HOME
DETAILS

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ യൂട്യൂബർമാരും അവരുടെ ആസ്തികളും

  
Web Desk
February 17 2025 | 06:02 AM

Top Earning YouTube Channels in India Most Successful Creators and Their Stories

പലരുടെയും സോഷ്യൽ മീഡിയ ജീവിതത്തിലെ പ്രധാന ഭാഗമാണ് യൂട്യൂബ്. വാർത്ത, വിനോദം, പഠനം തുടങ്ങിയ പല അഭിരുചികൾക്കാണ് യൂട്യൂബിനെ പലരും ഉപയോഗിക്കുന്നത്. യൂട്യൂബ് ചാനലുകളിലൂടെ സ്വന്തമായി വരുമാന മാർഗ്ഗം കണ്ടെത്തുന്നവരും ഏറെയാണ്. നിങ്ങളുടെ പല ഇഷ്ട യൂട്യൂബ് ചാനലുകളും മാസത്തിൽ ലക്ഷങ്ങൾ സമ്പാദിക്കുന്നവരായിരിക്കാം. അങ്ങനെയങ്കിൽ ഇന്ത്യയിൽ യൂട്യൂബിലൂടെ ഏറ്റവും വരുമാനം നേടുന്ന ചില ചാനലുകളും അതിന് പിന്നിലുള്ളവരെയും പരിചയപെട്ടാലോ ?

ടെക്നിക്കൽ ഗുരുജി-ഗൗരവ് ചൗധരി (Technical Guruji-Gaurav Chaudhary)

Gaurav_Chaudhary.jpg

ടെക്നിക്കൽ ഗുരുജി എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഗൗരവ് ചൗധരി. യുഎഇയിൽ താമസിക്കുന്ന ഈ ഇന്ത്യക്കാരൻ ടെക് വീഡിയോകളിലൂടെ ശ്രദ്ധേയനാണ്. 2015ൽ നിർമ്മിച്ച ഗൗരവിന്റെ ചാനലിനിന്ന് 23.7 മില്യൺ സബ്‌സ്‌ക്രൈബർമാരുണ്ട്. വിപണിയിൽ ലഭ്യമാകുന്ന സ്മാർട്ഫോണുകളും മറ്റു ഗാഡ്ജറ്റ്‌സുകളുടെയും പരിചയപെടുത്തുന്നതിലൂടെ മിക്കപ്പോഴും യൂട്യൂബിൽ ട്രെൻഡിങ്ങിലാണ് ഗൗരവിന്റെ ടെക്നിക്കൽ ഗുരുജി ചാനൽ. 356 കോടി രൂപയാണ് ചൗധരിയുടെ ആകെ ആസ്തി. 

ബിബി കി വൈൻസ്-ഭുവം ബാം (BB ki Vines-Bhuvam Bam)

bhuvan-bam.jpg

ഡൽഹിയിൽ നിന്നുള്ള ഒരു ഇന്ത്യൻ കോമഡി താരത്തിനപ്പുറത്തേക്ക് ഒരു  എഴുത്തുകാരൻ, ഗായകൻ, നടൻ, ഗാനരചയിതാവ് കൂടെയാണ് ഭുവൻ അവനീന്ദ്ര ശങ്കർ ബാം എന്ന ഭുവം ബാം. യൂട്യൂബിൽ 26.6 മില്യൺ സബ്‌സ്‌ക്രൈബർമാരുള്ള ബിബി കി വൈൻസ് എന്ന കോമഡി ചാനലിലൂടെയാണ് ഭുവം ശ്രദ്ധേയനാകുന്നത്. ബാം തന്നെയാണ് ഫോണിലെ മുൻ ക്യാമറ ഉപയോഗിച്ച് വീഡിയോകൾ ചിത്രീകരിക്കുന്നത്. ഫേസ്ബുക്കിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്തു തുടങ്ങിയ ബാമിന്റെ കരിയർ ഇന്ന് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി പടർന്നു കിടക്കുന്നു. 122 കോടി രൂപയുടെ ആസ്തിയാണ് ഭുവം ബാമിനുള്ളത്. 


അമിത് ഭദാന (Amit Bhadana)

amit1.jpg

ഡൽഹി ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ഹാസ്യനടനാണു അമിത് ഭദാന. എഴുത്തുകാരൻ, നടൻ, സംവിധായകൻ, യൂട്യൂബർ എന്നീ നിലക്കും അമിത് അറിയപ്പെടുന്നു. 2012ൽ അമിത് ചാനൽ ആരംഭിച്ചിരുന്നെങ്കിലും യൂട്യൂബിൽ സജീവമാകുന്നത് 2017 മുതലാണ്, ഹിന്ദി കോമഡി വീഡിയോകളാണ് ചാനലിന്റെ ഉള്ളടക്കം. ഇന്ത്യയിലെ ആദ്യത്തെ 20 ദശലക്ഷം സബ്‌സ്‌ക്രൈബർമാർ എന്ന നേട്ടവും അമിത് സ്വന്തമാക്കിയിരുന്നു. തന്റെ പരിചയ് എന്ന ഗാനത്തിലൂടെ 95 ദശലക്ഷത്തിലധികം വ്യൂസുമായി ഒരു യൂട്യൂബ് സെൻസേഷനായിരുന്നു. 2019 ൽ യൂട്യൂബിന്റെ ഡയമണ്ട് പ്ലേ ബട്ടണും സ്വന്തമാക്കി. 80 കോടി രൂപയാണ് അമിത്തിന്റെ നിലവിലെ ആസ്തി.

കാരിമിനാറ്റി-അജയ് നഗർ (Carry Minati-Ajey Nagar)

ajay_nager_3.jpg

ക്യാരിമിനാറ്റി എന്ന പേരിലൂടെ ജനപ്രിയനാണു അജയ് നഗർ. ലൈവ് ഗെയിമിംഗിനാണ് കൂടുതൽ പരിഗണനയെങ്കിലും ഹിന്ദി ഭാഷയിൽ റോസ്റ്റിംഗ്, കോമഡി വീഡിയോകൾ, ഡിസ് ഗാനങ്ങൾ, ആക്ഷേപഹാസ്യ പാരഡികൾ എന്നിവ സൃഷ്ടിക്കുന്നതിലും അജയ് മിടുക്കനാണെന്നാണ് ആരാധക ലോകം പറയുന്നത്. 45 മില്യൺ സബ്‌സ്‌ക്രൈബർമാരാണ് കാരിമിനാറ്റി ചാനലിനുള്ളത്. അജയിന്റെ ആസ്തി 50 കോടി രൂപയാണ്.

 

YouTube has become an integral part of many people's social media lives, serving as a platform for news, entertainment, learning, and more.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോമോസ് ഷോപ്പിലെ ഫ്രിഡ്ജില്‍ നായയുടെ തല; തൊഴിലാളികള്‍ ഒളിവില്‍, സംഭവം പഞ്ചാബില്‍

National
  •  7 days ago
No Image

2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

Cricket
  •  7 days ago
No Image

പ്രതീക്ഷ തെറ്റിച്ച് സ്വര്‍ണക്കുതിപ്പ്, വെള്ളിക്കും വില കൂടി; കുറയാന്‍ സാധ്യതയുണ്ടോ..വ്യാപാരികള്‍ പറയുന്നതിങ്ങനെ

Business
  •  7 days ago
No Image

മുസ്‌ലിംകള്‍ക്കെതിരെ വിഷം തുപ്പിയ സിപിഎം നേതാവ് എം.ജെ ഫ്രാന്‍സിസിനെതിരെ കേസ്

Kerala
  •  7 days ago
No Image

ഇസ്‌റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു

International
  •  7 days ago
No Image

തോൽവിയുടെ പരമ്പര തുടരുന്നു; പാകിസ്താനെ വീഴ്ത്തി കിവികളുടെ തേരോട്ടം

Cricket
  •  7 days ago
No Image

അനധികൃതമായി 12 പേര്‍ക്ക് ജോലി നല്‍കി; ഒടുവില്‍ പണി കൊടുത്തവര്‍ക്ക് കിട്ടിയത് മുട്ടന്‍പണി

uae
  •  8 days ago
No Image

ആകാശനാളുകളോട് യാത്ര പറഞ്ഞ് സുനിത; ഡ്രാഗണ്‍ പേടകം അണ്‍ഡോക് ചെയ്തു, ഇനി മണ്ണിലേക്ക്

Science
  •  8 days ago
No Image

ടെസ്‌ല കാറുകളുടെ വില്പനയിൽ വമ്പൻ ഇടിവ്; ചൈനയിൽ ടെസ്‌ലക്ക് തിരിച്ചടി 

auto-mobile
  •  8 days ago
No Image

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴ; ജാ​ഗ്രത, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Weather
  •  8 days ago