പണിമുടക്ക് സമാധാനപരം; കാടുവെട്ടി മാതൃകയായി പൊലിസ്
വണ്ടൂര്‍: ദേശീയ പണിമുടക്കു ദിനത്തില്‍ പൊലിസിന്റെ നേതൃത്വത്തില്‍ പാതയോരത്തെ കാടുകള്‍ വെട്ടിമാറ്റി. ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ ഉണ്ടായിരുന്ന സംസ്ഥാന പാതയിലെ കാടുകളാണു വെട്ടിമാറ്റിയത്. പ്രവൃത്തി ഇന്നലെ രാവിലെ ഏഴിനു പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹന ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കേരള പൊലിസ് നടപ്പിലാക്കി വരുന്ന ശുഭയാത്ര പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലിസ് മേധാവി ദേബേഷ് ബെഹ്റയുടെ നിര്‍ദേശ പ്രകാരമായിരുന്നു കാടുവെട്ടല്‍. വണ്ടൂര്‍ സ്റ്റേഷന് പരിധിയിലെ അപകട മേഖലകളായ ചെമ്മരം, പുല്ലൂര്‍, താടിവളവ്, കാക്കാതോട് പാലം എന്നിവിടങ്ങളിലെ കാടുകളാണു വെട്ടി മാറ്റിയത്. പൊലിസുകാര്‍ക്കൊപ്പം വണ്ടൂര്‍ ട്രോമാകെയര്‍ യൂനിറ്റ്, വിവിധ ക്ലബ് പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവരും ശുചീകരണ പ്രവൃത്തിക്കായി എത്തിയിരുന്നു. വണ്ടൂര്‍ എസ.്ഐ എസ്.ആര് സനീഷ്, എ.എസ.്ഐ.കെ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."