HOME
DETAILS

ലോക റെക്കോർഡ്! സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ മുംബൈക്കൊപ്പം ചരിത്രമെഴുതി

  
February 09, 2025 | 12:39 PM

Trent Boult create a new historical achievement in cricket

ജോഹനാസ്ബർഗ്: 2025 എസ്എ ടി-20 കിരീടം എംഐ കേപ് ടൗണാണ് സ്വന്തമാക്കിയത്. ജോഹനാസ്ബർഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പിനെ 76 റൺസിന് പരാജയപ്പെടുത്തിയാണ് എംഐ കേപ് ടൗൺ കിരീടം ചൂടിയത്. ഇതോടെ മുംബൈ ഇന്ത്യൻസിന്റെ എല്ലാ ഫ്രാഞ്ചൈസി ടീമുകൾക്കും കിരീടം സ്വന്തമാക്കാൻ സാധിച്ചു.  

മുംബൈ ഇന്ത്യൻസ് അഞ്ച് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം (2013, 2015, 2017, 2019, 2020), രണ്ട് തവണ (2011, 2013) ചാമ്പ്യൻസ് ലീഗ് ട്രോഫിയും നേടിയിട്ടുണ്ട്. 2023ൽ മുംബൈയുടെ വനിതാ ടീം പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടവും നേടി. 2023ൽ എംഐ ന്യൂയോർക്ക് ആദ്യത്തെ മേജർ ലീഗ് ക്രിക്കറ്റ് (എംഎൽസി) ജേതാക്കളായപ്പോൾ 2024ൽ എംഐ എമിറേറ്റ്സ് ഐഎൽടി20 ലീഗ് കിരീടവും സ്വന്തമാക്കി. 

ഇതോടെ മുംബൈയുടെ നാല് രാജ്യങ്ങളിലുമുള്ള ഫ്രാഞ്ചൈസി ടീമിലെയും കിരീടം നേടിയ ടീമിൽ അംഗമാവുന്ന താരമെന്ന നേട്ടം കിവീസ് പേസർ ട്രെന്റ് ബോൾട്ട് സ്വന്തമാക്കി. 2020 ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിലെ അംഗമായിരുന്നു ബോൾട്ട്. എംഐ ന്യൂയോർക്ക്, എംഐ എമിറേറ്റ്സ്, എംഐ കേപ്ടൗൺ ടീമുകളുടെ കിരീട വിജയത്തിലും ബോൾട്ട് അംഗമായിരുന്നു.

ഫൈനലിൽ എംഐ കേപ് ടൗണിന്റെ ഹീറോയും ട്രെന്റ് ബോൾട്ട് തന്നെയാണ്. ഫൈനലിൽ നാല് ഓവറിൽ ഒമ്പത് റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളാണ്‌ താരം നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും ബോൾട്ടാണ് സ്വന്തമാക്കിയത്.

സൺറൈസേഴ്‌സ് താരങ്ങളായ ജോർദാൻ ഹെർമൻ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരെയാണ് ബോൾട്ട് പുറത്താക്കിയത്. ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 6.94 എക്കണോമിയിൽ 11 വിക്കറ്റുകളാണ്‌ ബോൾട്ട് നേടിയത്. 2025 ഐപിഎൽ മെഗാ ലേലത്തിൽ 12.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസാണ് ബോൾട്ടിനെ സ്വന്തമാക്കിയത്. മൂന്ന് വർഷം രാജസ്ഥാൻ റോയൽസിൽ കളിച്ചതിന് ശേഷമാണ് ബോൾട്ട് മുംബൈയിലേക്ക് ചേക്കേറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  18 days ago
No Image

രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  18 days ago
No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  18 days ago
No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  18 days ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  18 days ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  18 days ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  18 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  18 days ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  18 days ago
No Image

എല്ലാ ജോലിയും ഒരാള്‍ തന്നെ ചെയ്യേണ്ട അവസ്ഥ; ജോലിഭാരം താങ്ങാനാവുന്നില്ല; സങ്കട ഹരജി നല്‍കി ബിഎല്‍ഒമാര്‍ 

Kerala
  •  18 days ago