പണിമുടക്ക് പൂര്‍ണം ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ സംഘടനകളും പങ്കെടുത്തു
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍
തൊഴിലാളികള്‍ പ്രകടനം നടത്തി
കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ആരംഭിച്ച പണിമുടക്ക് കാസര്‍കോട് ജില്ലയില്‍ പൂര്‍ണം. ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ ട്രേഡ് യൂനിയനുകളും പണിമുടക്കില്‍ പങ്കെടുത്തു. കെ.എസ്.ആര്. ടി സി ബസുകളും സ്വകാര്യ ബസുകളും അടക്കമുള്ള പൊതുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. അതേസമയം ഹജ്ജ് യാത്രക്കാരെയും വിദേശത്തേക്ക് പോകുന്ന യാത്രക്കാരെയും വഹിച്ചു വിമാനത്താവളത്തിലേക്കും മറ്റുമായി പോകുന്ന സ്വകാര്യ വാഹനങ്ങളും ഏതാനും ഓട്ടോകളും നിരത്തിലിറങ്ങി. പാല്, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വിസുകളെ മാത്രമാണ് പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയത്. കടകളും ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില വളരെ കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചില്ല. നേരത്തെ പ്രഖ്യാപിച്ച പണിമുടക്കായിട്ടു പോലും റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. ഇന്നലെ രാവിലെ കാസര്‍കോട്,കാഞ്ഞങ്ങാട് തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംയുക്ത ട്രേഡ് യൂണിയന് സംഘടനകള്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."