HOME
DETAILS

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

  
February 13, 2025 | 4:33 PM

The producers organization is divided over the film strike Antony Perumbavoors Facebook post was contested and shared by the actors

കൊച്ചി : മലയാള സിനിമയിലെ താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം മൂലം സിനിമകള്‍ പരാജയപ്പെടുന്നുവെന്നതുള്‍പ്പെടെ താരങ്ങള്‍ക്കും അവര്‍ നിര്‍മിക്കുന്ന സിനിമകളെയും വിമര്‍ശിച്ച നിര്‍മാതാവ് ജി.സുരേഷ് കുമാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആന്റണി പെരുമ്പാവൂര്‍. ജൂണ്‍ മുതല്‍ സിനിമാ സമരമെന്ന സുരേഷ് കുമാറിന്റെ പ്രഖ്യാപനം ഏകപക്ഷീയമാണെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് നിര്‍മാതാവ് കൂടെയായ ആന്റണി ഉന്നയിച്ചത്. ഇതോടെ നിര്‍മാതാക്കളുടെ സംഘടയ്ക്കുള്ളിലെ ഭിന്നതയാണ് പുറത്ത് വരുന്നത്. സുരേഷ് കുമാറിന്റെ അഭിപ്രായങ്ങളോട് നിര്‍മാതാക്കളുടെ സംഘടനയിലുള്ളവര്‍ പൂര്‍ണമായി യോജിക്കുന്നില്ലെന്നാണ് ആന്റണിയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. മോഹന്‍ലാലിന്റെ സന്തത സഹചാരി കൂടെയായ ആന്റണിയുടെ പ്രതികരണത്തിലൂടെ അഭിനേതാക്കളായ നിര്‍മാതാക്കളുടേതായ ചേരി രൂപപ്പെടുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഫേസ്ബുക്കില്‍ ആഞ്ഞടിച്ച ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടനും നിര്‍മാതാവും കൂടെയായ പ്രഥ്വിരാജ് സുകുമാരന്‍ ആണ് ആദ്യം രംഗത്ത് വന്നത്. ആന്റണി ഇട്ട പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്യുകയായിരുന്നു. എല്ലാം ഓകെ അല്ലേ അണ്ണാ, എന്നാണ് പോസ്റ്റിനൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. സിനിമാ സമരം പ്രഖ്യാപിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും നിര്‍മ്മാതാക്കളുടെ സംഘടനയില്‍ സുരേഷ് കുമാറിന്റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്നും ആന്റണി പോസ്റ്റില്‍ കുറിച്ചിരുന്നു. ഒപ്പം പ്രഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ റിലീസ് ചെയ്യാനിരിക്കുന്ന
എമ്പുരാന്‍ സിനിമയുടെ ബജറ്റ് 141 കോടിയെന്ന് സുരേഷ് കുമാര്‍ പറഞ്ഞതിനെയും ചിത്രത്തിന്റെ നിര്‍മാതാവ് കൂടെയായ ആന്റണി വിമര്‍ശിച്ചിരുന്നു. അതേസമയം, പ്രഥ്വിരാജിന്റെ പോസ്റ്റിനെ പിന്തുണച്ച് നിര്‍മാതാക്കള്‍ കൂടെയായ നടന്മാരായ ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് , ടൊവിനോ തോമസ് രംഗത്തെത്തിയത് മേഖലയിലെ ഭിന്നത പുറത്തു വരികയാണ്.

ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെ കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ലെന്ന് ആന്റണി ചോദിക്കുന്നു.പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെ പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ് എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കലക്ഷനെപ്പറ്റിയോ ഒരിക്കലും ഞാന്‍ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്ലിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാന്‍ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നുും സത്യസന്ധമായി പറഞ്ഞാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.'
ആന്റണിയുടെ പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം , ആന്റണി പെരുമ്പാവൂര്‍ സിനിമാ കണ്ട് നടന്ന കാലത്ത് സിനിമാ നിര്‍മാണ രംഗത്തുണ്ടായിരുന്നയാളാണ് താനെന്നും പറഞ്ഞ് തിരിച്ചടിച്ച് സുരേഷ് കുമാര്‍ രംഗത്ത് വന്നിരുന്നു. താ്ന്‍ സിനിമാ രംഗത്ത് നടത്തുന്നത് ഗൗരവതരമായ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  7 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  7 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  7 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  7 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  7 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  7 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  7 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  7 days ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  7 days ago