HOME
DETAILS

Kerala Gold Rate Updates | സര്‍വകാല റെക്കോര്‍ഡിട്ട് രണ്ട് മണിക്കൂറിനകം കുത്തനെ താഴോട്ട്; സ്വര്‍ണവിലയില്‍ ഇടിവ് 

  
Farzana
February 11 2025 | 08:02 AM

Gold Prices Surprise with Sudden Drop After Reaching Record High in Kochi

കൊച്ചി: റെക്കോര്‍ഡുകള്‍ക്കുമേല്‍ റെക്കോര്‍ഡിട്ട് കുതിക്കുന്നതിനിടെ അതാ സ്വര്‍ണവിലയില്‍ ഒരി സര്‍പ്രൈസ് ഇടിവ്. ഇന്ന് രാവിലെയുണ്ടായ കുതിപ്പിന് രണ്ട് മണിക്കൂര്‍ ശേഷമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. 400 രൂപയാണ് പവന് കുറഞ്ഞത്. സര്‍വ്വ കാല റെക്കോര്‍ഡാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയിരുന്നത്. രൂപയുടെ മൂല്യം കുറഞ്ഞതും ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടിയതുമായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ പൊടുന്നനെ വില ഇടിയുകയായിരുന്നു. 

സാധാരണക്കാരുടെ എല്ലാ കണക്കു കൂട്ടലുകളും തകര്‍ത്താണ് അടുത്തിടെയായി കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ആഗോള വിപണിയില്‍ വില കുതിക്കുന്നതിന് അനുസരിച്ചാണ് കേരളത്തിലെ വര്‍ധനയെന്നാണ് നിരീക്ഷകര്‍ പറയുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര പോര് രൂക്ഷമായതാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടാനും വില കൂടാനും കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എതായാലും സാധരണക്കാരനെ സംബന്ധിച്ചിടത്തോളം ഒന്ന് എത്തിപ്പിടിക്കാന്‍ സാധിക്കാത്തത്രയും ഉയരത്തില്‍ എത്തിനില്‍ക്കുകയാണ് ഇപ്പോള്‍ സ്വര്‍ണത്തിന്റെ വില.

ഇനിയും വില കൂടുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ആഗോള തലത്തില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരികയാണെന്ന് ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വില പരിധി വിടുമ്പോള്‍ വിറ്റഴിക്കല്‍ നടന്നാല്‍ മാത്രമാണ് ഇനി വില കുറയാന്‍ സാധ്യതയുള്ളതെന്നും ഇവര് കൂട്ടിച്ചേര്‍ക്കുന്നു. അല്ലെങ്കില്‍ ഡോളര്‍ വന്‍തോതില്‍ കരുത്താര്‍ജ്ജിക്കണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിറ്റഴിക്കലിനോ ഡോളറിന്റെ കരുത്താര്‍ജ്ജിക്കലിനോ സാധ്യതയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ സ്വര്‍ണ വില വര്‍ധനയല്ലാതെ വിലയിടിവുണ്ടാവില്ലെന്നാണ് സൂചന.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 64,480 രൂപയായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 8060 രൂപയായിരുന്നു. പവന് 640രൂപയാണ് ഇന്ന് കൂടിയിരുന്നത്.
എന്നാല്‍ 11.30ഓടെ വിലയില്‍ മാറ്റമുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ അറിയിക്കുകയായിരുന്നു.
64080 രൂപയാണ് പുതിയ പവന്‍ വില. അതായത്, ഇന്ന് രാവിലെയുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 400 രൂപ കുറഞ്ഞു. ഗ്രാമിന് 50 രൂപയും. പുതിയ ഗ്രാം വില 8010 രൂപയാണ്. 91 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങളും ചേര്‍ന്നതാണ് 22 കാരറ്റ് സ്വര്‍ണം. 


ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 70000 രൂപയില്‍ കൂടുതല്‍ ചെലവ് വരും. കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണിത്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണി കൂലി ഇതിലും കൂടും. മാത്രമല്ല, കുറഞ്ഞ അളവിലുള്ള ആഭരണങ്ങള്‍ക്കും പണിക്കൂലി കൂടുതലാണ്.

അതേസമയം, കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

22 കാരറ്റ് സ്വര്‍ണം വില കുതിക്കുന്ന സാഹചര്യത്തില്‍ ഒട്ടേറെ പേര്‍ 18 കാരറ്റ് സ്വര്‍ണം വാങ്ങുന്നുണ്ട്. അതേ സമയം 18 കാരറ്റ് സ്വര്‍ണത്തിനും വില കൂടുകയാണ്. ഡെയ്‌ലി യൂസ് എന്ന പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ആഭരണങ്ങള്‍ വിവിധ ഡിസൈനുകളില്‍ ഈ പരിശുദ്ധിയില്‍ ലഭ്യമാണ്. 66 രൂപയാണ് ഗ്രാമിന് ഇന്ന് കൂടിയിരുന്നത്. 18 കാരറ്റിലെ സ്വര്‍ണം ഗ്രാമിന് 6595 രൂപയും പവന് 52760 രൂപയുമായിരുന്നു ഇന്നത്തെ വില. പിന്നീട്  18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 കുറഞ്ഞ് 6610 രൂപയായി. 

 

ഈ മാസത്തെ വ്യത്യാസം

 

Date Price of 1 Pavan Gold (Rs.)
1-Feb-25 61960
2-Feb-25 61960
3-Feb-25 Rs. 61,640 (Lowest of Month)
4-Feb-25 62480
5-Feb-25 63240
6-Feb-25 63440
7-Feb-25 63440
8-Feb-25 63560
9-Feb-25 63560
10-Feb-25
Yesterday »
63840
11-Feb-25
Today »
(Morning)
Rs. 64,480 (Highest of Month)
11-Feb-25
Today »
(Afternoon)
Rs. 64,080

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ പാലം തകർന്നതിൽ വൻവീഴ്ച; അപകടാവസ്ഥയിലായി മൂന്ന് വർഷമായിട്ടും സർക്കാർ അനങ്ങിയില്ല, 3 വർഷത്തിനിടെ തകർന്നത് 10 പാലങ്ങൾ

National
  •  2 days ago
No Image

Etihad Rail: യാഥാര്‍ഥ്യമാകുന്നത് യുഎഇയുടെ നീണ്ട സ്വപ്‌നം, ട്രെയിനുകള്‍ അടുത്തവര്‍ഷം ഓടിത്തുടങ്ങും; റൂട്ട്, സ്റ്റേഷനുകള്‍, ഫീച്ചറുകള്‍ അറിയാം

uae
  •  2 days ago
No Image

വിസിയും രജിസ്ട്രാറും എത്തുമോ..?  വിസിയെ തടയുമെന്ന് എസ്എഫ്‌ഐയും രജിസ്ട്രാര്‍ എത്തിയാല്‍ തടയുമെന്ന് വിസിയും 

Kerala
  •  2 days ago
No Image

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കൽ: വിധിക്കെതിരായ സർക്കാർ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും

Kerala
  •  2 days ago
No Image

തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന  തുടരുന്നു 

Kerala
  •  2 days ago
No Image

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

National
  •  2 days ago
No Image

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര്‍ മരിച്ചു

Kerala
  •  2 days ago
No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 days ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  2 days ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  2 days ago