HOME
DETAILS

ദുബൈയിൽ മറൈൻ ലൈസൻസ് ഓൺലൈനായി ലഭിക്കും; കുറഞ്ഞ പ്രായം 16 വയസ്; വിശദ വിവരങ്ങൾ അറിയാം

  
Web Desk
February 24, 2025 | 6:00 AM

Dubai Introduces Online Marine License Application Process

വിനോദത്തിനായോ, പ്രൊഫഷണൽ ആവശ്യങ്ങൾക്കായോ ബോട്ടുകളോ കപ്പലുകളോ ഓടിക്കാനുള്ള ലൈസൻസ് നേടാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഓൺലൈനായി പരീക്ഷ എഴുതാം. അതേസമയം, പരീക്ഷ വിജയിച്ചാൽ അതോറിറ്റിൽ എത്താതെ തന്നെ നിങ്ങൾക്ക് മറൈൻ ലൈസൻസ് ലഭിക്കുമെന്നറിയിച്ചിരിക്കുകയാണ് ദുബൈ മാരിടൈം അതോറിറ്റി ഓഫ് പോർട്ട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ (പിസിഎഫ്‌സി).

"ആവശ്യമായ രേഖകൾ സമർപ്പിച്ചതിന് ശേഷം, അപേക്ഷകർ മൾട്ടിപ്പിൾ ചോയ്‌സ് രീതിയിലുള്ള പരീക്ഷയിൽ വിജയിക്കണം. അതേസമയം, കപ്പലിൻ്റെ വലുപ്പത്തെ ആശ്രയിച്ച് ചോദ്യങ്ങളുടെ എണ്ണത്തിൽ വ്യത്യാസം വരാം. 12 മീറ്റർ വരെ നീളമുള്ള ബോട്ടുകൾ ഓടിക്കാനുള്ള ലൈസൻസിന് അപേക്ഷ നൽകിയവർ കുറഞ്ഞത് 25 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. അതേസമയം, 24 മീറ്റർ വരെ നീളമുള്ള ബോട്ടുകളുടെ ലൈസൻസിനായി അപേക്ഷിച്ചവർ കുറഞ്ഞത് 50 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. 

വിവിധ തരം മറൈൻ ലൈസൻസുകൾ

ദുബൈയിൽ രണ്ട് തരത്തിലുള്ള മറൈൻ ലൈസൻസുകൾ ലഭ്യമാണ്. സ്വകാര്യ ബോട്ട് ഉടമകൾക്കുള്ള പ്ലെഷർ ലൈൻസും, ടൂറിസ്റ്റ് യാച്ചുകൾ അല്ലെങ്കിൽ ഫ്ലോട്ടിംഗ് റെസ്റ്റോറൻ്റുകൾ പോലുള്ള വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കപ്പലുകൾക്കുള്ള കൊമേഴ്സ്യൽ ലൈസൻസും.

അപേക്ഷാ പ്രക്രിയയിൽ അപേക്ഷകരെ പ്രായത്തിന്റെയും അവർ പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്ന കപ്പലിൻ്റെ വലുപ്പത്തിന്റെയും അടിസ്ഥാനത്തിൽ തരംതിരിക്കും. മാത്രമല്ല, അന്താരാഷ്ട്ര സമുദ്ര സുരക്ഷയും നാവിഗേഷൻ മാനദണ്ഡങ്ങളും പിന്തുടരുന്ന രീതിയിലായിരിക്കും തിയറി ടെസ്റ്റ് നടത്തുക.

റിഫ്രഷർ കോഴ്സ്

മുമ്പ് പരിശീലന കോഴ്‌സുകളിൽ പങ്കെടുത്തിട്ടും തിയറി പരീക്ഷയിൽ പരാജയപ്പെട്ടവർക്കായി അതോറിറ്റി റിഫ്രഷർ പരിശീലന കോഴ്‌സുകൾ നൽകുന്നുണ്ട്. കാലഹരണപ്പെട്ട മറൈൻ ലൈസൻസ് പുതുക്കുന്നവർക്ക് 500 ദിർഹം നിരക്കിൽ റിഫ്രഷർ കോഴ്‌സ് ലഭ്യമാണ്. നാല് മണിക്കൂർ ദൈർഘ്യമുള്ള ഈ ഏകദിന കോഴ്‌സ് അപേക്ഷകരെ ലൈസൻസ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്.

മറൈൻ ലൈസൻസ് നേടുന്നതിനുള്ള ചെലവ്

അഞ്ച് വർഷത്തെ സാധുതയുള്ള മറൈൻ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിന് 500 ദിർഹം അപേക്ഷാ ഫീസും, 600 ദിർഹം പരീക്ഷാ ഫീസും, കൂടാതെ 20 ദിർഹം അധിക ഫീസും ഉൾപ്പെടുന്നു. യുഎഇയിൽ മറൈൻ ലൈസൻസുകൾക്കായുള്ള ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിവർഷം 2,000-ത്തിലധികം ലൈസൻസുകളാണ് നൽകി വരുന്നത്. 2023ൽ 3,124 മറൈൻ ലൈസൻസുകളാണ് നൽകിയതെങ്കിൽ 2024ൽ അത് 3,913 ആയി വർധിച്ചു.

മറൈൻ ലൈസൻസ് നേടുന്നതിനുള്ള പ്രായപരിധി

മറൈൻ ലൈസൻസ് നേടുന്നതിനുള്ള പ്രായപരിധി കപ്പലിൻ്റെ വലുപ്പത്തെ ആശ്രയിച്ചാണിരിക്കുന്നത്. 12 മീറ്റർ വരെ നീളമുള്ള സ്വകാര്യ ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നതിന് അപേക്ഷകർക്ക് കുറഞ്ഞത് 16 വയസായിരിക്കണം. 24 മീറ്റർ നീളമുള്ള ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ 18 വയസും, 24 മീറ്ററിൽ കൂടുതൽ നീളമുള്ള കപ്പലുകൾക്ക് 20 വയസും ആവശ്യമാണ്. അതേസമയം, വാണിജ്യ മറൈൻ ലൈസൻസ് നേടുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 20 വയസാണ്.

Obtain your marine license in Dubai with ease! Discover the eligibility criteria, application process, and required documents for a hassle-free online experience. Minimum age requirement is 16 years.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കാലില്‍ ചങ്ങലയിട്ട് 25 മണിക്കൂര്‍ വിമാനയാത്ര, നീര് വന്ന് വീര്‍ത്ത് അനങ്ങാന്‍ പറ്റാത്ത അവസ്ഥ' യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട 50 ഇന്ത്യക്കാര്‍ പറയുന്നു

International
  •  9 days ago
No Image

ടി.പി കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം; പ്രതികളെ വിട്ടയക്കുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന്‌ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

Kerala
  •  9 days ago
No Image

പുത്തനത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Kerala
  •  9 days ago
No Image

കാണുമ്പോൾ സാധാരണ ക്യുആർ കോഡായി തോന്നാം; എന്നാൽ സ്കാൻ ചെയ്താൽ പണി കിട്ടും; 'ക്യൂആർ ഫിഷിംഗ്' തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബൈ

uae
  •  9 days ago
No Image

സഊദി വിഷൻ വൻ വിജയത്തിലേക്ക്; 85 ശതമാനവും പൂർത്തിയായി

Saudi-arabia
  •  9 days ago
No Image

പാലക്കാട് സ്പിരിറ്റ് വേട്ട; സി.പി.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  9 days ago
No Image

യുഎഇക്കാർക്ക് ആശ്വാസം; നവംബറിൽ പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യത

uae
  •  9 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  9 days ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Kerala
  •  9 days ago
No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  9 days ago