
സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ.വി റാബിയ അന്തരിച്ചു

ശാരീരിക പരിമിതികള്‍ മറികടന്ന് അക്ഷരലോകത്തേക്ക് പതിനായിരങ്ങളെ കൈപിടിച്ചുയര്‍ത്തി. സാക്ഷരതാ പ്രവര്‍ത്തക കെ.വി റാബിയ അന്തരിച്ചു. രണ്ടര പതിറ്റാണ്ടിലേറെയായി കാന്‍സര്‍ ബാധിതയായിരുന്നു. ഈയിടെ കരളിലേക്ക് കാന്‍സര്‍ വ്യാപിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായി. ഒരു മാസത്തോളമായി കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്നും ശനിയാഴ്ച രാത്രി മമ്പുറത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വെച്ചാണ് ഇന്ന് രാവിലെ 9.30 ന് മരണം സംഭവിച്ചത്
സ്വവസതിയായ വെള്ളിലക്കാട് റോഡ് പണി നടക്കുന്നതിനാല്‍ മമ്പുറത്ത് സഹോദരിയുടെ വീട്ടിലാണ് മൃതദേഹം. ഖബറടക്കം വൈകുന്നേരം 6 മണിക്ക് തിരൂരങ്ങാടി നടുവിലെ പള്ളി ജുമാ മസ്ജിദില്‍.
മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില് മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. പോളിയോ പിടിപെട്ടാണ് ആവര്‍ക്ക് ശാരീരിക പരിമിതി സംഭവിക്കുന്നത്. പഠനത്തില്‍ മിടുക്കിയായിരുന്ന അവര്‍ തളര്‍ന്നിരിക്കാതെ വീട്ടുകാരുടെയും കൂട്ടുകാരുടെയും പിന്തുണയോടെ പഠനം തുടര്‍ന്നു. പിന്നീടങ്ങോട്ട് തന്റെ സ്വപ്നങ്ങളിലേക്കുള്ള പോരാട്ടമായിരുന്നു അവരുടെ ജീവിതം.തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നെങ്കിലും സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ പൂര്‍ത്തിയാക്കാനായില്ല. എന്നാല്‍ പിന്മാറാന് തയ്യാറായിരുന്നില്ല അവര്‍. വീട്ടിലിരുന്ന് പഠിച്ചു. കഥകളും കവിതകളും എന്തിനേറെ ശാസ്ത്രം വരെ അവര്‍ വരുതിയിലാക്കി. ബിരുദങ്ങള്‍ നേടി. തന്റെ പരിമിതികളെ മറികടന്ന ഇച്ഛാശക്തിയുടെ വെളിച്ചം തനിക്കു ചുറ്റുമുള്ളവരിലേക്കും അവര്‍ പകര്‍ന്നു.
ചുറ്റുമുള്ള വിദ്യാര്‍ഥികള്‍ക്ക് റ്റിയൂഷനെടുത്തു. പലകാരണങ്ങളാല്‍ അറിവിന്റെ ലോകത്തേക്ക് കടക്കാനാവാതിരുന്ന നിരവധി സാധാരണക്കാരാ സ്ത്രീകള്‍ക്ക് അവര്‍ ചിറകായി. സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍ അവര്‍ക്ക് ആകാശമൊരുക്കി. വായനയുടെ വിശാലമായ ലോകം അന്യമായിരുന്ന നാട്ടിലെ വീട്ടമ്മമാര്‍ ഉള്‍പെടെയുള്ളവര്‍ക്കായി അവര്‍ വീട്ടില്‍ ലൈബ്രറി വരെ ഒരുക്കി.
സമ്പൂര്‍ണ സാക്ഷരതാ യജ്ഞമാണ് റാബിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പകരക്കാരിയായി സാക്ഷരതാ ക്ലാസില്‍ ഇന്‍സ്ട്രക്ടറായ റാബിയ 1990 ജൂണില്‍ എല്ലാ പ്രായത്തിലുമുള്ള നിരക്ഷരര്‍ക്കായി ഒരു ക്യാംപയിന് വരെ ആരംഭിച്ചു. തിരൂരങ്ങാടിയിലെ നിരക്ഷരരായ നൂറോളം പേര് ക്ലാസിനെത്തിയിരുന്നു. ശാരീരികാവസ്ഥയെ ജോലി വഷളാക്കിയെങ്കിലും അവര്‍ പിന്മാറിയില്ല. തന്റെ ദൗത്യവുമായി അവര്‍ മുന്നേറി. പ്രവര്‍ത്തനങ്ങളുമായി മുന്നേറി.
വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന വെള്ളിലക്കാട്ടിലെ സ്ത്രീകള്‍ക്കായി ചെറുകിട ഉല്‍പ്പാദന യൂണിറ്റ്, വനിതാ ലൈബ്രറി, യൂത്ത് ക്ലബ് തുടങ്ങിയവ അവരുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു. വികലാംഗരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചലനം സംഘടനക്കും അവര്‍ രൂപം നല്കി.
2000ല്‍ അര്‍ബുദം ബാധിച്ചു. 2004 ആയപ്പോഴേക്കും ജോലിയില്‍ തിരിച്ചെത്തി. 38-ാം വയസ്സില്‍ കുളിമുറിയുടെ തറയില്‍ തെന്നിവീണ് നട്ടെല്ല് തകര്‍ന്നു. കഴുത്തിനു താഴെ ഭാഗികമായി തളര്‍ന്ന നിലയിലായിരുന്നു. അസഹനീയ വേദനയില്‍ കിടക്കുമ്പോഴും റാബിയ കളര്‍ പെന്‍സില്‍ ഉപയോഗിച്ച് നോട്ട്ബുക്കുകളുടെ പേജുകളില്‍ തന്റെ ഓര്‍മകള്‍ എഴുതാന്‍ തുടങ്ങി. ഒടുവില്‍ 'നിശബ്ദ നൊമ്പരങ്ങള്‍' പുസ്തകം പൂര്‍ത്തിയാക്കി. ആത്മകഥ 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട് ഉള്‍പ്പെടെ നാലു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. പുസ്തകത്തില്‍ നിന്നുള്ള റോയല്‍റ്റിയാണ് ചികിത്സച്ചെലവുകള്‍ക്ക് ഉപയോഗിച്ചിരുന്നത്.
റാബിയ ചലിക്കുന്നു, ഒരക്ഷരം ഒരു ചുവട്,ഫീനിക്സ് പക്ഷി എന്നീ ഡോക്യുമെന്ററികള്‍ അവരെ കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. നെഹ്റു യുവ കേന്ദ്ര അവാര്‍ഡ് (1992), നാഷണല്‍ യൂത്ത് അവാര്‍ഡ്(1993),സംസ്ഥാന സാക്ഷരതാ മിഷന് അവാര്‍ഡ്(1993) എന്നിവ ലഭിച്ചു. 2022ല്‍ കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്കി ആദരിച്ചു.
1994-ല്‍ സര്‍ക്കാരിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയം ദേശീയ യുവജന അവാര്‍ഡാണ് റാബിയയ്ക്ക് ലഭിക്കുന്ന ആദ്യത്തെ ദേശീയ അംഗീകാരം .ബജാജ് ട്രസ്റ്റ് അവാര്‍ഡ് (1995), രാമാശ്രമം അവാര്‍ഡ് (1996), കരുണാകര മേനോന് സ്മാരക അവാര്‍ഡ്(1997), ജയ്സീസ് സോണ്‍ അവാര്‍ഡ് (1998), എം.എസ്.എസ് അഹമ്മദ് മൗലവി സ്മാരക അവാര്‍ഡ്(1998) എന്നിവയും ലഭിച്ചു.
1999ല്‍ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പത്ത് മികച്ച യുവ ഇന്ത്യക്കാരില്‍ റാബിയയുമുണ്ടായിരുന്നു. 2000 ത്തില്‍ സര്‍ക്കാരിന്റെ ശിശുക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ 'കണ്ണകി സ്ത്രീ ശക്തി അവാര്‍ഡ്' ആദ്യമായി ലഭിച്ചത് റാബിയക്കാണ്.
കേന്ദ്ര യുവജനകാര്യ മന്ത്രാലയം പുരസ്കാരം(2000), യു.എന്‍.ഡി.പി അവാര്‍ഡ് 2000, കുവൈറ്റ് താഹിറ അവാര്‍ഡ് (2000), ഐ.എം.എ അവാര്‍ഡ് (2002), യുവ കലാസാഹിതി അവാര്‍ഡ്(2003),കേരള വികലാംഗ സാമൂഹിക സേവന സംഘടന അവാര്‍ഡ് (2004), മുറിമറ്റത്തില്‍ ബാവ അവാര്‍ഡ് (2004),റിയാദ് സ്റ്റാര്‍ ഫ്രണ്ട്സ് ക്രിയേഷന് സാഹിത്യ അവാര്‍ഡ് (2006), നഹ്ദി മലയാളം അസോസിയേഷന് അവാര്‍ഡ്(2007), സംസ്ഥാന സാക്ഷരതാ സമിതി അവാര്‍ഡ്(2007), ഭാസ്കര്‍ ഫൗണ്ടേഷന് അവാര്‍ഡ് (2008), സീതി സാഹിബ് സ്മാരക അവാര്‍ഡ് (2010), മികച്ച സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് (2010) മഹിളാ തിലകം അവാര്‍ഡ് (2012), മികവിനുള്ള ഡോ. മേരി വര്‍ഗീസ് അവാര്‍ഡ് (2013) തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ അവരെ തേടിയെത്തി. സഫിയ, ആസിയ, ആരിഫ പരേതരായ ഖദീജ,നഫീസ എന്നിവര്‍ സഹോദരങ്ങളാണ്.
Renowned literacy activist K.V. Rabia, who overcame physical disabilities caused by polio to uplift thousands through education, has passed away. A native of Vellilakkad near Tirurangadi in Malappuram, she was honored with the Padma Shri in 2022 for her exceptional contributions to social service.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുര്‍ഷിദാബാദ് സംഘര്‍ഷം; വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പൊലിസ് കൂട്ടുനിന്നു
National
• a day ago
ഇസ്രാഈലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍; ജാഗ്രത നിര്‍ദേശം
International
• a day ago
സ്വര്‍ണ വിലയേക്കാള്‍ ഏറെ ഉയരത്തില്‍ പവന് ആഭരണത്തിന്റെ വില; സ്വര്‍ണം വാങ്ങുമ്പോള്‍ ബില്ലില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Business
• a day ago
കാന്‍സര്‍ ബാധിച്ച മൂന്ന് വയസുകാരിയെ നിരാഹാരത്തിലൂടെ മരണം വരിപ്പിച്ചു; വിചിത്ര വാദമുയര്‍ത്തി മാതാപിതാക്കള്‍
National
• a day ago
സി.പി.എം രാജ്യസഭാ കക്ഷി നേതാവായി ജോണ്‍ ബ്രിട്ടാസ്
National
• a day ago
ആതിഫ് അസ്ലമിന്റെ അക്കൗണ്ടിനും വിലക്ക്; പാക് സെലിബ്രിറ്റികള്‍ക്കെതിരായ നടപടിയും തുടര്‍ന്ന് ഇന്ത്യ
International
• a day ago
ഇസ്റാഈല്‍ പട്ടിണിക്കിട്ട് കൊന്നത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 57 ഫലസ്തീനികളെ
International
• a day ago
വീണ്ടും പാക് ചാരന്മാര് പിടിയില്‍; ഐഎസ്ഐ ഏജന്റുമാരായ പാലക് ഷേറും സൂരജും ചോര്‍ത്തിയത് അതീവരഹസ്യങ്ങള്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അറസ്റ്റിലായത് നാലുചാരന്‍മാര്‍ | Pak Spy Arrested
latest
• a day ago
മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് എസ് ഐ സി വിഖായ സ്വീകരണം നൽകി
Saudi-arabia
• a day ago
ഇന്ത്യന്‍ രൂപയും മറ്റ് രാജ്യങ്ങളിലെ കറന്‍സികളും തമ്മിലെ ഇന്നത്തെ വ്യത്യാസം ഇപ്രകാരം | India Rupee Value Today
latest
• a day ago
തമിഴ്നാട്ടിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു, വേളാങ്കണ്ണിക്ക് പോയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്
latest
• a day ago
യുവതി മകനുമായി കിണറ്റിൽ ചാടിയ സംഭവം; രണ്ടര വയസ്സുകാരൻ മരിച്ചു, യുവതിക്കെതിരെ കേസ്
crime
• a day ago
കെ.പി.സി.സി അധ്യക്ഷ മാറ്റം: അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ച
Kerala
• a day ago
തിരുവനന്തപുരം പട്ടത്ത് കാറും ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചു; ഓട്ടോക്ക് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു
latest
• a day ago
Qatar Weather Updates: ഇന്ന് കടലാക്രമണ ഭീഷണി, മറ്റന്നാൾ മുതൽ ശക്തമായ കാറ്റ്, ജാഗ്രതാ നിർദേശം
latest
• a day ago.jpg?w=200&q=75)
രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് പാക് സൈനികൻ ബിഎസ്എഫിൻ്റെ കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു
latest
• a day ago
ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം
latest
• 2 days ago
കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു
Kuwait
• 2 days ago
ഇനിയും വേണം; കേരളത്തിലെ നിരത്തുകളിൽ 550 കാമറകൾ കൂടി സ്ഥാപിക്കണമെന്ന് കേരള പൊലിസ്
Kerala
• a day ago
വേടനെ വേട്ടയാടിയോ? ഉദ്യേഗസ്ഥർക്കെതിരേ നടപടിയുണ്ടാകും; വിഷയത്തിൽ രണ്ട് തോണിയിൽ കാലിട്ട് വനം വകുപ്പ് മേധാവി
Kerala
• a day ago
ഇന്ന് നീറ്റ് യുജി പ്രവേശന പരീക്ഷ; 5453 പരീക്ഷാകേന്ദ്രങ്ങളിലായി 22.7 ലക്ഷം പേര് പരീക്ഷ എഴുതും
Kerala
• a day ago