മെക്കാഡം ടാറിങ്ങിന് സ്ഥലമെടുപ്പ് തുടങ്ങി
ചപ്പാരപ്പടവ്: തീരദേശ റോഡില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുന്ന ചപ്പാരപ്പടവ്-മംഗര-ചാണോക്കുണ്ട് റോഡിന്റെ സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തി ആരംഭിച്ചു. പത്തു മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിന് ആവശ്യമായ സ്ഥലമാണ് ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്. 40 വര്‍ഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് എട്ടു മീറ്റര്‍ വീതിയില്‍ നിര്‍മിച്ച റോഡാണ് അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവനാളുകളും സ്ഥലമേറ്റെടുക്കല്‍ പ്രവൃത്തിക്ക് രംഗത്തെത്തി. പഞ്ചായത്ത് അംഗങ്ങളായ ടി പ്രഭാകരന്, കെ സുബൈദ, റോഡ് വികസന സമിതി അംഗങ്ങളായ എം കണ്ണന്, കായക്കൂല്‍ മമ്മു, അബ്ദുറഹ്മാന് പെരുവണ, എം.ബി അബൂബക്കര്‍, ടി ദേവദാസ്, പി അബ്ദുള്ള ഹാജി, മുഹമ്മദ് ബിന്‍ ആദം, സണ്ണി പുല്ലുവേലില്‍, സാജു ഓറിത്തായില്, ജയിംസ് മാത്യു മംഗര, പി.എം മഹേഷ്, ഫാ.ലിന്റോ, യു.വി അബൂബക്കര്‍ ഹാജി, എം.വി ശ്യാംകുമാര്‍, എം സനൂപ്, എം ഖലീല്‍ റഹ്മാന്, പി.കെ ഉമ്മര്‍, ടി.വി ശിവദാസ്, കെ വിജേഷ്, ടി.പി പ്രശോഭ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."