HOME
DETAILS

സാമൂഹ്യ സുരക്ഷ പെൻഷൻ; മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേർ ബാക്കി

  
August 09, 2025 | 2:04 AM

Social Security Pension 1415 lakh people left to be mustered

മലപ്പുറം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നവരിൽ 14.15 ലക്ഷം പേർ ഇനിയും മസ്റ്ററിങ് നടത്തിയില്ല. ഈ മാസം 24 വരെയാണ് മസ്റ്ററിങ് നടത്താനുള്ള സമയ പരിധി നിശ്ചയിച്ചിട്ടുള്ളത്. പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനാണ് വാർഷിക മസ്റ്ററിങ് സർക്കാർ നിർബന്ധമാക്കിയത്. 64,18,946 പേരാണ് പെൻഷൻ വാങ്ങുന്നത്. ഇവരിൽ 49,96,727 (77.84 ശതമാനം) പേരാണ് മസ്റ്ററിങ് നടത്തിയത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 9,87,011 പേരും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവരിൽ 4,28,120 പേരുമടക്കം 14,15,131 പേരാണ് ഇതുവരെ മസ്റ്ററിങ് നടത്താത്തത്. മസ്റ്ററിങ് നടത്താത്തവരുടെ പെൻഷൻ വരും മാസങ്ങളിൽ തടയും.

അക്ഷയ കേന്ദ്രങ്ങളിലെത്തിയാണ് മസ്റ്ററിങ് നടത്തുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 40,94,061 (80.48 ശതമാനം)പേരാണ് പെൻഷൻ വാങ്ങുന്നത്. ഇവരിൽ 32,94,933 പേരാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. 20837 പേർക്ക് മസ്റ്ററിങ് ചെയ്യാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. ഇവർ ഗസറ്റഡ് ഓഫിസർ മുമ്പാകെ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശിച്ചത്.  5773 പേർ ഗ്രാമപഞ്ചായത്തുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ട്. നഗരസഭകളിൽ 6,05,074 പേരിൽ 4,76,480 (78.75ശതമാനം) പേർ മസ്റ്ററിങ് നടത്തി. 3660 പേർക്ക് മസ്റ്ററിങ് ചെയ്യാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. 809 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു. കോർപ്പറേഷനിൽ 3,43,971 പേരിൽ 2,77,551 (80.69) പേരാണ് മസ്റ്ററിങ് നടത്തിയത്. 1290 പേർക്ക് മസ്റ്ററിങ് ചെയ്യാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. 435 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു. വെൽഫയറിൽ 68.89 ശതമാനമാണ് മസ്റ്ററിങ് നടത്തിയത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  a day ago
No Image

ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  2 days ago
No Image

ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി

International
  •  2 days ago
No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  2 days ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  2 days ago
No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  2 days ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  2 days ago