
'ഗസ്സ വിൽപനക്കുള്ളതല്ല' ട്രംപിനെ ഓർമിപ്പിച്ച് വീണ്ടും ഹമാസ് ; ഗസ്സക്കാർ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് ഇസ്റാഈൽ കയ്യേറിയ ഇടങ്ങളിലേക്ക് മാത്രമായിരിക്കും

ഗസ്സ: ഗസ്സ വിൽപനക്കുള്ളതല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ഹമാസ്. ഗസ്സയെ അമേരിക്ക ഏറ്റെടുക്കുമെന്നും ഒപ്പം വമ്പൻ റിയൽ എസ്റ്റേറ്റ് സൈറ്റാക്കി കണക്കാക്കി പുനർവികസനം കൈകാര്യം ചെയ്യാനുള്ള ചുമതല മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങൾക്ക് നൽകുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനക്കാണ് ഹമാസിൻരെ തിരുത്ത്. തീർത്തും അസംബന്ധമായ പ്രസാതാവനയാണ് ട്രംപ് നടത്തുന്നതെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അംഗം ഇസ്സത്തുൽ റിഷ്ഖ് ചൂണ്ടിക്കാട്ടി. ഗസ്സ വാങ്ങാനും വിൽക്കാനും കഴിയുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയല്ലെന്ന് താക്കീത് ചെയ്ത അദ്ദേഹം ഗസ്സ ഫലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നും അമേരിക്കൻ പ്രസിഡന്റിനെ ഓർമിപ്പിക്കുന്നു. ഗസ്സക്കാർ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് ഇസ്റാഈൽ കൈയേറിയ ഇടങ്ങളിലേക്ക് മാത്രമാണെന്നും അദ്ദേഹം ടെലിഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിൽ തുറന്നടിച്ചു.
"ഗസ്സ വാങ്ങാനും വിൽക്കാനും കഴിയുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയല്ല. 1948ലെ അധിനിവേശത്തിന് മുമ്പുള്ള ഫലസ്തീൻ ഭൂമിയുടെ അവിഭാജ്യ ഘടകമാണത്. റിയൽ എസ്റ്റേറ്റ് ഡീലറുടെ മാനസികാവസ്ഥയോടെ ഫലസ്തീൻ പ്രശ്നം കൈകാര്യം ചെയ്യുന്നത് പരാജയമായിരിക്കും എന്നത് മറക്കണ്ട. എല്ലാ കുടിയിറക്കൽ, നാടുകടത്തൽ പദ്ധതികളെയും ഫലസ്തീൻ ജനത പരാജയപ്പെടുത്തും. ഗസ്സ അവിടുത്തെ ജനങ്ങളുടേതാണെന്നതും മറക്കണ്ട. ഗസ്സക്കാർ എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് നേരത്തെ ഇസ്റാഈൽ കൈയേറിയ അവരുടെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും മാത്രമായിരിക്കും’ -റിഷ്ഖ് വ്യക്തമാക്കി.
കൂടുതൽ ബന്ദിമോചനത്തിനും ഗസ്സയിൽ ശാശ്വത സമാധാനത്തിനും വഴിതുറക്കുന്ന രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് വീണ്ടും വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തുവന്നിരിക്കുന്നത്. എയർഫോഴ്‌സ് വൺ വിമാനത്തിൽ ഇന്നലെ ന്യൂ ഓർലിയാൻസിലേക്ക് പോകുമ്പോഴായിരുന്നു ഗസ്സയെ വലിയ റിയൽ എസ്റ്റേറ്റ് സൈറ്റ് ആയി കണക്കാക്കണമെന്ന ട്രംപിന്റെ മാധ്യമപ്രവർത്തകരോടുള്ള പ്രതികരണം.
‘ഞങ്ങൾ അത് ഏറ്റെടുക്കും. ഗസ്സയുടെ ഭാഗങ്ങൾ പുനർനിർമ്മിക്കാൻ മിഡിൽ ഈസ്റ്റിലെ മറ്റ് രാഷ്ട്രങ്ങൾക്ക് നൽകാം. മറ്റുള്ളവർക്കും ഞങ്ങളുടെ ആഭിമുഖ്യത്തിൽ അത് ചെയ്യാം. എന്നാൽ,ഹമാസ് ഗസ്സയിൽ തിരിച്ചെത്താതിരിക്കാനും അവരത് സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. തിരികെ വരാൻ ഗസ്സക്കാർക്ക് ഇപ്പോൾ അവിടെ ഒന്നുമില്ല. തകർന്നടിഞ്ഞ സ്ഥലമാണ് അത്’ -ട്രംപ് പറഞ്ഞു.
ഗസ്സയിലേക്ക് മടങ്ങാൻ കുടിയിറക്കപ്പെട്ട ഫലസ്തീനികൾആഗ്രഹിക്കുന്നില്ലെന്നും ട്രംപ് ആവർത്തിച്ചു. ‘ ഫലസ്തീനികൾ ഗസ്സയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഒരേയൊരു കാരണം അവർക്ക് മറ്റൊരു വഴി ഇല്ല എന്നതാണ്. സുരക്ഷിതമായ ഒരു പ്രദേശത്ത് വീട് നൽകാൻ കഴിയുമെങ്കിൽ, ഒരു ബദൽ ഉണ്ടെങ്കിൽ അവർ ഗസ്സയിലേക്ക് മടങ്ങാൻ ആഗ്രഹിക്കില്ല’ -ട്രംപ് പറഞ്ഞു.
നേരത്തെ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലും ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് തന്നെ ഇതിനെതിരെ ഫലസ്തീൻ ജനതയും ലോകരാഷ്ട്രങ്ങളും രംഗത്തുവന്നിരുന്നു.
അതിനിടെ, രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്കുള്ള നീക്കം വീണ്ടും സജീവമാവുകയാണ്. ചർച്ചകൾക്കായി ഖത്തറിലേക്ക് തിരിക്കാൻ ഇസ്റാഈലി പ്രതിനിധികളോട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ആദ്യഘട്ട കരാറിന്റെ ഭാഗമായി നെറ്റ്സരിം ഇടനാഴിയിൽനിന്ന് ഇസ്റാഈൽ സേന പിന്മാറ്റവും തുടങ്ങിയിട്ടുണ്ട്. ഗസ്സയുടെ വടക്ക്, തെക്ക് ഭാഗങ്ങളെ വേർതിരിക്കുന്ന നെറ്റ്സരിം ഇടനാഴിയിൽനിന്ന് വെടിനിർത്തലിന്റെ 22ാം ദിവസമായ ഞായറാഴ്ച പിന്മാറുമെന്നായിരുന്നു കരാറിൽ പറഞ്ഞിരുന്നത്.
ജനുവരി 19ന് തുടങ്ങിയ 42 ദിവസം നീളുന്ന വെടിനിർത്തൽ പാതിവഴി പിന്നിടുമ്പോൾ 21 ഇസ്റാഈൽ തടവുകാരും 733 ഫലസ്തീൻ തടവുകാരുമാണ് മോചിതരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊല്ലത്ത് രണ്ടു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു
Kerala
• 6 days ago
സുനിത വില്യംസിനെയും സംഘത്തെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 6 days ago
'ഒരേ സമയം റഷ്യക്കും ഉക്രൈനും സ്വീകാര്യനായ പ്രധാനമന്ത്രി' കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് വീണ്ടും തരൂരിന്റെ മോദി സ്തുതി
National
• 6 days ago
അവൻ എന്നെപോലെയാണ്, ഭാവിയിൽ അവൻ ബാലൺ ഡി ഓർ നേടും: ഹാമിഷ് റോഡ്രിഗസ്
Football
• 6 days ago
ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: ശ്രേയസ് അയ്യർ
Cricket
• 6 days ago
' ഒരൊറ്റ ദിവസത്തില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 130 കുഞ്ഞുങ്ങളെ' കഴിഞ്ഞ ദിവസം ലോകം സാക്ഷ്യം വഹിച്ചത് ഇന്നോളം കാണാത്ത കൊടുംക്രൂരതക്ക്- യൂനിസെഫ്
International
• 6 days ago
അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്
Cricket
• 6 days ago
'ഉമ്മ എന്നോട് ക്ഷമിക്കണം..ഇതും പറഞ്ഞ് അവൻ എന്റെ കഴുത്ത് ഞെരിച്ചു' ഒടുവിൽ അഫാനെതിരെ മാതാവിന്റെ മൊഴി
Kerala
• 6 days ago
ആകാശം താണ്ടിയെത്തിയ മകളെ കാണാൻ കാത്തിരിപ്പുണ്ട് ഇങ്ങ് ഗുജറാത്തിലും ബന്ധുക്കൾ
National
• 6 days ago
വേനൽ മഴ കനക്കും; അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത
Kerala
• 6 days ago
യുഎഇയിൽ ജോലി അന്വേഷിക്കുന്നവരാണോ? വിവധ തരം വർക്ക് പെർമിറ്റുകളെക്കുറിച്ചറിയാം
uae
• 6 days ago
ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെ ; മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വെളിപെടുത്തൽ
Kerala
• 6 days ago
ട്രാഫിക് പിഴകളിലെ 50ശതമാനം ഇളവ് ഏപ്രിൽ 18 വരെ മാത്രം; നിർദേശവുമായി സഊദി അറേബ്യ
Saudi-arabia
• 6 days ago
സാങ്കേതിക തകരാർ മാത്രമല്ല, സുനിതയുടെ യാത്ര വൈകിയതിന് പിന്നിൽ രാഷ്ട്രീയക്കളികളും?
International
• 6 days ago
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം
International
• 6 days ago
തിരികെയെത്തി, ഇനി കരുതലിന്റെ നാളുകള്‍
International
• 6 days ago
കൂടുതൽ ആയുധങ്ങൾ വങ്ങിക്കൂട്ടുന്നവരിൽ ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം സഊദിയും ഖത്തറും?; ഗൾഫ് രാഷ്ട്രങ്ങൾ സ്വയം പ്രതിരോധശേഷി ആർജ്ജിക്കുന്നതിന് കാരണം ഉണ്ട്
qatar
• 6 days ago
വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം
International
• 7 days ago
സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
uae
• 6 days ago
പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും
Kuwait
• 6 days ago
ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു
International
• 6 days ago