HOME
DETAILS

​ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ

  
Web Desk
February 13 2025 | 05:02 AM

Israel Calls Up Reserve Army Amid Rising Tensions with Hamas War Threats Loom

ജറുസലേം: റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ. ​ഗസ്സയിൽ വീണ്ടും യുദ്ധം തുടങ്ങുമെന്ന സൂചനയാണ് ഇതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച  ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ യുദ്ധം തുടങ്ങുമെന്ന് ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹുവും വെടിനിർത്തൽ അവസാനിപ്പിക്കുമെന്ന്  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റിസർവ് സൈന്യത്തെ ഇസ്റാഈൽ വിളിച്ചിരിക്കുന്നത്.

 ശനിയാഴ്ച ഉച്ചയോടെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനെതിരെ വീണ്ടും യുദ്ധം തുടങ്ങാനാണ് നെതന്യാഹു ആഹ്വാനം ചെയ്തിരുന്നത്. ശനിയാഴ്ചക്കകം എല്ലാ ബന്ദികളേയും മോചിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ​ട്രംപിന്റെ ആവശ്യത്തോട് വഴങ്ങിയില്ലെങ്കിൽ ഹമാസിനെതിരെ ‘നരകത്തിന്റെ കവാടങ്ങൾ’ തുറക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

മന്ത്രിസഭ യോഗശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. എന്നാൽ, എത്ര ബന്ദികളെ മോചിപ്പിക്കണമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

മുഴുവൻ ബന്ദികളെയും വിട്ടയക്കാത്ത പക്ഷം ഇസ്റാഈൽ സമാധാന കരാർ റദ്ദാക്കണമെന്നും നരകം തുറക്കട്ടെയെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തത്. ഇസ്റാഈൽ വെടിനിർത്തൽ കരാർ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ബന്ദി മോചനം അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കുകയാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. വടക്കൻ ഗസ്സയിലേക്ക് മടങ്ങിവരുന്നവരെ ഇസ്റാഈൽ സൈന്യം തടയുന്നുവെന്നും സഹായവസ്തുക്കൾ എത്താൻ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹമാസ് ഇത്തരത്തിൽ ഒരു നിലപാടെടുത്തത്. മാത്രമല്ല വെടിനിർത്തൽ നടപ്പിൽ വന്നതിന് ശേഷവും നിരവധി ആക്രമണങ്ങൾ ഇസ്റാഈൽ ഫലസ്തീനികൾക്ക് നേരെ നടത്തിയിരുന്നു. 

പിന്നാലെ ​ഗസ്സയിൽ പലയിടങ്ങളിലായി ഷെല്ലാക്രമണവും വെടിവയ്പും നടത്തി ആളുകളെ കൊല്ലുന്നത് ഇസ്‌റാഈൽ തുടരുന്നതിനാൽ തങ്ങളുടെ കസ്റ്റഡിയിലുള്ള തടവുകാരെ മോചിപ്പിക്കുന്നതു നിർത്തിവച്ചതായി ഹമാസ് അറിയിക്കുകയായിരുന്നു.   ശനിയാഴ്ചയാണ് അടുത്ത തടവുകാരുടെ കൈമാറൽ തീരുമാനിച്ചിരുന്നത്. മൂന്നു ഇസ്റാഈൽ തടവുകാരെയായിരുന്നു അന്നു മോചിപ്പിക്കാൻ ഹമാസ് നിശ്ചയിച്ചിരുന്നത്. 

കഴിഞ്ഞ മൂന്നാഴ്ചയായി തങ്ങൾ വെടിനിർത്തൽ കരാർ പ്രകാരം തടവുകാരെ മോചിപ്പിച്ചിരുന്നുവെന്നും എന്നാൽ ശത്രുരാജ്യം കരാർ ലംഘിക്കുകയായിരുന്നുവെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. വെടിനിർത്തൽ ധാരണ ലംഘിച്ചും ഇസ്റാഈൽ ഗസ്സയിൽ ആക്രമണം നടത്തുന്നു.  വടക്കൻ ഗസ്സയിലേക്ക് ആളുകൾ തിരികെ എത്തുന്നത് കരാർ പ്രകാരം അംഗീകരിച്ചതാണ്. ഇത് ഇസ്റാഈൽ വൈകിപ്പിക്കാൻ ശ്രമിക്കുന്നു. ഗസ്സയിൽ പലയിടങ്ങളിലായി ഷെല്ലാക്രമണവും വെടിവയ്പും നടത്തി ആളുകളെ കൊല്ലുന്നത് തുടരുന്നു. മനുഷ്യത്വ സഹായം എത്തിക്കുന്നത് തടസ്സപ്പെടുത്തുന്നുവെന്നും ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. വെടിനിർത്തൽ കരാർ പാലിക്കാൻ തങ്ങൾ തുടർന്നും പ്രതിജ്ഞാബദ്ധമാണെന്നും അധിനിവേശ സേനയും ഇക്കാര്യത്തിൽ നീതി പാലിക്കണമെന്നും ഹമാസ് പറഞ്ഞു. 

തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുന്നതും ഗസ്സയിലെ ആശുപത്രികൾക്കും മറ്റും ​ വേണ്ട അടിയന്തര സഹായം തടയുന്നതും വടക്കൻ ഗസ്സയിലേക്ക്​ മടങ്ങുന്ന ഫലസ്​തീനി​കൾക്കു നേരെ ആക്രമണം നടത്തുന്നതും  രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾക്ക്​ വിഘാതം സൃഷ്ടിക്കുന്നതുമെല്ലാം കരാർ ലംഘനമാണെന്ന്​ ഹമാസ്​ സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ ചൂണ്ടിക്കാട്ടി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഒസി ഡിജിഎം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

Kerala
  •  2 days ago
No Image

സോഷ്യൽ മീഡിയ വഴി അധാർമിക പ്രവർത്തനങ്ങൾക്ക് പ്രേരണ; കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും 3,000 ദിനാർ പിഴയും

Kuwait
  •  2 days ago
No Image

കുവൈത്തിൽ നേരിയ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി

Kuwait
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-15-03-2025

PSC/UPSC
  •  2 days ago
No Image

ഹജ്ജിനായി 6,000 കിലോമീറ്റർ സൈക്കിളിൽ; തുർക്കി സൈക്ലിസ്റ്റിന്റെ സാഹസിക യാത്ര

uae
  •  2 days ago
No Image

വനിതാ പ്രീമിയർ ലീഗിലെ ആദ്യ താരം; മുംബൈ കൊടുങ്കാറ്റിൽ പിറന്നത് പുത്തൻ ചരിത്രം

Cricket
  •  2 days ago
No Image

സ്വർണക്കടത്ത് കേസ്: ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെ നടി രന്യ റാവുവിന്റെ ഗുരുതര ആരോപണങ്ങൾ

National
  •  2 days ago
No Image

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരത: ആറ് മാസം പ്രായമായ കുഞ്ഞിനെ തീയ്ക്ക് മുകളില്‍ തലകീഴായി തൂക്കിയതിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായി

latest
  •  2 days ago
No Image

യുഎസ് പ്രവേശന നിരോധനം: മൂന്ന് വിഭാഗങ്ങളിലായി 43 രാജ്യങ്ങൾ

International
  •  2 days ago
No Image

കർണാടക സർക്കാറിന്റെ മുസ് ലിം സംവരണത്തിനെതിരെ ബിജെപി

National
  •  2 days ago