HOME
DETAILS
MAL
കെ. ബാബുവിന്റെ വീട്ടിലെ റെയ്ഡ്: എട്ട് ലക്ഷം രൂപ പിടിച്ചെടുത്തു
backup
September 03 2016 | 09:09 AM
കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെയും ബിനാമികളുടെയും വസതികളില്‍ നടത്തിയ റെയ്ഡില്‍ വിജിലന്‍സ് സംഘം എട്ടുലക്ഷം രൂപ പിടിച്ചെടുത്തു. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയും ബിനാമി എന്ന് വിജിലന്‍സ് പറയുന്ന റോയല്‍ ബേക്കറി ഉടമ മോഹനന്റെ വസതിയില്‍ നിന്നും ആറര ലക്ഷം രൂപയുമാണ് പിടിച്ചെടുത്തിരിക്കുന്നത്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കെ.ബാബുവിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. കെ.ബാബു അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. റിയല്‍ എസ്റ്റേറ്റ് വ്യാപാരികളുമായി ബാബുവിന് വഴിവിട്ട ബന്ധമുണ്ടെന്ന് എഫ്.ഐ.ആറിലുണ്ട
ബിനാമികളുടെയും ബാബുവിന്റെ ബന്ധുക്കളുടെയും വസതികളില്‍ വരും ദിവസങ്ങളിലും റെയ്ഡ് തുടരാനാണ് വിജിലന്‍സ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."