തമിഴ് നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു
ചെന്നൈ: വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ ഡാനിയല്‍ ബാലാജി(48) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ പുരസൈവാക്കത്തെ വസതിയില്‍ പൊതുദര്‍ശനത്തിനു വക്കും.
നിരവധി തമിഴ്ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ഡാനിയല്‍ ബാലാജി മലയാളം, തെലുങ്ക്, കന്നഡ സിനിമകളിലും പ്രത്യേക സാന്നിധ്യമായിട്ടുണ്ട്. കമല്‍ഹാസന്റെ ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂനിറ്റ് പ്രൊഡക്ഷന്‍മാനേജറായാണ് സിനിമാരഗത്തേക്കു വന്നത്.
തമിഴ് ടെലിവിഷന്‍ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്കു വരുന്നത്. വേട്ടയാട് വിളയാട്(2006), വട ചെന്നൈ(2018),മായവന്‍(2017) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയമികവിന് പ്രശംസകള്‍ നേടിയിട്ടുണ്ട്. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."