HOME
DETAILS

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു

  
Web Desk
May 07 2025 | 12:05 PM

15 Killed in Pakistani Firing in Poonch After Indias Operation Sindoor

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ 15 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ എല്ലാവരും കശ്മീരികൾ തന്നെയാണ്. ആക്രമണത്തിൽ 43 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നു.

പൂഞ്ച് അതിർത്തിയിൽ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികരാണ് വെടിവയ്പ് നടത്തിയതെന്ന് സ്ഥിരീകരിച്ചു. താമസവീടുകളടക്കം ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ നിരവധി നാട്ടുകാരെ നേരിട്ട് ബാധിച്ചു.ഇതിനെ തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിയിൽ  മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു.

പാക് അധീന കശ്മീരിലെ ഭവൽപൂർ, മുറിട്കേ, സിലാൽകോട്ട്, കോട്ലി, ഭിംബീർ, ടെഹ്റകലാൻ, മുസഫറബാദ് ഉൾപ്പെടെയുള്ള ഒൻപത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേരടക്കം 32 പേർ കൊല്ലപ്പെട്ടതായാണ് പാകിസ്ഥാനിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എട്ടുപേർ മരിച്ചതായി പാക് സൈനിക വക്താക്കൾ പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 90ൽ അധികമെന്നാണ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഴുവൻ രാത്രി ആക്രമണത്തിന്റെ പുരോഗതി നേരിട്ട് നിരീക്ഷിച്ചു. പ്രതീക്ഷിക്കാവുന്ന പാകിസ്ഥാൻ തിരിച്ചടിയെ മുൻനിർത്തി, അതിർത്തിക്ക്  സമീപമുള്ള 10 ഇന്ത്യൻ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. ഇന്ത്യ യാതൊരു പാക് സൈനിക താവളത്തെയും ലക്ഷ്യമാക്കിയിട്ടില്ലെന്നും തകർത്തത് ഭീകര കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

പാകിസ്ഥാൻ കടുത്ത പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്നു. പാക് സൈന്യത്തിന് തിരിച്ചടിയ്ക്കാനുള്ള നിർദേശം സർക്കാർ നൽകി. റെഡ് അലർട്ട് പ്രഖ്യാപിച്ച പാകിസ്ഥാൻ, ഇന്ത്യൻ ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ ശക്തമായ പ്രസ്താവനകളാണ് നടത്തുന്നത്. പാകിസ്ഥാൻ പ്രത്യാക്രമണത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി, വിങ് കമ്മാൻഡർ വ്യോമിക സിങും വാർത്താ സമ്മേളനത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  a day ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ

National
  •  a day ago
No Image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം

Cricket
  •  a day ago
No Image

ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം

International
  •  a day ago
No Image

5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി

qatar
  •  a day ago
No Image

ഇസ്റഈലിന്റെ ഇറാന് നേരെ ആക്രമണം: ഇന്ത്യയ്ക്ക് ആവശ്യമായ ഊർജ വിതരണം ഇപ്പോഴുണ്ടെന്ന് പുരി 

National
  •  a day ago
No Image

ദത്തെടുത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; 52-കാരനായ വളർത്തച്ഛൻ അറസ്റ്റില്‍

Kerala
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്-കൊള്ളമുതൽ പങ്ക് വയ്ക്കുന്നതിലെ തർക്കം: ഒഐസിസി

bahrain
  •  a day ago
No Image

'ഇത്ര ധൃതി വേണ്ടാ'; റെഡ് സിഗ്നല്‍ തെറ്റിച്ച് കാര്‍ മുന്നോട്ടെടുത്തു, ബസുമായി കൂട്ടിയിടിച്ചു

uae
  •  a day ago
No Image

90,000 കോടി രൂപയിലധികം കുടിശ്ശിക; മുഖ്യമന്ത്രിയോട് ഉടൻ നൽകണമെന്ന് കരാറുകാർ 

National
  •  a day ago