HOME
DETAILS

മാര്‍ച്ചില്‍ യുഎഇ പെട്രോള്‍, ഡീസല്‍ വില കുറയുമോ?

  
Web Desk
February 26, 2025 | 3:38 PM

Will UAE petrol and diesel prices drop in upcoming month

ദുബൈ: 2025 മാര്‍ച്ചിലെ, യുഎഇയിലെ പെട്രോള്‍, ഡീസല്‍ വിലകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ, വിലകളിലെ ഏറ്റക്കുറച്ചിലുകള്‍ പതിവായി ശ്രദ്ധിക്കുന്ന താമസക്കാര്‍ ചില്ലറ വില്‍പ്പന ചെലവുകളിലെ വര്‍ധനവോ കുറവോ നിരീക്ഷിച്ച് അവ എങ്ങനെ ബജറ്റ് ചെയ്യാമെന്നതിനെക്കുറിച്ചുള്ള ചിന്തകളിലായിരിക്കും.

ഫെബ്രുവരിയില്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.74 ദിര്‍ഹമായിരുന്നു വില. ജനുവരിയില്‍ ഇത് 2.61 ദിര്‍ഹമായിരുന്നു. അതേസമയം ഒരു ലിറ്റര്‍ സ്‌പെഷ്യല്‍ 95 പെട്രോള്‍ വില കഴിഞ്ഞ മാസം 2.50 ദിര്‍ഹത്തില്‍ നിന്ന് 2.63 ദിര്‍ഹമായി വര്‍ധിപ്പിച്ചിരുന്നു.

ഇപ്ലസ് 91 പെട്രോളിന്റെ വില ലിറ്ററിന് 2.55 ദിര്‍ഹമായാണ് നിശ്ചയിച്ചത്. ജനുവരിയില്‍ ലിറ്ററിന് 2.43 ദിര്‍ഹമായിരുന്നു ഇത്. കഴിഞ്ഞ മാസത്തെ ഡീസല്‍ വില 2.68 ദിര്‍ഹമായിരുന്നുവെങ്കില്‍, ഈ മാസം ലിറ്ററിന് 2.82 ദിര്‍ഹമാണ് ഈടാക്കുന്നത്. 2015ല്‍ യുഎഇ ഇന്ധന വില നിയന്ത്രണം നീക്കിയതിനുശേഷം, പ്രതിമാസ വില ക്രമീകരണങ്ങള്‍ ആഗോള എണ്ണവിലയിലെ പ്രവണതകളെ അടിസ്ഥാനാമാക്കിയാണ് നിശ്ചയിക്കുന്നത്.

'ട്രംപ് ഇഫക്റ്റ്' ഇന്ധനവില കുറയ്ക്കുമോ?
ആഗോളതലത്തില്‍ കാണപ്പെടുന്ന വിശാലമായ സാമ്പത്തിക അനിശ്ചിതത്വത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ആഗോള എണ്ണവില അടുത്തിടെയായി കുറഞ്ഞുവരികയാണ്. ക്രൂഡ് ഓയില്‍ വില 2.5% കുറഞ്ഞ് ബാരലിന് 69 ഡോളറില്‍ താഴെയായി. ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. 

വിശകലന വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും വലിയ ഇടിവാണ് ക്രൂഡ് ഓയിലിന് സംഭവിച്ചത്. ഈ മേഖലയില്‍ നിക്ഷേപം നടത്തിയവരെല്ലാം നിക്ഷേപം പിന്‍വലിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്.

വ്യാപാര സംഘര്‍ഷങ്ങളും വിലക്കുറവിന് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് ചൈനയുമായുള്ള സാമ്പത്തിക ബന്ധം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള യുഎസ് നയങ്ങള്‍ വിപണിയിലെ ചാഞ്ചാട്ടത്തിന് ആക്കം കൂട്ടി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ചൈനയില്‍ ഊര്‍ജ്ജ ആവശ്യകതയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ഈ നടപടികളോടെ മങ്ങലേച്ചിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം, ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളര്‍ കടന്നിരുന്നു. എന്നാല്‍ ചൈനയുടെ മന്ദഗതിയിലുള്ള ഡിമാന്‍ഡ്, വിതരണ വര്‍ധനവ്, വ്യാപാരവുമായി ബന്ധപ്പെട്ട മാന്ദ്യം എന്നീ ഘടകങ്ങള്‍ വിപണിയെ കാര്യമായിത്തന്നെ ബാധിച്ചു. വൈകാതെ യുഎഇയുടെ മാര്‍ച്ച് മാസത്തെ ഔദ്യോഗിക ഇന്ധന വില പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Will UAE petrol and diesel prices drop in March?

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറില്‍ സ്‌കൈ ഡൈനിംങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി; രക്ഷപ്പെടുത്താന്‍ ശ്രമം, സാങ്കേതിക തകരാറെന്ന് അധികൃതര്‍

Kerala
  •  6 days ago
No Image

അൽ ഖുസൈസിൽ അജ്ഞാത മൃതദേഹം: മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനസഹായം തേടി ദുബൈ പൊലിസ്

uae
  •  6 days ago
No Image

'രോഹിത് വെമുല ബില്‍' ക്യാംപസുകളിലെ ജാതിവിവേചനം തടയാന്‍ പുതിയ ബില്ലവതരിപ്പിച്ച് കര്‍ണാടക

National
  •  6 days ago
No Image

ബി.എല്‍.ഒയെ കൈയേറ്റം ചെയ്ത സംഭവം: കാസര്‍കോട് സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

Kerala
  •  6 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  6 days ago
No Image

പുടിൻ ഇന്ത്യയിലേക്ക്: സന്ദർശനം ഡിസംബർ 4, 5 തീയതികളിൽ; ട്രംപിന്റെ താരീഫ് ഭീഷണിയടക്കം ചർച്ചയാകും

latest
  •  6 days ago
No Image

വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തി ബി.ജെ.പി നേതാക്കള്‍; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വേദി തകര്‍ന്ന് താഴേക്ക്

National
  •  6 days ago
No Image

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

Kerala
  •  6 days ago
No Image

'അവളുടെ പിതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്' പെണ്‍വീട്ടുകാര്‍ നല്‍കിയ 30 ലക്ഷം സ്ത്രീധനത്തുക തിരിച്ചു നല്‍കി വരന്‍ 

Kerala
  •  6 days ago
No Image

സഊദിയിലെ 6000-ൽ അധികം കേന്ദ്രങ്ങളിൽ പരിശോധന; 1,300-ൽ അധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  6 days ago