HOME
DETAILS

യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍

  
February 12 2025 | 06:02 AM

Newborn Declared Dead By UP Hospital Then Dogs Eat His Head

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ്‌നായ്ക്കള്‍ കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിവാദം. കണ്ടുനിന്ന ആളുകള്‍ നായകളെ ഓടിച്ചപ്പോഴേക്കും കുഞ്ഞിന്റെ ശരീരത്തിന്റെ തലഭാഗം മുഴുവനായി വേര്‍പ്പെട്ടിരുന്നു. 

ലളിത്പൂരിലെ മെഡിക്കല്‍ കോളജില്‍ മരിച്ച ശിശുവിന്റെ മൃതദേഹമാണ് ആശുപത്രി പരിസരത്തു തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.  കുഞ്ഞ് മരണപ്പെട്ടിരുന്നുവെന്നും കുട്ടിയുടെ കുടുംബമാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഫെബ്രുവരി 9 ഞായറാഴ്ച ലളിത്പൂര്‍ മെഡിക്കല്‍ കോളജിലെ ജില്ലാ വനിതാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഭാരക്കുറവും അനാരോഗ്യവും ഉണ്ടായിരുന്നതിനാല്‍ എന്‍.ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. 

കുഞ്ഞിന് ഭാരം കുറവായിരുന്നു. തലയും പൂര്‍ണമായി വളര്‍ന്നിരുന്നില്ല. കുഞ്ഞിന് 1.300 കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മീനാക്ഷി സിങ് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചപ്പോള്‍ മിനിറ്റില്‍ 80 തവണ ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിയുമോ എന്ന് സംശയമായിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ ബന്ധുവിന് കൈവിരലടയാളം രേഖപ്പെടുത്തി കുഞ്ഞിനെ കൈമാറിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

കുഞ്ഞിനെ കൈമാറിയതിന് പിറ്റേന്ന് ഉച്ചയോടെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചുവെന്നാണ് അധികൃതര്‍ ആരോപിക്കുന്നത്. കൈയില്‍ ആശുപത്രിയുടെ ടാഗ് ഉണ്ടായിരുന്നതിനാലാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. പൊലീസ് എത്തുംമുമ്പ് മൃതദേഹം മാറ്റിയെ

ന്നും അധികൃതര്‍ പറഞ്ഞു. 

സംഭവം അന്വേഷിക്കാന്‍ ലളിത്പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നാല് ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു

International
  •  9 hours ago
No Image

പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും

Kerala
  •  9 hours ago
No Image

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ​​ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോ​ഗ്യമന്ത്രി

Kerala
  •  10 hours ago
No Image

പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Kerala
  •  10 hours ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  11 hours ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  12 hours ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  12 hours ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  12 hours ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  12 hours ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  12 hours ago