HOME
DETAILS

തിരുവനന്തപുരത്തും കാട്ടാന ആക്രമണം; പാലോട് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരണം

  
February 11 2025 | 06:02 AM

trivandrum-wild-elephant-attack-50-year-old-man-killed-in-palode-

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാലോട് 50 വയസുകാരന്‍ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം. പാലോട് മാടത്തറ പുലിക്കോട് ചതുപ്പില്‍ ബാബു (50) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച രാത്രി ആറുമണിയോടെയാണ് ഇയാളുടെ മൃതദേഹം പരിസരവാസികള്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച ജോലിക്കായി അടപ്പറമ്പിലെ ബന്ധുവീട്ടില്‍ പോയശേഷം ബാബുവിനെക്കുറിച്ച് വിവരമില്ലായിരുന്നു. 

തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ബന്ധുവീട്ടില്‍ ബാബു എത്തിയില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഇന്നലെ വനമേഖലയില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തൂപ്പുഴ വനംപരിധിയില്‍ കാട്ടുപാതയ്ക്ക് സമീപം ബാബുവിന്റെ വസ്ത്രങ്ങളാണ് ആദ്യം കണ്ടത്. പിന്നീട് നീര്‍ച്ചാലിന് സമീപത്തായി ബാബുവിന്റെ മൃതദേഹം കണ്ടെത്തി. 

ഇന്ന് രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ബാബു മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചത്. 

വയനാട് നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ മാനുവെന്ന യുവാവും ഇടുക്കി പെരുവന്താനം കൊമ്പന്‍ പാറയില്‍ കാട്ടാന ആക്രമണത്തില്‍ സോഫിയ എന്ന സ്ത്രീയും കൊല്ലപ്പെട്ട സംഭവങ്ങള്‍ക്കിടെയാണ് തിരുവനന്തപുരത്തും കാട്ടാന ആക്രമണത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായിരിക്കുന്നത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത്തല്ല, ചെന്നൈക്കെതിരെ പട നയിക്കാൻ മുംബൈക്ക് പുതിയ നായകൻ

Cricket
  •  2 days ago
No Image

സംഘർഷമൊഴിയാതെ മണിപ്പൂർ; നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

രണ്ടു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു; കൊല്ലത്തെ ‍ഞെട്ടിച്ച് വീണ്ടും മരണം

Kerala
  •  2 days ago
No Image

സുനിത വില്യംസിനെയും സംഘത്തെയും സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  2 days ago
No Image

'ഒരേ സമയം റഷ്യക്കും ഉക്രൈനും സ്വീകാര്യനായ പ്രധാനമന്ത്രി' കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് വീണ്ടും തരൂരിന്റെ മോദി സ്തുതി

National
  •  2 days ago
No Image

അവൻ എന്നെപോലെയാണ്, ഭാവിയിൽ അവൻ ബാലൺ ഡി ഓർ നേടും: ഹാമിഷ് റോഡ്രിഗസ്

Football
  •  2 days ago
No Image

ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: ശ്രേയസ് അയ്യർ

Cricket
  •  2 days ago
No Image

' ഒരൊറ്റ ദിവസത്തില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 130 കുഞ്ഞുങ്ങളെ' കഴിഞ്ഞ ദിവസം  ലോകം സാക്ഷ്യം വഹിച്ചത് ഇന്നോളം കാണാത്ത കൊടുംക്രൂരതക്ക്- യൂനിസെഫ്

International
  •  2 days ago
No Image

അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്

Cricket
  •  2 days ago
No Image

'ഉമ്മ എന്നോട് ക്ഷമിക്കണം..ഇതും പറഞ്ഞ് അവൻ എന്റെ കഴുത്ത് ഞെരിച്ചു' ഒടുവിൽ അഫാനെതിരെ മാതാവിന്റെ മൊഴി

Kerala
  •  2 days ago