HOME
DETAILS

KERALA BUDGET 2025: ക്ഷേമപെന്‍ഷന്‍ വര്‍ധനവില്ല, ഭൂനികുതി കുത്തനെ കൂട്ടി

  
Web Desk
February 07, 2025 | 3:43 AM

kn-balagopal-presents-kerala-budget-2025-live-updates

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണ്. വളര്‍ച്ചാ നിരക്ക് ഇനിയും മെച്ചപ്പെടും. പശ്ചാത്തല മേഖലയുടെ വികസനം തടസപ്പെടരുതെന്ന നിലപാട് സ്വീകരിച്ചു. നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ വര്‍ഷം നല്‍കും. ഡി.എ കുടിശ്ശികയുടെ ലോക്കിങ് ഇന്‍ പീരിഡ് ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീര്‍ക്കും.

 

  •  
  • കോണ്‍ട്രാക്‌സ് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്‌കരിച്ചു. പ്രതീക്ഷിക്കുന്നത് 15 കോടി രൂപ.
  • സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു.
  • 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു. 
  • ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. പ്രതീക്ഷിക്കുന്നത് 10 കോടി അധികവരുമാനം

  • മോട്ടോര്‍വാഹന നിരക്ക് വര്‍ധിപ്പിച്ചു 
  • മോട്ടോര്‍വാഹന ഫീസുകള്‍ ഏകീകരിച്ചു ;15 കോടി അധികവരുമാനം
  • ഭൂനികുതിയില്‍ 50 ശതമാനം വര്‍ധന; എല്ലാ സ്ലാബിലും വര്‍ധന ബാധകം
  • കോടതി ഫീസ് വര്‍ധിപ്പിച്ചു. 150 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു
  • ക്ഷേമപെന്‍ഷന്‍ വര്‍ധനയില്ല 

    മൂന്ന് കുടിശിക സമയബന്ധമായി നല്‍കുമെന്ന് മാത്രം പ്രഖ്യാപനം

  • ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ കൂടി ഏപ്രിലില്‍ നല്‍കും
  • കോടതി ഫീസ് വര്‍ധിപ്പിച്ചു. 150 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
  • 105 ഡയാലിസിസ് യൂണിറ്റുകള്‍ക്ക് 13.98 കോടി എല്ലാ ജനറല്‍, താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍. ഇന്ത്യയില്‍ ആദ്യമെന്ന് ധനമന്ത്രി
  • നവകേരള സദസ്സിന്റെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ 500 കോടി
  • കെ.എസ്.ഐ.ഡി.സിക്ക് 177.5 കോടി
  • ഹോമിയോ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 23.54 കോടി
  • എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ്
  • സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 401 കോടി. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 109 കോടി.
  • നോര്‍ക്കയ്ക്കായി 101.83 കോടി വകയിരുത്തി. ക്ഷേമനിധി പ്രവര്‍ത്തനത്തിന് 23 കോടിയും നീക്കിവച്ചു.
  • വ്യവസായ മേഖയ്ക്ക് ആകെ 1831.36 കോടി രൂപ അനുവദിച്ചു
  • തെരുവുനായ ആക്രമണം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്ക് 2 കോടി
  • പാമ്പുകടി മരണങ്ങള്‍ ഇല്ലാതാക്കാന്‍ 25 കോടിയുടെ പദ്ധതി
  • കോഴിക്കോട് സൈബര്‍ പാര്‍ക്കിന് 11.5 കോടി രൂപ, കൊച്ചി ഇന്‍ഫോ പാര്‍ക്കിന് 21.6 കോടി രൂപ, തിരുവനന്തപുരം ടെക്നോ പാര്‍ക്കിന് 21 കോടി രൂപ
  • കണ്ണൂര്‍ വിമാനത്താവളത്തിന് 75 കോടി
  • ഹൈദരാബാദില്‍ കേരളഹൗസ് സ്ഥാപിക്കും
  • കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴിക്ക് 200 കോടി
  • ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും 609 കോടി
  • 2000 വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ 25 കോടി
  • കുട്ടനാടിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് 100 കോടി
  • റബ്കോ നവീകരണത്തിന് പത്തു കോടി അനുവദിച്ചു
  • കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി രൂപയും പുതിയ ബസ് വാങ്ങാന്‍ 107 കോടി രൂപയും നീക്കിവച്ചു.
  • കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 270 കോടി രൂപ
  • കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 227.4 കോടി, സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക് 78.45 കോടി
  • നെല്‍കൃഷി വികസനത്തിന് 150 കോടി, നാളികേര വികസനത്തിന് 73 കോടി, പച്ചക്കറി വികസനത്തിന് 78.4 കോടി, മൃഗസംരക്ഷണത്തിന് 159 കോടി, മണ്ണ് സംരക്ഷണത്തിന് 77.9 കോടി
  • നാട്ടുവൈദ്യം പ്രോല്‍സാഹിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് , ഒരു കോടി വകയിരുത്തി
  • തുഞ്ചന്‍പറമ്പില്‍ എം.ടിക്ക് സ്മാരകം; 5 കോടി വകയിരുത്തി
  • വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക പാക്കേജിന് 50 കോടി
  • കളിപ്പാട്ട നിര്‍മാണത്തിനായി അഞ്ച് കോടി വകയിരുത്തി
  • തീരദേശ ഹൈവേ ടൂറിസം 

    തീരദേശ ഹൈവേ ടൂറിസം പദ്ധതിക്ക് 500 കോടി ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും

  • പ്രവാസി ലോക കേന്ദ്രങ്ങള്‍ക്കായി അഞ്ച് കോടി
  • വിജ്ഞാന കേരളത്തിനായി 10 കോടി
  • മൂന്ന് സര്‍വകലാശാലകളില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ഭരണാനുമതി, കുസാറ്റിന് 69 കോടിരൂപയും എം.ജി സര്‍വകലാശാലയ്ക്ക് 62 കോടിയും അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശയില്‍ 7 മികവിന്റെ കേന്ദ്രങ്ങള്‍
  • എഥനോള്‍ ഉല്‍പ്പാദനത്തിന് 10 കോടി, ഹൈഡ്രജന്‍വാലി പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി
  • വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി

    സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങാന്‍ 100 കോടി അനുവദിച്ചു

  • കൊച്ചി മുസിരിസ് ബിനാലെയ്ക്കായി ഏഴ് കോടി രൂപ അനുവദിച്ചു.
  • വിഴിഞ്ഞത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമാക്കും. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും.
  • കെ-ഹോം

    സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയില്‍ കെ ഹോം ആവിഷ്‌കരിക്കും. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനാകും. പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി വകയിരുത്തി.

  • പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി 15,980 കോടി രൂപ അനുവദിച്ചു
  • കൊല്ലം നഗരത്തിലും കൊട്ടാരക്കരയിലും കിഫ്ബി, കിന്‍ഫ്രാ സഹകരണത്തില്‍ ഐ.ടി പാര്‍ക്ക്‌
  • കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി അനുവദിച്ചു,ആരോഗ്യ മേഖലയിലെ പദ്ധതികള്‍ക്കായി ഇതിനകം ചിലവാക്കിയത് 38126 കോടി രൂപ 
  • 100 പുതിയ പാലങ്ങള്‍ നിര്‍മിച്ചു, 150-ഓളം പൂര്‍ത്തിയാക്കാനൊരുങ്ങുന്നു, സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകള്‍ക്ക് 3061 കോടി രൂപ അനുവദിച്ചു
  • ആരോഗ്യമേഖലയ്ക്ക് 10,431 കോടി, കാരുണ്യ പദ്ധതിക്ക് 700 കോടി
  • 12.74 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ കഴിഞ്ഞ ഒരു വര്‍ഷം നല്‍കി.1359.55 മെഗാവാട്ട് വൈദ്യുതി ഈ സര്‍ക്കാരിന്റെ കാലത്ത് ഉത്പാദിപ്പിച്ചു.
  • ലൈഫ് പദ്ധതിയില്‍ ഇതുവരെ 5,39,042 കുടുംബങ്ങള്‍ക്ക് വീടായി. 2025-26 വര്‍ഷത്തില്‍ ലൈഫ് പദ്ധഥിയില്‍ കുറഞ്ഞത് ഒരു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും
  • ക്ഷേമ പെന്‍ഷന്‍ 50,000 കോടിയാകും
  • റവന്യു കമ്മിയും ധനക്കമ്മിയും കുറഞ്ഞു.ധനകമ്മി 2.9 ശതമാനമായി കുറഞ്ഞു.
  • കേരളത്തിന്റെ തനത് നികുതി, നികുതിയേതര വരുമാനം വര്‍ധിച്ചു
  • തിരുവനന്തപുരത്ത് മെട്രോ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ 2025-26 ല്‍ തന്നെ ആരംഭിക്കും
  • മുണ്ടക്കൈ,ചൂരല്‍മല പുനരധിവാസത്തിന് 750 കോടി
    വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു.
  • ഡിഎ കുടിശികയുടെ ലോക്ക് ഇന്‍ പീരിഡ് ഒഴിവാക്കും
  • വികസനത്തിന്റെ കാര്യത്തില്‍ കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണെന്ന് ധനമന്ത്രി
  • ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു ഈ വര്‍ഷം നല്‍കും
  • വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍
  • സംസ്ഥാനത്തെ ധനസ്ഥിതി മെച്ചപ്പെട്ടെന്ന് ധനമന്ത്രി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഹാറിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  5 days ago
No Image

കോയമ്പത്തൂരിൽ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിന് ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

National
  •  5 days ago
No Image

ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11-വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹെഡ് മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  5 days ago
No Image

സ്വർണ്ണ കച്ചവടത്തിന് ഇനി ക്യാഷ് വേണ്ട; പണമിടപാട് പൂർണ്ണമായി നിരോധിച്ചു; പുതിയ നിയമം പാസാക്കി കുവൈത്ത്

Kuwait
  •  5 days ago
No Image

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

അബൂദബി: വാഹന നമ്പർപ്ലേറ്റ് ലേലം; നമ്പർ ഒന്ന് വിറ്റുപോയത് റെക്കോർഡ് തുകക്ക്

uae
  •  5 days ago
No Image

'അതെങ്ങനെ പബ്ലിക്കിൽ പറയും?'; 'മണ്ഡലത്തിന്‍റെ ബ്ലൂ പ്രിന്‍റ്' ചോദ്യത്തിന് ബിജെപി സ്ഥാനർത്ഥിയുടെ മറുപടിയിൽ ഞെട്ടി നെറ്റിസൺസ്

National
  •  5 days ago
No Image

സംഗീത പരിപാടികള്‍ക്കായി വിദേശത്ത് പോകാം: വേടന് ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ്

Kerala
  •  5 days ago
No Image

ട്രെയിനിൽ നിന്ന് 19 വയസുകാരിയെ തള്ളിയിട്ട സംഭവം; ശ്രീക്കുട്ടി അതീവ ഗുരുതരാവസ്ഥയിൽ; വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ്

crime
  •  5 days ago
No Image

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇനി ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് നടത്തില്ല; പുതിയ നീക്കവുമായി കുവൈത്ത്

Kuwait
  •  5 days ago