പിആര്‍ഡിയില്‍ ജോലിയവസരം; 35 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം; ലാസ്റ്റ് ഡേറ്റ് 22
ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലിയവസരം. പിആര്‍ഡി- പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ കാലാവധിയില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 22ന് മുന്‍പായി അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ റിക്രൂട്ട്‌മെന്റ്. ഒരു വര്‍ഷത്തേക്കാണ് പാനല്‍ രൂപീകരിക്കുക.
പ്രായപരിധി
35 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
പ്ലസ് ടു വിജയിച്ചിരിക്കണം. വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. വീഡിയോ എഡിറ്റിങ്ങില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
എഴുത്ത് പരീക്ഷയുടെയു, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പിആര്‍ഡി വകുപ്പിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി വീഡിയോ എഡിറ്റ് ചെയ്യുക, സോഷ്യല്‍ മീഡിയ പ്രചരണത്തിന് ആവശ്യമായ വീഡിയോകളും ഷോട്ടുകളും എഡിറ്റ് ചെയ്യുക, പ്രിസം അംഗങ്ങള്‍ തയ്യാറാക്കുന്ന വികസന വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റ് കണ്ടന്റുകള്‍ എന്നിവ ആര്‍ക്കൈവ് ചെയ്യുക എന്നിവയാണ് ഡ്യൂട്ടികള്‍.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി/ ബയോഡാറ്റ താഴെയുള്ള ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. ബന്ധപ്പെട്ട യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ ചെയ്ത് അയക്കുക. അവസാന തീയതി : ഫെബ്രുവരി 22.
ഇമെയില്‍: [email protected]'
അധ്യാപക നിയമനം
തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലുള്ള സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ അധ്യാപക തസ്തികയിലേക്ക് നിയമനം നടക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 19ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.
യോഗ്യത: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ ബി.ഇ/ബി.ടെക്ക്, എം.ഇ/ എം.ടെക്കില്‍ ഫസ്റ്റ് ക്ലാസ് വിജയം.
താത്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനുമായി ഫെബ്രുവരി 19ന് രാവിലെ 10ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം മേധാവിയുടെ ചേബറില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.gecbh.ac.in, 0471-2300484.
ട്രെയിനര്‍
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയില്‍ ട്രെയിനര്‍മാരെ നിയമിക്കുന്നു. എ.ആര്‍/ വി.ആര്‍ ട്രെയ്നര്‍ തസ്തികയിലേക്കാണ് നിയമനം നടക്കുക.
യോഗ്യത: ബി.ടെക്, എം.ടെക്, ബി.സി.എ, എം.സി.എ വിഷയങ്ങളിലോ മറ്റു വിഷയങ്ങളിലെയോ ബിരുദം
കളമശ്ശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലായാണ് അവസരങ്ങളുള്ളത്.
അപേക്ഷ: 2025 ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ നല്‍കുന്നതിനായി www.asapkerala.gov.in/careers/
public relation department invite application for content editors in kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."