HOME
DETAILS

മുടിക്കോട് അക്രമത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടണം: എസ്.കെ.എസ്.എസ്.എഫ്

  
backup
September 03 2016 | 02:09 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86


പാണ്ടിക്കാട്: പന്തല്ലൂര്‍ മുടിക്കോട് കാന്തപുരം വിഭാഗം നടത്തിയ അക്രമത്തില്‍ പ്രതികളായവരെ മുഴുവനും പിടികൂടി ശിക്ഷിക്കാന്‍ പൊലിസ് തയാറാവണമെന്ന് പന്തല്ലൂര്‍ ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 14നാണു മുടിക്കോട് അങ്ങാടിയില്‍ കാന്തപുരം വിഭാഗം ഗുണ്ടാവിളയാട്ടം നടത്തിയത്. വൈകീട്ട് സംഘമായെത്തി വടിവാളും കമ്പിപ്പാരകളുമായി നടത്തിയ അക്രമത്തില്‍ 15 പേര്‍ക്കു സാരമായ പരുക്കേറ്റിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പ്രതികളായവരെ മുഴുവന്‍ പിടികൂടാന്‍ ഇപ്പോഴും പൊലിസ് തയാറായിട്ടില്ല. സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ പൊലിസ് കേസെടുത്തെങ്കിലും അഞ്ചു പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
മതാരി പള്ളിയാളി ശംനാസ്, മതാരി കുളംചിട്ടിയില്‍ അമീര്‍ ഹുസൈന്‍, മതാരി പള്ളിയാളില്‍ മുനീര്‍, മതാരി പള്ളിയാളി അലവി, മതാരി കുളംചിട്ടിയില്‍ മുജീബ്, മതാരി കരുവാരതൊടി ശിഹാബ്, മതാരി പള്ളിയാളി ശരീഫ്, തയ്യില്‍ മുബശിര്‍, വട്ടക്കണ്ടം നിസാം, മതാരി കരുവാരതൊടി അബ്ദുറഹ്മാന്‍, ശാഫി, മതാരി മേലേവീട്ടില്‍ ശഫീര്‍ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്.
പ്രതികള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നു പറഞ്ഞു കേസ് ഒതുക്കി തീര്‍ക്കാനാണു പൊലിസ് ശ്രമിക്കുന്നത്. പള്ളിയുടെ ഭരണവുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഇവിടെ വഖ്ഫ് ബോര്‍ഡ് ഇടപെട്ട് തെരഞ്ഞെടുപ്പു നടത്തി സമസ്തയുടെ പാനല്‍ പോള്‍ ചെയ്ത 638 വോട്ടില്‍ 610 വോട്ടുകള്‍ നേടി ഭരണം നിലനിര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട കാന്തപുരം വിഭാഗം വീണ്ടും പള്ളി കമ്മിറ്റിയില്‍ അധികാരങ്ങള്‍ വേണമെന്നാവശ്യപ്പെട്ടു നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ഇതിനിടയിലാണു ജൂലൈ 14നു രാത്രി യാതൊരു പ്രകോപനവുമില്ലാതെ പള്ളിയിലടക്കം കയറി അക്രമികള്‍ അഴിഞ്ഞാടിയത്. മുടിക്കോട് ജുമാമസ്ജിദ്, സമീപത്തെ ബേക്കറി കട, വടക്കുപറമ്പ് എന്നിവിടങ്ങളിലായാണ് അമ്പതോളം പേര്‍ അക്രമം നടത്തിയത്. സംഭവത്തില്‍ പ്രതികളായ മുഴുവന്‍ പേരെയും പിടികൂടിയില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവുമെന്നു യോഗം മുന്നറിയിപ്പു നല്‍കി.
യോഗത്തില്‍ ശംസുദ്ദീന്‍ ഫൈസി ചെപ്പൂര്‍, മുജീബ് കിടങ്ങയം, മുബശിര്‍ മുടിക്കോട്, മുനീര്‍ വടക്കുപറമ്പ്, ശാക്കിര്‍ കടമ്പോട്, ബശീര്‍ അസ്ഹരി എന്നിവര്‍ സംസാരിച്ചു




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago