യക്തമാക്കിയാല്‍ നിലവിലെ വെള്ളി മെഡല്‍ ജേതാവായ യോഗേശ്വര്‍ ദത്തിന് സ്വര്‍ണം ലഭിച്ചേക്കും. നേരത്തെ റഷ്യന്‍ താരം ബെസിക് കുദുക്കോവ് മരുന്നടിച്ചതിനെ തുടര്‍ന്നാണ് യോഗേശ്വറിനു വെള്ളി ലഭിച്ചത്. കഴിഞ്ഞ ദിവസം കുദുക്കോവിന്റെ വെള്ളി അദ്ദേഹത്തിന്റെ കുടുംബം തന്നെ കൈവശം വയ്ക്കുന്നതാണ് നല്ലതെന്ന് യോഗേശ്വര്‍ പറഞ്ഞിരുന്നു. സ്വര്‍ണം ലഭിക്കുകയാണെങ്കില്‍ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത ഒളിംപിക് സ്വര്‍ണം നേടുന്ന താരമെന്ന നേട്ടവും യോഗേശ്വറിന് സ്വന്തമാക്കാം. എന്നാല്‍ ഉത്തേജക പരിശോധനകള്‍ക്ക് ശേഷമേ താരത്തിന് മെഡല്‍ കൈമാറാന്‍ സാധിക്കൂ എന്ന് വാഡ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."