തൃശൂരില്‍ ബൈക്കിൽ എത്തിയ മോഷ്ടാവ് മുറ്റമടിക്കുന്നതിനിടെ 70കാരിയുടെ രണ്ടു പവന്റെ മാല പൊട്ടിച്ചോടി
തൃശൂർ: കുന്നംകുളത്ത് ബൈക്കിലെത്തിയ മോഷ്ടാവ് വയോധികയുടെ രണ്ടു പവന്റെ മാല കവർന്നു.ചിറമനേങ്ങാട് എ.കെ.ജി നഗറിൽ ബൈക്കിലെത്തിയ മോഷ്ടാവ് വയോധികയുടെ രണ്ടു പവന്റേ മാലയാണ് പൊട്ടിച്ചത്. ബുധനാഴ്ച്ച വൈകിട്ട് 4:30നാണ് സംഭവം നടന്നത്. ചുവന്ന നിറത്തിലുള്ള ബൈക്കിൽ എത്തിയ മോഷ്ടാവ് വീട്ടു മുറ്റം വൃത്തിയാക്കിയിരുന്ന കോട്ടയം സ്വദേശിനി രമണന്റെ ഭാര്യ സുമതി (70)യുടെ മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. ചിറമനേങ്ങാട് എ.കെ.ജി നഗറിൽ കൊട്ടാരപ്പാട്ട് ചന്ദ്രൻ മകൻ സജിയുടെ വീട്ടിൽ വിരുന്നെത്തിയതാണ് സുമതി. സജിയുടെ ഭാര്യയുടെ അമ്മയാണ് വയോധികയായ സുമതി. കുന്നംകുളം സ്റ്റേഷൻ ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. സമീപകാലത്തായി വടക്കാഞ്ചേരി- കുന്നംകുളം മേഖലയിൽ ബൈക്കിൽ എത്തി മാല കവരുന്ന സംഘം സജീവമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."