HOME
DETAILS

സിഐഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ജ്വല്ലറി ഓഫീസില്‍ നിന്ന് മൂന്നു ലക്ഷം ദിര്‍ഹവും സ്മാര്‍ട്ട് ഫോണുകളും തട്ടിയ മൂന്നു പേര്‍ക്ക് തടവുശിക്ഷയും നാടുകടത്തലും

  
February 16 2025 | 05:02 AM

Court sentences 3 persons who impersonated and committed robbery with imprisonment and deportation

ദുബൈ: ദുബൈ പൊലിസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി എമിറേറ്റിലെ ഒരു ജ്വല്ലറിയില്‍ കൊള്ള നടത്തിയ മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ദുബൈ കോടതി. 

പാകിസ്ഥാന്‍ പൗരന്മാരായ മൂന്നുപേരെയാണ് ദുബൈ ക്രിമിനല്‍ കോടതി മോഷണം, അതിക്രമിച്ചു കടക്കല്‍, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തി ശിക്ഷിച്ചിച്ചത്. പ്രതികളും ഒരു അജ്ഞാത കൂട്ടാളിയും ചേര്‍ന്ന് 2024 മാര്‍ച്ച് 7 ന് നൈഫിലെ ഒരു കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിതി ചെയ്യുന്ന ജ്വല്ലറിയുടെ ഓഫീസ് കൊള്ളയടിക്കുകയായിരുന്നു. ഗൂഢാലോചന നടത്തിയ ശേഷമാണ് പ്രതികള്‍ സ്ഥാപനം കൊള്ളയടിച്ചത്.

സംഭവ ദിവസം കുറ്റവാളികളായ മൂന്ന് പേര്‍ കെട്ടിടത്തില്‍ കയറി രണ്ടാം നിലയിലുള്ള കമ്പനിയുടെ ഓഫീസിലേക്ക് പോയി. ഈ സമയം നാലാം പ്രതി പുറത്തുനിന്ന് ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയായിരുന്നു. 

ഓഫീസിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ, ഓഫീസ് ജീവനക്കാരനായ ഇന്ത്യന്‍ പൗരനെ പതിയിരുന്ന് ആക്രമിച്ച പ്രതികള്‍ ഇയാളെ ബലമായി അകത്തേക്ക് തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു. ക്രിമിനല്‍ അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട്, 3,100 ദിര്‍ഹം വിലമതിക്കുന്ന ഒരിന്ത്യന്‍ സിം കാര്‍ഡ് അടങ്ങിയ സാംസങ് എസ് 32 അള്‍ട്രാ ഫോണും പ്രതികള്‍ പിടിച്ചെടുത്തു.

ഉടനെ ഓഫീസിലേക്ക് എത്തിയ രണ്ടാമത്തെ ജീവനക്കാരനായ ഇന്ത്യന്‍ പൗരനെയും അകത്തേക്കിട്ട് വാതിലടച്ച പ്രതികള്‍ 
ഫോണ്‍ തിരികെ നല്‍കാന്‍ നിര്‍ബന്ധിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും പ്രതികള്‍ ഇയാളുടെ ഐഫോണ്‍ 14 പ്രോ പിടിച്ചെടുക്കുകയും ചെയ്തു. 

തുടര്‍ന്ന് അക്രമികള്‍ ഓഫീസ് ഡ്രോയറില്‍ നിന്ന് 322,000 ദിര്‍ഹം പണവും നിരീക്ഷണ ക്യാമറ റെക്കോര്‍ഡിംഗ് ഉപകരണവും മോഷ്ടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. ഓഫീസ് ജീവനക്കാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ദുബൈ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിക്കുകയും ഒടുവില്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

പിടികൂടിയ മൂന്ന് പ്രതികളില്‍ നിന്നുമായി ഉദ്യോഗസ്ഥര്‍ 34,305 ദിര്‍ഹം കണ്ടെടുത്തു. പൊലിസ് ചെദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികള്‍ വിചാരണയ്ക്കിടെ കുറ്റം നിഷേധിച്ചു. പക്ഷേ കോടതി മൂന്ന് പേരെയും കുറ്റക്കാരായി കണ്ടെത്തി. തുടര്‍ന്ന് കോടതി മൂന്നുപേര്‍ക്കും ഒരു വര്‍ഷം തടവും നാടുകടത്തലും വിധിക്കുകയായിരുന്നു. ജ്വല്ലറി ഉടമക്ക് നഷ്ടപരിഹാരമായി മൊത്തത്തില്‍ 290,795 ദിര്‍ഹം പിഴയും വിധിച്ചു. പിഴ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, പ്രതികള്‍ ഓരോ 100 ദിര്‍ഹത്തിനും ഒരു ദിവസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. 

ലുക്കൗട്ടായി പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെട്ട നാലാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

oman
  •  2 days ago
No Image

ലൈസന്‍സ് നിയമം പരിഷ്‌കരിച്ച് കുവൈത്ത്; പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമായി കുറച്ചതടക്കം നിര്‍ണായക മാറ്റങ്ങള്‍

Kuwait
  •  2 days ago
No Image

സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികൾ; 13 പേർക്ക് സസ്പെൻഷൻ

National
  •  2 days ago
No Image

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

കറൻ്റ് അഫയേഴ്സ്-23-03-2025

PSC/UPSC
  •  2 days ago
No Image

ഡൽഹി പഹാഡ് ഗഞ്ച് നിന്ന് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി; 23 സ്ത്രീകളെ രക്ഷപ്പെടുത്തി, 7 പേർ അറസ്റ്റിൽ

National
  •  2 days ago
No Image

ബംഗളൂരുവില്‍ വാഹാനാപകടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 days ago
No Image

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ; മഴയിൽ നശിച്ച് പുസ്തകങ്ങൾ

Kerala
  •  2 days ago
No Image

സ്വര്‍ണമോ സ്‌റ്റോക്ക് മാര്‍ക്കറ്റോ ഏതാണ് സുരക്ഷിതമായ നിക്ഷേപം, അറിയാം 

Business
  •  2 days ago