HOME
DETAILS

Kerala Gold Rate Updates | ഒന്ന് കിതച്ചു...തളർന്നില്ല, ദേ പിന്നേം കുതിച്ച് സ്വർണം

  
Farzana
February 17 2025 | 05:02 AM

Gold Price Update 400 INR Increase for 1 Pawan - Current Rates for 24K and 18K Gold

വല്ലാത്തൊരു ഫെബ്രുവരി തന്നെ. സ്വർണം വാങ്ങാൻ അത്യാവശ്യക്കാർക്ക് നല്ല പണിയാണ് ഈ ഫെബ്രുവരി നൽകിയിരിക്കുന്നത്. മിക്കവാറും എല്ലാ ദിവസവും റെക്കോർഡ് വിലയിട്ടു കുതിപ്പാണ് സ്വർണം. അതിനിടക്ക് കഴിഞ്ഞ ദിവസം ചെറിയ ഒരു സമാധാനവും വില കുറയാനുള്ള സാധ്യതയിലേക്കൊരു സൂചനയും തന്ന് ഇന്ന് ഇതാ വീണ്ടും സ്വർണത്തിന് വില കൂടിയിരിക്കുകയാണ്. 

 ഈ ഫെബ്രുവരി 11നാണ്   സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പവന് 64000 കടക്കുന്നത്. പിന്നീട് നേരിയതെങ്കിലും വിലയിൽ അൽപം ഒരു ഇടിവുണ്ടായി അടുത്ത രണ്ട് ദിവസങ്ങളിൽ എന്നാൽ ആശ്വസിക്കാൻ വരട്ടേ എന്ന് പറഞ്ഞ് വില കൂടുന്നതാണ് വരും ദിവസങ്ങളിൽ കണ്ടത്. വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് സ്വർണവിലയിൽ 800 രൂപയുടെ ഇടിവുണ്ടായിരുന്നു. 63120രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില. 

ഇന്ന് 400 രൂപയാണ് പവൻ സ്വർണത്തിന് കൂടിയത്.  ഇതോടെ ഒരു പവന്റെ വില വില 63,520 രൂപയായി. ഗ്രാമിനും ആനുപാതികമായി വില വർധിച്ചു. 50 രൂപ കൂടി ഒരു ഗ്രാം സ്വർണത്തിന്റെ വില 7940 രൂപയായി. ഒരു പവൻ 24 കാരറ്റിനാവട്ടെ പവന് 69,296 രൂപയും 18 കാരറ്റിന് പവന് 51,976 രൂപയുമാണ് ഇന്നത്തെ നിരക്ക് കാണിക്കുന്നത്. 

രാജ്യാന്തര വിലയിലുണ്ടായ വർധനവാണ് കേരള വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്.  പവന്രൂ63,520 രൂപയൊക്കെ വരുമ്പോൾ ആഭരണമായി വാങ്ങിക്കുമ്പോൾ പണിക്കൂലി അടക്കം 70000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരുമെന്നാണ് ശരാശരി കണക്ക്.  പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി എസ് ടി എന്നിവ ചേർത്താണ് ആഭരണങ്ങളുടെ വില സാധാരണയായി ഈടാക്കുന്നത്. ഡിസൈൻ അനുസരിച്ച് 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കുമ്പോൾ  അപൂർവ്വമായ ഡിസൈനുകൾക്ക് പണിക്കൂലി 20-25 ശതമാനം വരെനൽകേണ്ടി വരുമെന്നും വ്യാപാരികൾ പറയുന്നു. 

ഇനിയും കുറയുമോ സ്വര്‍ണ വില; സൂചനകള്‍ പറയുന്നതിങ്ങനെ 

സ്വർണ വില കുറയും എന്ന് സൂചനയാണ് കഴിഞ്ഞ ദിവസം വിദ​ഗ്ധർ നൽകിയിരുന്നത്. മൂന്ന് വർഷത്തിന് ശേഷം ഉക്രൈനും റഷ്യയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ പോകുകയാണെന്ന റിപ്പോർട്ടുകൾ വരുന്നതാണ് ഇതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. റഷ്യയുടെയും അമേരിക്കയുടെയും പ്രതിനിധികൾ ചർച്ച നടത്താൻ ധാരണയായിട്ടുണ്ട്,  ഒരാഴ്ചക്കകം സഊദി അറേബ്യയിലാണ് ചർച്ചകൾ നടക്കുകയെന്നാണ് സൂചന. സമാധാനത്തിന് ധാരണവുകയാണെങ്കിൽ അത് നിക്ഷേപകർക്ക് കൂടുതൽ അനുകൂല സാഹചര്യം കൊണ്ടു വരികയും നിക്ഷേപം കൂടുകയും ചെയ്യും. ഇത് സ്വർണവില കുറയാൻ കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഡിസംബർ വരെ സ്വർണം വില കൂടാൻ പ്രധാനമായി പറഞ്ഞിരുന്ന ഒരു കാരണമാണ് റഷ്യഉക്രൈൻ യുദ്ധം. എന്നിരിക്കേ ഇവിടെ സമാധാനം പുലരുന്നത്  ലോഹങ്ങളുടെ വിലയിൽ ഗണ്യമായ കുറവ് വരുമെന്ന് തന്നെയാണ് സൂചന. സ്വർണം, വെള്ളി, ചെമ്പ് എന്നിവയെല്ലാം വില കുറമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  അതുകൊണ്ടുതന്നെ പുതിയ ചർച്ചകളിൽ സ്വർണ പ്രേമികൾക്ക് പ്രതീക്ഷയർപ്പിക്കാം.

കാനഡ, മെക്‌സിക്കോ, ബ്രിക്‌സ് രാഷ്ട്രങ്ങൾ തുടങ്ങിയവക്ക് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം സൃഷ്ടിച്ച വ്യാപാര യുദ്ധം നിക്ഷേപകരുടെ താൽപര്യം സ്വർണ്ണം, വെള്ളി എന്നീ സുരക്ഷിത ആസ്തികളിലേക്കു തിരിയാനിടയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്വർണ വില കുതിച്ചുയർന്നിരുന്നത്.  

ഇസ്‌റാഈലിന്റെ വംശീയ അടയാളത്തെ കൂട്ടിയിട്ട് കത്തിച്ച് ഫലസ്തീന്‍ തടവുകാര്‍; ആളിക്കത്തി ആത്മവീര്യത്തിന്റെ തീക്കനല്‍

കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾക്ക് 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനം അധിക ഇറക്കുമതി തീരുവയുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. കാനഡയുടേയും മെക്‌സിക്കോയുടേയും തീരുവകൾ പിന്നീടു മരവിപ്പിച്ചുവെങ്കിലും ചൈനയുടേത് തുടരുകയാണ്. എന്നാൽ ഇതിന്റെ പ്രതികാര നടപടിയെന്നോണം ചൈന അമേരിക്കൻ ഉത്പന്നങ്ങളായ എണ്ണ, കൽക്കരി, ദ്രവീകൃത പ്രകൃതി വാതകം എന്നിവയ്ക്ക് തീരുവ പ്രഖ്യാപിക്കുകയുണ്ടായി. ഈ നിരക്കുകൾ സംബന്ധിച്ചു നിലനിൽക്കുന്ന അനിശ്ചിതത്വം വിപണിയിൽ അസ്ഥിരത സൃഷ്ടിച്ചതും നിക്ഷേപകർ സ്വർണ്ണത്തിൽ അഭയം തേടുന്നതിന് കാരണമായി. അസ്ഥിരതകളുടെ കാലത്ത് എന്നും സ്വർണ്ണം സുരക്ഷിത ആസ്തിയായി പരിഗണിക്കപ്പെട്ടിരുന്നു. 


​'ഗസ്സ വിൽപനക്കുള്ളതല്ല' ട്രംപിനെ ഓർമിപ്പിച്ച് വീണ്ടും ഹമാസ് ; ​ഗസ്സക്കാർ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് ഇസ്റാഈൽ കയ്യേറിയ ഇടങ്ങളിലേക്ക് മാത്രമായിരിക്കും

സ്വർണ വില ഇനിയും മുകളിലേക്ക് ഉയരുന്ന സാഹചര്യമാണെങ്കിലും കുറയുന്ന സാഹചര്യമാണെങ്കിലും സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അഡ്വാൻസ് ബുക്കിങ് പ്രയോജന പ്രദമാണ്. അതനുസരിച്ച് ഇന്നത്തെ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ സമയത്ത് വില ഉയർന്നാൽ ബുക്ക് ചെയ്ത വിലയിൽ തന്നെ സ്വർണം വാങ്ങാനും സാധിക്കുന്നതാണ്. കുറഞ്ഞ വില എപ്പോഴാണ് ആ വിലയിലാണ് നമുക്ക് സ്വർണം ലഭ്യമാവുക.  വാങ്ങാൻ ഉദ്ദേശിക്കുന്ന സ്വർണത്തിൻറെ നിശ്ചിത ശതമാനം തുക അടച്ച് വേണം മുൻകൂർബുക്കിങ് നടത്താൻ.

പവന് 61920 രൂപ എന്ന നിരക്കിലാണ്ഈ  മാസം സ്വർണ വിപണി ആരംഭിച്ചത്. പിന്നീട് 62000 വും  63000 വും എന്ന റെക്കോർഡുകൾ സ്വർണം ഭേദിച്ചു. ഫെബ്രുവരി 11 ന് ആദ്യമായി 64000 ത്തിന് മുകളിലേക്ക്എ എന്ന റെക്കോർഡിലും എത്തി. എന്നാൽ അന്ന് തന്നെ 560 രൂപയുടെ ഇടിവോടെ വില 63520 ലേക്ക് താഴുകയും ചെയ്തു സ്വർണ വില. 

   

 

Date Price of 1 Pavan Gold (Rs.)
1-Feb-25 61960
2-Feb-25 61960
3-Feb-25 Rs. 61,640 (Lowest of Month)
4-Feb-25 62480
5-Feb-25 63240
6-Feb-25 63440
7-Feb-25 63440
8-Feb-25 63560
9-Feb-25 63560
10-Feb-25 63840
11-Feb-25
(Morning)
Rs. 64,480 (Highest of Month)
11-Feb-25
(Afternoon)
64080
12-Feb-25 63520
13-Feb-25 63840
14-Feb-25 63920
15-Feb-25 63120
16-Feb-25
Yesterday »
63120
17-Feb-25
Today »
Rs. 63,520


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  a day ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  a day ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  a day ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  a day ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  a day ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  a day ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  a day ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  a day ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  a day ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  a day ago