HOME
DETAILS

ട്രംപിൻ്റെ 'ഇന്ത്യൻ തെര‍ഞ്ഞെടുപ്പ് ഫണ്ട്' ആരോപണം ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം

  
February 21 2025 | 14:02 PM

Ministry of External Affairs says Trumps Indian election fund allegation is worrying

2024 ലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ മാറ്റം വരുത്തുന്നതിനായി ഇന്ത്യയിലേക്ക് 'വോട്ടർമാരുടെ പങ്കാളിത്തത്തിനായി' 21 മില്യൺ ഡോളർ(180 കൊടി രൂപ) ഒഴുക്കിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങളോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു .ഈ അവകാശവാദത്തെ "വളരെ ആശങ്കാജനകം" എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം, അധികൃതർ ഇത് പരിശോധിച്ചുവരികയാണെന്നും വ്യക്തമാക്കി. "യുഎസ് പ്രവർത്തനങ്ങളെയും ധനസഹായത്തെയും കുറിച്ച് യുഎസ് ഭരണകൂടം പുറത്തുവിട്ട വിവരങ്ങൾ ഞങ്ങൾ കണ്ടു. ഇവ വളരെ അസ്വസ്ഥത ഉളവാക്കുന്നവയാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടലുകൾ ഉണ്ടാകുമെന്ന ആശങ്കയ്ക്ക് ഇത് ആക്കംകൂട്ടിയിട്ടുണ്ട്. പ്രസക്തമായ വകുപ്പുകളും ഏജൻസികളും ഈ വിഷയം പരിശോധിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ഒരു പൊതു അഭിപ്രായം പറയുന്നത് ശരിയല്ല, അതിനാൽ ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യം പരിശോധിക്കുന്നുണ്ട്, തുടർന്ന് അതിനെക്കുറിച്ച് കൂടതൽ വിവരങ്ങൾ പുറത്തു  കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്," വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

എന്നാൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ഈ തുക ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 21 ദശലക്ഷം ഡോളർ പോയത് ബംഗ്ലാദേശിലേക്ക് എന്ന് തെളിയ്ക്കുന്ന രേഖകളും മാധ്യമങ്ങൾ പുറത്തുവിട്ടു.ഈ പണം ഇന്ത്യൻ അയൽ രാജ്യമായ ബംഗ്ലാദേശിലെ വിദ്യാർത്ഥി സംഘടനകളിലേക്കാണ് പോയത് എന്നാണ് രേഖകൾ. എന്നാൽ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഒരേ തുക കിട്ടിയിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.ബി ജെ പി ഈ വിക്ഷയത്തിൽ  പ്രതികരിച്ചത് ബംഗ്ലാദേശിലേക്കല്ല കോൺഗ്രസിലേക്കാണ് ഫണ്ട് പോയതെന്നാണ്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ രാഹുൽ ഗാന്ധിയും കോൺഗ്രസും രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്നും ബി ജെ പി ആരോപണം ഉന്നയിച്ചു. ബി ജെ പി തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണ് പ്രതികരിച്ച കോൺഗ്രസ് ഇത്രയും തുക എത്തിയപ്പോൾ അജിത് ഡോവലും അന്വേഷണ ഏജൻസികളും എവിടെയായിരുന്നവെന്ന് ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ; ഹാർവാർഡ് സർവകലാശാലയ്ക്കുള്ള 2.2 ബില്യൺ ഡോളർ ധനസഹായം മരവിപ്പിച്ച് യുഎസ്

International
  •  5 days ago
No Image

ഖത്തറിലെ പാർക്കുകളിലെ ഫീസ് പരിഷ്കരിച്ചു; പുതിയ നിരക്ക് ഇങ്ങനെ

qatar
  •  5 days ago
No Image

പൊറോട്ടയിൽ പൊതിഞ്ഞ പടക്കം കടിച്ച് പശുവിന്റെ വായ് പൊട്ടിത്തെറിച്ചു

Kerala
  •  5 days ago
No Image

കാസർകോട് യുവതിയെ കടയിൽ തീകൊളുത്തി കൊലപ്പെടുത്തി; പ്രതി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

ഗസ്സയിലെ അവസാനത്തെ ആശുപത്രിയും തകർത്ത സയണിസ്റ്റ് നടപടിയെ ശക്തമായി അപലപിച്ചു സഊദി അറേബ്യ

latest
  •  5 days ago
No Image

ഷാർജ അൽ നഹ്ദയിലെ  താമസ കെട്ടിടത്തിലുണ്ടായ  തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ്​​ പേർക്ക്​ പരുക്ക്​

uae
  •  6 days ago
No Image

ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഖഛായ മാറ്റിമറിച്ച മരിയോ വർഗാസ് യോസ

International
  •  6 days ago
No Image

ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ

uae
  •  6 days ago
No Image

വയനാട്ടിൽ കനത്ത മഴയും കാറ്റും; കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി 

Kerala
  •  6 days ago
No Image

രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം

Kerala
  •  6 days ago