HOME
DETAILS

അർജന്റീനക്ക് വീണ്ടും ജയം; ബ്രസീലിന് പിന്നാലെ ഉറുഗ്വായെയും തകർത്തെറിഞ്ഞു  

  
February 08, 2025 | 10:38 AM

Argentina beat uruguay in copa america under 20 championship

വെനസ്വെല: കോപ്പ അമേരിക്ക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഉറുഗ്വായ്ക്കെതിരെ അർജന്റീനക്ക് തകർപ്പൻ വിജയം.  മത്സരത്തിൽ 4- 3 എന്ന ആവേശകരമായ സ്കോറിനാണ് അർജന്റീനയുടെ യുവസംഘം വിജയിച്ചു കയറിയത്. മത്സരത്തിൽ അർജന്റീനക്ക് വേണ്ടി കരിസോ, എച്ചെവേരി എന്നിവർ ഇരട്ടഗോൾ നേടി തകർപ്പൻ പ്രകടനം നടത്തി. ഗോളുകൾക്ക് പുറമെ അസിസ്റ്റിലും ഇരുവരും മികച്ചു നിന്നു. പുറമേ കരിസോ രണ്ട് അസിസ്റ്റുകളും എച്ചെവേരി ഒരു അസിസ്റ്റുമാണ് നേടിയത്. 

മത്സരത്തിന്റെ ആദ്യപകുതിയിൽ ആയിരുന്നു എച്ചെവേരിയുടെ ഗോളുകൾ പിറന്നത്. 38, 45+3 എന്നീ മിനിറ്റുകളിൽ ആയിരുന്നു എച്ചെവേരി ഗോളുകൾ നേടിയത്. ഒടുവിൽ ആദ്യപകുതിയിൽ അർജന്റീന എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിൽക്കുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ കാരിസോയിലൂടെ അർജന്റീന രണ്ട് ഗോളുകൾ കൂടി നേടി മത്സരം പൂർണമായും സ്വന്തമാക്കുകയായിരുന്നു. 52, 69 മിനിറ്റുകളിൽ ആണ് താരം ഗോൾ നേടിയത്. 

രണ്ടാം പകുതിയിൽ ഉറുഗ്വായും മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. ഉറുഗ്വായ്ക്ക് വേണ്ടി ലവേഗ ഇരട്ടഗോൾ നേടി മികച്ച പ്രകടനമാണ്‌ നടത്തിയത്. 60, 75 മിനിറ്റുകളിലാണ് താരത്തിന്റെ ഗോൾ പിറന്നത്. 86 ക്രൂസിയിലൂടെ ഉറുഗായ് മൂന്നാം ഗോളും നേടി. നേരത്തെ ടൂർണമെന്റിൽ അർജന്റീന ബ്രസീലിനേയും പരാജയപ്പെടുത്തിയിരുന്നു. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു ബ്രസീലിനെ അർജന്റീന പരാജയപ്പെടുത്തിയിരുന്നത്. 

മത്സരത്തിൽ ഷോട്ടുകളുടെ കാര്യത്തിൽ ഉറുഗ്വായായിരുന്നു മുന്നിലുണ്ടായിരുന്നത്. 15 ഷോട്ടുകളാണ് അർജന്റീനയുടെ പോസ്റ്റിലേക്ക് ഉറുഗ്വായ് ഉതിർത്ത. അർജന്റീന എട്ട് ഷോട്ടുകളും നേടി. ഈ തകർപ്പൻ വിജയത്തോടെ ഫൈനൽ റൗണ്ട് ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവുമായി ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അർജന്റീന. മറുഭാഗത്ത് രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഉറുഗ്വായ് പോയിന്റ് ഒന്നുമില്ലാതെ അഞ്ചാം സ്ഥാനത്തുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ ഒന്നാമത്, ലോകത്തിൽ നാലാമത്; കപ്പില്ലെങ്കിലും 2025ൽ പഞ്ചാബിന്റെ തേരോട്ടം

Cricket
  •  5 days ago
No Image

​ഗ്ലോബൽ 'ഹാരിസ്' ഓപ്പറേഷൻ; യൂറോപ്പിലെ ഏറ്റവും അപകടകാരിയായ ക്രിമിനൽ സംഘത്തലവനെ പിടികൂടി ദുബൈ പൊലിസ്

uae
  •  5 days ago
No Image

യുഎഇയിൽ വിന്റർ സീസണ് തുടക്കമായി; കിഴക്കൻ ആകാശത്ത് 'ഇക്ലീൽ അൽ അഖ്‌റബ്' ഉദിച്ചുയർന്നു

uae
  •  5 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  5 days ago
No Image

ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

National
  •  5 days ago
No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  5 days ago
No Image

ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി

International
  •  5 days ago
No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  5 days ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  5 days ago