HOME
DETAILS

ഇന്ത്യന്‍ തിരിച്ചടിയില്‍ ജയ്‌ഷെ തലവന്റെ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടു- റിപ്പോര്‍ട്ട്

  
Web Desk
May 07 2025 | 09:05 AM

Masood Azhars Family Members Killed in Operation Sindoor Reports Say

ധാക്ക: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ബുധനാഴ്ച ഇന്ത്യ നടത്തിയ സൈനിക നീക്കം ഓപറേഷന്‍ സിന്ദൂറില്‍ ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ  കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നാല് അനുയായികളും കൊല്ലപ്പെട്ടിട്ടുണ്ട്.  പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ തലവനാണ് മസ്ഊദ് അസ്ഹര്‍. ഇക്കാര്യം ജെയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ മസ്ഊദ് അസ്ഹറിന്റെ മൂത്ത സഹോദരിയും അവരുടെ ഭര്‍ത്താവും അനന്തരവനും ഭാര്യയും കുട്ടികളുമുണ്ടെന്ന് ബി.ബി.സി ഉര്‍ദു റിപ്പോര്‍ട്ട് ചെയ്തു. 

ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെയായിരുന്നു കരസേനയുടെ ആക്രമണം. പഹല്‍ഗാമില്‍ 26പേരുടെ ജീവനെടുത്ത ഭീകരരുടെ ആക്രമണത്തിന് തിരിച്ചടിയായായുള്ള നീക്കത്തില്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് കരസേന തകര്‍ത്തത്. നാല് ജയ്‌ഷെ , മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ കേന്ദ്രങ്ങള്‍ എന്നിവ തകര്‍ത്തതില്‍ ഉള്‍പെടുന്നു. കോട്ട്‌ലി, മുറിദ്‌കെ, ബഹാവല്‍പൂര്‍, ചക് അമ്രു, ഭിംബര്‍, ഗുല്‍പൂര്‍, സിയാല്‍കോട്ട്, മുസാഫറബാദ്, ഭാഗ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ  ആക്രമണം ഉണ്ടായിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.  നീതി നടപ്പാക്കിയെന്നാണ് ആക്രമണത്തിന് ശേഷം സൈന്യം എക്‌സില്‍ കുറിച്ചത്. പഹല്‍ഗാമില്‍ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിനല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ അധികാരം നല്‍കിയിരുന്നു. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

 

In retaliation for the Pahalgam terror attack, India launched a military strike on Wednesday under "Operation Sindoor," during which 10 family members of Jaish-e-Mohammed chief Masood Azhar were reportedly killed, along with four of his followers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  18 hours ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  18 hours ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  18 hours ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  18 hours ago
No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  18 hours ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  18 hours ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  19 hours ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  20 hours ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  20 hours ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  20 hours ago