HOME
DETAILS

തൊഴിലാളി ക്ഷേമ നീക്കവുമായി സഊദി; ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ ശമ്പളത്തോടു കൂടിയ അവധി

  
Web Desk
February 08 2025 | 05:02 AM

Saudi with labor welfare movement Henceforth one holiday with pay per week

റിയാദ്: തൊഴിലാളി ക്ഷേമ നീക്കവുമായി സഊദി അറേബ്യ. ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് എല്ലാ ആഴ്ചയും ശമ്പളത്തോടു കൂടിയ അവധിക്ക് അര്‍ഹത ഉണ്ടായിരിക്കുമെന്ന് സഊദി തൊഴില്‍ വകുപ്പ് അധികൃതര്‍.

തൊഴിലാളികളുടെ സുഖ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും തൊഴിലാളികള്‍ക്ക് അര്‍ഹമായ അവധി ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഇത്തരം നടപടിക്രമങ്ങള്‍ അനിവാര്യമാണെന്ന് രാജ്യത്തെ തൊഴില്‍ കാര്യങ്ങളുടെ ചുമതലയുള്ള, സര്‍ക്കാരിനു കീഴിലുള്ള മുസനേദ് പ്ലാറ്റ്‌ഫോം അധികൃതര്‍ വ്യക്തമാക്കി.

തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സന്തുലിതവും നീതിയുക്തവുമായ തൊഴില്‍ അന്തരീക്ഷം കൈവരിക്കുന്നതിനായി ഇരുകക്ഷികളും തമ്മിലുള്ള കരാറുംമായി ബന്ധപ്പെട്ടു നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം ആഴ്ചയില്‍ ഒരു ദിവസത്തെ അവധി നല്‍കും.

പരസ്പര ബഹുമാനത്തിലും അവകാശങ്ങളിലും അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഒരുക്കുന്നതിനും പ്രസക്തവും പ്രതിജ്ഞാബദ്ധവുമായ എല്ലാ നിര്‍ണായക ചട്ടങ്ങളും പാലിക്കണമെന്ന് മുസനെദ് എല്ലാ തൊഴിലുടമകളോടും അഭ്യര്‍ത്ഥിച്ചു.

അടുത്ത കാലത്തായി ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ സഊദി സര്‍ക്കാര്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ അവകാശങ്ങളെയും കടമകളേയുംകുറിച്ച് മനസ്സിലാക്കാനും വിസ വിതരണം, റിക്രൂട്ടമെന്റ് അഭ്യര്‍ത്ഥനകള്‍, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്നതിനായി സഊദി മാനവവിഭവ ശേഷി വകുപ്പാണ് മുസനെദ് പ്ലാറ്റ്‌ഫോം സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സഊദി മുസനെദ് ആപ്പ് അവതരിപ്പിച്ചത്.

2023ലാണ് സഊദി അറേബ്യ ഗാര്‍ഹിക തെഴിലാളികളെ നിയമിക്കുന്നതിനുള്ള ഏറ്റവും പുതിയ നിയമം കൊണ്ടുവന്നത്. ഇതു പ്രകാരം സഊദിയില്‍ ഗാര്‍ഹിക മേഖലയില്‍ തൊഴില്‍ എടുക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 ആണ്. തൊഴിലാളികള്‍ക്കോ അവരുടെ അവകാശികള്‍ക്കോ നല്‍കേണ്ട കുടിശ്ശികകള്‍ ഫസ്റ്റ്ഡിഗ്രി കടങ്ങളായി കണക്കാക്കുമെന്നാണ് സഊദിയിലെ നിയമങ്ങള്‍ പറയുന്നത്. കരാറുകള്‍ക്ക് ഒരു നിശ്ചിത കാലയളവ് ഉണ്ടായിരിക്കണം, അല്ലെങ്കില്‍ തൊഴിലാളി  തൊഴില്‍ ചെയ്യാനാരംഭിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് അവ പുതുക്കാവുന്നതായി കണക്കാക്കും.

സഊദി അറേബ്യയിലെ ഗാര്‍ഹിക തൊഴിലാളികളില്‍ വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ക്ലീനര്‍മാര്‍, പാചകക്കാര്‍, ഗാര്‍ഡുകള്‍, കര്‍ഷകര്‍, ലിവ്ഇന്‍ നഴ്‌സുമാര്‍, ട്യൂട്ടര്‍മാര്‍, ആയമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

Saudi with labor welfare movement; Henceforth one holiday with pay per week




 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ പുനരധിവാസം; ഹാരിസണ്‍ എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍

Kerala
  •  12 days ago
No Image

'പാമ്പുകള്‍ക്ക് മാളമുണ്ട്....';അവധി കിട്ടാത്തതിന്റെ വിഷമം തീര്‍ത്തത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗാനം പോസ്റ്റ് ചെയ്ത്;  പിന്നാലെ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

Kerala
  •  12 days ago
No Image

തകഴിയില്‍ ട്രയിന്‍ തട്ടി അമ്മയും മകളും മരിച്ചു; ആത്മഹത്യയെന്ന് സംശയം

Kerala
  •  12 days ago
No Image

ഉച്ച നേരത്തെ പൊള്ളുന്ന വെയിലില്‍ ജോലി പാടില്ല; എന്നാല്‍ പൊരിവെയിലത്തും പണിയെടുപ്പിച്ച് ഉടമകള്‍

Kerala
  •  12 days ago
No Image

'ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ടു' ഡൽഹിയിൽ എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ

National
  •  12 days ago
No Image

എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു

Kerala
  •  12 days ago
No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  12 days ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  12 days ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  13 days ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  13 days ago