HOME
DETAILS

ജർമ്മനിയിലേക്ക് പറക്കാം; കേരള സർക്കാരിന് കീഴിൽ വമ്പൻ റിക്രൂട്ട്മെന്റ്; കൂടുതലറിയാം

  
Web Desk
February 14 2025 | 15:02 PM

kerala government norka roots latest recruitment to germany

വിദേശ രാജ്യങ്ങളിൽ ജോലി ആ​​ഗ്രഹിക്കുന്നവർക്കായി കേരള സർക്കാർ നോർക്കയ്ക്ക് കീഴിൽ പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു. ജർമ്മനിയിലെ ഇലക്ട്രീഷ്യൻമാരുടെ 20 ഓളം ഒഴിവുകളിലേയ്ക്കാണ്  നോർക്ക റൂട്ട്സ് അപേക്ഷ വിളിച്ചിട്ടുള്ളത്. ജർമൻ സർക്കാറിന്റെ ഹാൻഡ് ഇൻ ഹാൻഡ് ഫോർ ഇന്റർനാഷണൽ ടാലന്റ്സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇൻഡോ-ജർമൻ ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ്. 

യോ​ഗ്യത

ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ അംഗീകൃത ഡിപ്ലോമ/ഐ.ടി.ഐ (ITI)/ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതൽ അഞ്ചു വർഷം വരെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവർക്ക് അപേക്ഷിക്കാം. 10 വർഷത്തിലധികം പ്രവൃത്തിപരിചയമുളളവർ അപേക്ഷിക്കേണ്ടതില്ല. ഇലക്ട്രിക്കൽ & കൺട്രോൾ എഞ്ചിനീയറിംഗ്, മെഷിൻ സേഫ്റ്റി മേഖലകളിൽ തൊഴിൽ നൈപുണ്യമുളളവരുമാകണം അപേക്ഷകർ. ജർമ്മൻ ഭാഷാ യോഗ്യതയുളളവർക്ക് (A1,A2,B1,B2) മുൻഗണന ലഭിക്കുന്നതാണ്. 

12 മാസത്തോളം നീളുന്ന ബി-വൺ (B1) വരെയുളള ജർമ്മൻ ഭാഷാപഠനത്തിനും, കുറഞ്ഞത് അഞ്ച് വർഷത്തേക്കെങ്കിലും ജർമനിയിൽ താമസിക്കാൻ തയ്യാറാകുന്നവരുമാകണം അപേക്ഷകർ. ജർമ്മനിയിലെ ജോബ് മാർക്കറ്റിന് ആവശ്യമായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനുളള സുരക്ഷിതവും ചൂഷണരഹിതവുമായ റിക്രൂട്ട്മെന്റ് പ്രോഗ്രാമാണ് (HiH). ബി-വൺ വരെയുളള ജർമ്മൻ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങൾ, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്,  അഭിമുഖങ്ങൾ, ജർമ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നു. 

അപേക്ഷ

യോ​ഗ്യരായവർ വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോർട്ട്, ഭാഷായോഗ്യത പരിക്ഷയുടെ ഫലം (ബാധകമെങ്കിൽ) എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org  www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദർശിച്ച് 2025 ഫെബ്രുവരി 24 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

 റിക്രൂട്ട്മെന്റ് ഉദ്യോഗാർത്ഥികൾക്ക് സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെടാവുന്നതാണ്.  

kerala government norka roots latest recruitment to germany



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി വംശഹത്യാ കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖാലിദ് സെയ്ഫിക്ക് 10 ദിവസത്തെ ഇടക്കാല ജാമ്യം

National
  •  5 days ago
No Image

പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

Kerala
  •  5 days ago
No Image

വിദ്യാർത്ഥികളെ കയറ്റിയില്ല; സ്വകാര്യ ബസിന് മുന്നിൽ കിടന്ന് ഹോം ഗാർഡിന്റെ പ്രതിഷേധം

Kerala
  •  5 days ago
No Image

സാമൂഹിക ഉന്നമനം: കൈകോർത്ത് ജി.ഡി.ആർ.എഫ്.എ ദുബൈയും 'താങ്ക്യൂ ഫോർ യുവർ ഗിവിങ്' ടീമും | GDRFA Dubai & 'Thank You for Your Giving

uae
  •  5 days ago
No Image

'വാക്കുമാറിയത് കേരള സര്‍ക്കാര്‍; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല' രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

Kerala
  •  5 days ago
No Image

ചെന്നൈയല്ല, സഞ്ജുവിനെ സ്വന്തമാക്കേണ്ടത് ആ ടീമാണ്: ആകാശ് ചോപ്ര

Cricket
  •  5 days ago
No Image

മലപ്പുറത്ത് ആതവനാട് ഗവ. ഹൈസ്‌കൂളില്‍ 57 കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചു ; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു

Kerala
  •  5 days ago
No Image

ഇതിഹാസം ചെന്നൈയിൽ നിന്നും പടിയിറങ്ങുന്നു; സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി 

Cricket
  •  5 days ago
No Image

തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയം നേടുന്നവര്‍ക്കു വെല്ലുവിളിയുമായി സുപ്രിം കോടതി; നോട്ടയുടെ നിയമസാധുത പരിശോധിക്കുമെന്ന്

National
  •  5 days ago
No Image

വില ഇടിവ്; പ്രതിസന്ധിയിലാണ് റമ്പൂട്ടാന്‍ കര്‍ഷകരും

Kerala
  •  5 days ago