HOME
DETAILS

വിവാഹ പ്രായത്തില്‍ നിര്‍ണായക മാറ്റം വരുത്തി കുവൈത്ത്‌

  
Web Desk
February 15, 2025 | 5:01 AM

Kuwait has made a decisive change in the age of marriage

കുവൈത്ത് സിറ്റി: കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കുടുംബ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിയമനിര്‍മ്മാണ ഭേദഗതികളെത്തുടര്‍ന്ന് വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 18 ആയി ഉയര്‍ത്തിയതായി കുവൈത്ത് നീതിന്യായ മന്ത്രി നാസര്‍ അല്‍ സുമൈത്.

18 വയസ്സിന് മുമ്പ് വിവാഹം നടത്താന്‍ കഴിയില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, 51/1984 ലെ പേഴ്‌സണല്‍ സ്റ്റാറ്റസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 26, ജാഫാരി പേഴ്‌സണല്‍ സ്റ്റാറ്റസ് നിയമം നമ്പര്‍ 124/2019 ലെ ആര്‍ട്ടിക്കിള്‍ 15 എന്നിവയില്‍ കുവൈത്ത് സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തി.

കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കണ്‍വെന്‍ഷന്‍, സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കണ്‍വെന്‍ഷന്‍ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര കരാറുകളെയും ഉടമ്പടികളെയും മാനിച്ചാണ് കുവൈത്തിന്റെ നിര്‍ണായക തീരുമാനം.

കുവൈത്തിലെ ശൈശവ വിവാഹത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനമാക്കി 2024 ല്‍ 1,145 ശൈശവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി അല്‍ സുമൈത് വെളിപ്പെടുത്തി. ഇതില്‍ 1,079 പെണ്‍കുട്ടികളും 66 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയിലെ വിവാഹമോചന നിരക്ക് മുതിര്‍ന്നവരെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിവാഹത്തിന് മുമ്പ് ഇണകള്‍ വൈകാരികവും സാമൂഹികവുമായ പക്വതയിലെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണ ഇടപെടലിന്റെ അനിവാര്യമായിരുന്നു.

കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള കുവൈത്തിന്റെ ഭരണഘടനാപരമായ പ്രതിബദ്ധതയിലാണ് നിയമ പരിഷ്‌കരണം വേരൂന്നിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 9 കുടുംബത്തെ 'സമൂഹത്തിന്റെ അടിത്തറ' ആയി നിര്‍വചിക്കുകയും മാതൃത്വത്തിന്റെയും ബാല്യത്തിന്റെയും സംരക്ഷണം നിര്‍ബന്ധമാക്കുകയും ചെയ്യുന്നു. അതേസമയം ആര്‍ട്ടിക്കിള്‍ 10, പ്രായപൂര്‍ത്തിയാകാത്തവരെ ചൂഷണം ചെയ്യുന്നതും അവഗണിക്കുന്നതും തടയുന്നതിനുള്ള സര്‍ക്കാരിന്റെ കടമയെ ശക്തിപ്പെടുത്തും.

വിവാഹ പ്രായം ഉയര്‍ത്തുന്നതിലൂടെ, യുവാക്കളെ സംരക്ഷിക്കുന്നതിനും വിവാഹമോചന നിരക്കുകള്‍ കുറയ്ക്കുന്നതിനും കുടുംബ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിര്‍ണായക ചുവടുവയ്പ്പാണ് കുവൈത്ത് സ്വീകരിക്കുന്നതെന്ന് അല്‍ സുമൈത് പറഞ്ഞു.

'കുട്ടികളെ ശൈശവ വിവാഹത്തില്‍ നിന്ന് സംരക്ഷിക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളോടുള്ള കുവൈത്തിന്റെ പ്രതിബദ്ധതയാണ് ഈ ഭേദഗതി പ്രതിഫലിപ്പിക്കുന്നത്. ഇത് കുടുംബ ഐക്യം വര്‍ധിപ്പിക്കുകയും വിവാഹമോചന നിരക്കുകള്‍ കുറയ്ക്കുകയും സാമൂഹിക വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.' അദ്ദേഹം പറഞ്ഞു.

Kuwait has made a decisive change in the age of marriage



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞ് ടാക്സി ഡ്രൈവർമാർ; വിദേശ വനിതകൾക്ക് ദുരനുഭവം

Kerala
  •  21 hours ago
No Image

റോഡ് അറ്റകുറ്റപ്പണി; ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ 10 ദിവസത്തെ താതാക്കാലിക ഗതാഗത നിയന്ത്രണം

uae
  •  a day ago
No Image

സുരക്ഷാ ഭീഷണിയിൽ വിമാനത്താവളങ്ങൾ: ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി; വാരണാസിയിൽ അടിയന്തര ലാൻഡിംഗ്

National
  •  a day ago
No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  a day ago
No Image

ഖത്തറിൽ മഴതേടിയുള്ള നിസ്‌കാരം നാളെ; നിസ്‌കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  a day ago
No Image

ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തിയിലെ വിവാദ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാർഥി

Kerala
  •  a day ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  a day ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  a day ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  a day ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  a day ago