HOME
DETAILS
MAL
മലപ്പുറം തലപ്പാറയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു
February 25, 2025 | 5:35 PM
മലപ്പുറം: തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയും മകളും അക്രമിക്കപ്പെട്ടു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40) മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ അജ്ഞാതൻ ഇരുവരെയും വെട്ടിയതായാണ് പ്രാഥമിക വിവരം.
പരിക്കേറ്റ അമ്മയെയും മകളെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.പാലക്കലിൽ നിന്നും മുമ്പ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോൾ, ബൈക്കിലെത്തിയ ആളാണ് ഇവരെ ഓവർടേക്ക് ചെയ്ത് ആക്രമിച്ചത്. വലതുകൈക്കാണ് ഇരുവർക്കും വെട്ടേറ്റത്.
തിരൂരങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല, കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."