
Kerala Gold Rate Updates |ഇനിയും കുറയുമോ സ്വര്‍ണ വില; സൂചനകള്‍ പറയുന്നതിങ്ങനെ

ഏറെ നാളുകള്‍ക്ക് ശേഷം സ്വര്‍ണത്തിന്റെ ആവശ്യക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കിയ ഒരു ദിവസമായിരുന്നു ഇന്നലെ. 800 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും വലിയ കുറവായിരുന്നു ഇത്. ഇതോടെ സ്വര്‍ണത്തിന് ഇനിയും വില കുറയുമോ എന്നാണ് ആവശ്യക്കാര്‍ ഉറ്റു നോക്കുന്നത്.
സ്വര്‍ണ വില കുറയും എന്ന് തന്നെയാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. അതുകൊണ്ട്. പണം കൈവശമുള്ളവര്‍ മടിച്ചു നില്‍ക്കണ്ട. സ്വര്‍ണം അഡ്വാന്‍സ് ആയി ബുക്ക് ചെയ്‌തോളൂ. ഉടന്‍ വാങ്ങാമെന്ന് നിനച്ചവര്‍. അത് മാറ്റിതല്‍ക്കാല്‍ ബുക്ക് ചെയ്താല്‍ മതിയെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. വില കുറയുമ്പോള്‍ വാങ്ങാമല്ലോ. ഇനി കുറഞ്ഞില്ലെങ്കിലോ. നിങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ ഉള്ള വിലക്ക് കിട്ടുകയും ചെയ്യും.
11 ശതമാനമാണ് കഴിഞ്ഞ മാസം സ്വര്‍ണത്തിന് വില കൂടിയത്. ഈ മാസവും അതുപോലെ വില ഉയര്‍ന്നു വരുന്നതിനിടെയാണ് പൊടുന്നനെയുള്ള ഈ ഇടിവുണ്ടായത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 64480 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക്63120 രൂപയുമാണ്. ഇന്നലെയാണ് വില പവന് 800 കുറഞ്ഞ് 63120 ലെത്തിയത്. ഇന്നും ഇത് മാറ്റമില്ലാതെ തുടരുകയാണ്.
സ്വര്‍ണ്ണ വിപണിയായ ലണ്ടന്‍ മാര്‍ക്കറ്റില്‍ സ്വര്‍ണം ഔണ്‍സിന് 2,882 ഡോളര്‍ വരെ വില വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. അതിനാല്‍ ഈ വര്‍ഷം സ്വര്‍ണ്ണ വിലയില്‍ ഒമ്പത് ശതമാനം വളര്‍ച്ചയാണുണ്ടായത്. ആഭ്യന്തര വിപണിയിലാകട്ടെ വില വര്‍ധന 10 ശതമാനത്തിലേറെയുമുണ്ടായി.
കാനഡ, മെക്‌സിക്കോ, ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തുടങ്ങിയവക്ക് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം സൃഷ്ടിച്ച വ്യാപാര യുദ്ധം നിക്ഷേപകരുടെ താല്‍പര്യം സ്വര്‍ണ്ണം, വെള്ളി എന്നീ സുരക്ഷിത ആസ്തികളിലേക്കു തിരിയാനിടയാക്കുകയും ചെയ്തു.
കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനം അധിക ഇറക്കുമതി തീരുവയുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. കാനഡയുടേയും മെക്‌സിക്കോയുടേയും തീരുവകള്‍ പിന്നീടു മരവിപ്പിച്ചുവെങ്കിലും ചൈനയുടേത് തുടരുകയാണ്. എന്നാല്‍ ഇതിന്റെ പ്രതികാര നടപടിയെന്നോണം ചൈന അമേരിക്കന്‍ ഉത്പന്നങ്ങളായ എണ്ണ, കല്‍ക്കരി, ദ്രവീകൃത പ്രകൃതി വാതകം എന്നിവയ്ക്ക് തീരുവ പ്രഖ്യാപിക്കുകയുണ്ടായി. ഈ നിരക്കുകള്‍ സംബന്ധിച്ചു നിലനില്‍ക്കുന്ന അനിശ്ചിതത്വം വിപണിയില്‍ അസ്ഥിരത സൃഷ്ടിച്ചതും നിക്ഷേപകര്‍ സ്വര്‍ണ്ണത്തില്‍ അഭയം തേടുന്നതിന് കാരണമായി. അസ്ഥിരതകളുടെ കാലത്ത് എന്നും സ്വര്‍ണ്ണം സുരക്ഷിത ആസ്തിയായി പരിഗണിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സ്വര്‍ണ വില കുതിച്ചുയര്‍ന്നിരുന്നത്.
അതിനിടെ മൂന്ന് വര്‍ഷത്തിന് ശേഷം ഉക്രൈനും റഷ്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. റഷ്യയുടെയും അമേരിക്കയുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്താന്‍ ധാരണയായിട്ടുണ്ട്, ഒരാഴ്ചക്കകം സഊദി അറേബ്യയിലാണ് ചര്‍ച്ചകള്‍ നടക്കുകയെന്നാണ് സൂചന. സമാധാനത്തിന് ധാരണവുകയാണെങ്കില്‍ അത് നിക്ഷേപകര്‍ക്ക് കൂടുതല്‍ അനുകൂല സാഹചര്യം കൊണ്ടു വരികയും നിക്ഷേപം കൂടുകയും ചെയ്യും. ഇത് സ്വര്‍ണവില കുറയാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഡിസംബര്‍ വരെ സ്വര്‍ണം വില കൂടാന്‍ പ്രധാനമായി പറഞ്ഞിരുന്ന ഒരു കാരണമാണ് റഷ്യഉക്രൈന്‍ യുദ്ധം. എന്നിരിക്കേ ഇവിടെ സമാധാനം പുലരുന്നത് ലോഹങ്ങളുടെ വിലയില്‍ ഗണ്യമായ കുറവ് വരുമെന്ന് തന്നെയാണ് സൂചന. സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയെല്ലാം വില കുറമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ പുതിയ ചര്‍ച്ചകളില്‍ സ്വര്‍ണ പ്രേമികള്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 12 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 12 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 12 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 12 hours ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 12 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 13 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 13 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 13 hours ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്‌ഡേറ്റ് പുറത്ത്
Cricket
• 14 hours ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 14 hours ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 15 hours ago
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർഎസ്എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർഗെ
Kerala
• 15 hours ago
ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 15 hours ago
“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
Kerala
• 15 hours ago
വീരപ്പന് തമിഴ്നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി
National
• 16 hours ago
കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ കെ സി വേണുഗോപാൽ
Kerala
• 17 hours ago
ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്
uae
• 18 hours ago
ആശുപത്രിയിലെത്തി നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്
National
• 18 hours ago
പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ
National
• 15 hours ago
'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു
National
• 16 hours ago
കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 16 hours ago