HOME
DETAILS

വൈകാതെ വധശിക്ഷയെന്ന് ഫോണ്‍കോളില്‍; ഉടനടി ഇടപെട്ട് ഇന്ത്യ, വധശിക്ഷ നീട്ടിവച്ച് അബൂദബി

  
Web Desk
February 20 2025 | 04:02 AM

In the phone call that the execution will be done soon India immediately intervened Abu Dhabi postponed the execution

അബൂദബി: ഇന്ത്യന്‍ എംബസി അധികൃതര്‍ പുനഃപരിശോധനാ ഹരജി നല്‍കിയതിനെ തുടര്‍ന്ന് അബൂദബിയില്‍ വധശിക്ഷ കാത്തുകഴിയുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദിയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു. ജോലി ചെയ്യുന്നതിനിടെ, ദമ്പതികളുടെ കുട്ടി മരിച്ച കേസില്‍ പ്രതിയായ നിലവില്‍ അല്‍വത്ബയിലെ ജയിലിലാണ് ഷഹ്‌സാദി കഴിയുന്നത്.

വധശിക്ഷക്ക് മുമ്പുള്ള അവസാന ആഗ്രഹമെന്ന നിലയിലാണ് യുവതിയെ വീട്ടുകരുമായി സംസാരിക്കാന്‍ അധികൃതര്‍ അനുവദിച്ചത്. യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് ഷഹ്‌സാദി അകത്തായത്. കുട്ടി മരിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ഫയല്‍ ചെയ്ത കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദിക്കെതിരെ അബൂദബി കോടതി വധശിക്ഷ വിധിച്ചത്.

നിലവില്‍ അബൂദബിയിലെ അല്‍വത്ബ ജയിലില്‍ കഴിയുകയാണ് ഷഹ്‌സാദി. വധശിക്ഷക്ക് മുമ്പുള്ള അവസാന ആഗ്രഹമെന്ന നിലയിലാണ് ഷഹ്‌സാദിക്ക് കുടുംബത്തോട് സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയത്. കുടുംബാംഗങ്ങളെ സമാധാനിപ്പിച്ച യുവതി ഇത് തന്റെ അവസാന ഫോണ്‍കോള്‍ ആയിരിക്കുമെന്നും പറഞ്ഞിരുന്നു.

ഉത്തര്‍പ്രദേശ് മുഗളായി ബാന്ദ സ്വദേശിയായ ഷഹ്‌സാദി 2021ലാണ് അബൂദബിയില്‍ എത്തിയത്. നാട്ടില്‍ വെച്ച് ഉസൈര്‍ എന്ന വ്യക്തിയുമായി പരിചയത്തിലായ ഷഹ്‌സാദിയെ ഉസൈര്‍ ആഗ്ര യുപി സ്വദേശികളായ ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇവര്‍ വഴിയാണ് ഷഹ്‌സാദി അബൂദബിയില്‍ എത്തിപ്പെട്ടത്. മനുഷ്യകടത്തിയതിന്റെ പേരില്‍ ദമ്പതികള്‍ക്കും ഉസൈറിനും ഇയാളുടെ അമ്മാവന്‍ ഫൈസ്, ഭാര്യ നസിയ, മാതാവ് അഞ്ജും സഹാന എന്നിവര്‍ക്കെതിരെ ബാന്ദ ചീഫ് ജുഡീഷ്യല്‍ കോടതി നിര്‍ദേശപ്രകാരം കേസെടുത്തിട്ടുണ്ട്.

ഉസൈര്‍ പരിചയപ്പെടുത്തിയ ദമ്പതികള്‍ തങ്ങളുടെ കുട്ടിയെ പരിപാലിക്കാനായാണ് ഷഹ്‌സാദിയെ അബൂദബിയിലേക്ക് എത്തിച്ചത്. നാലു മാസം പ്രായമുള്ള കുഞ്ഞ് അപ്രതീക്ഷിതമായി മരിച്ചതാണ് ഷഹ്‌സാദിയെ അഴിക്കുള്ളിലാക്കിയത്. കുട്ടിയുടെ മരണത്തെ തുടര്‍ന്നാണ് മാതാപിതാക്കള്‍ യുവതിക്കെതിരെ പൊലിസില്‍ പരാതി നല്‍കിയത്.
യുവതിയുടെ പിതാവ് ഉന്നത ഉദ്യോഗസ്ഥരെ കണ്ടെങ്കിലും നിലവില്‍ യാതൊരു വിധ നടപടികളുമുണ്ടായിട്ടില്ല. ചെറുപ്രായത്തില്‍ അടുക്കളയില്‍ ജോലി ചെയ്യവേ ഷഹ്‌സാദിയുടെ മുഖത്ത് പൊള്ളലേറ്റിരുന്നു. മുഖത്തെ പരുക്ക് ചികിത്സിച്ച് ഭേദമാക്കാമെന്നും ഭാവി സുരക്ഷിതമാക്കാമെന്നും പറഞ്ഞ് കബളിപ്പിച്ചാണ് ഉസൈര്‍ യുവതിയെ അബൂദബിയില്‍ എത്തിച്ചത്.

In the phone call that the execution will be done soon; India immediately intervened, Abu Dhabi postponed the execution



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago
No Image

ജാഗ്രത; തീവ്രമായ മഴ മുന്നറിയിപ്പ്; തിരുവനന്തപുരത്തടക്കം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും

National
  •  2 days ago
No Image

28 പന്തിൽ സെഞ്ച്വറി നേടിയവനെ കളത്തിലിറക്കി ചെന്നൈ; കൊൽക്കത്തക്കെതിരെ തീപാറും

Cricket
  •  2 days ago
No Image

രോഹിത്തിന് വമ്പൻ തിരിച്ചടി, നിർണായകമായ നീക്കത്തിനൊരുങ്ങി ബിസിസിഐ; റിപ്പോർട്ട്

Cricket
  •  2 days ago
No Image

സൗത്ത് ആഫ്രിക്ക തകർന്നുവീണു; ലങ്കൻ മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ

Cricket
  •  2 days ago
No Image

പതങ്കയത്ത് കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു

National
  •  2 days ago
No Image

വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ

Kerala
  •  2 days ago