
ഏഴ് വര്‍ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തി; തീരാനോവിന്റെ ഭാരവും പേറി വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ പിതാവ്

തിരുവനന്തപുരം: ഒരു തിരിച്ചുവരവ് അയാള്‍ എത്രയോ നാളായി ആശിക്കുന്നതാണ്. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം. സന്തോഷ മേഘച്ചിറകേറി തന്നേയും കാത്തിരിക്കുന്നവരിലേക്ക് പറന്നിറങ്ങുന്ന ആ നിമിഷത്തെ അയാള്‍ എത്രയോ കിനാവ് കണ്ടതാണ്. താനില്ലാതെ വളര്‍ന്ന രണ്ട് മക്കള്‍. അഫാനും അഫ്‌നാസും. തന്റെ തിരിച്ചുവരവിനായി കണ്ണലെണ്ണയൊഴിച്ച് പ്രാര്‍ഥനയായ പ്രിയപ്പെട്ടവള്‍..അവരുടെ അഹ്ലാദത്തിലേക്കാണയാള്‍ പറന്നിറങ്ങാനാശിച്ചത്. എന്നാല്‍ കാത്തിരിക്കാനാരുമില്ലാത്ത ചോരപ്പാടുകള്‍ നിറഞ്ഞ വീട്ടിലേക്കായിപ്പോയി അയാളുടെ തിരിച്ചു വരവ്. ചേര്‍ത്തുപിടിക്കാനും മുത്തമിടാനും ആരുമില്ല. മരണത്തിന്റെ ഗന്ധം തങ്ങി നില്‍ക്കുന്ന ആ വീട്ടിലെ കളിചിരികള്‍ എന്നെന്നേക്കുമായി നിലച്ചു പോയിരിക്കുന്നു. അവിടെ ബഹളമാക്കിയ കുസൃതി അവന്റെ ഏറ്റവും പ്രിയപ്പെട്ട ഇക്കാക്കയുടെ കൈകളാല്‍ കൊല്ലപ്പെട്ടിരിക്കുന്നു. മക്കളെ ജീവനേക്കാള്‍ സ്‌നേഹിച്ച ഉമ്മ മകന്റെ കൈകളാലുള്ള മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തീവ്രശ്രമത്തിലും. അവന്റെ ഇണയായി ആ വീട്ടിലേക്ക് വരുമെന്നുറച്ചവളുടെ കൂടി ചോരപ്പാടുകള്‍ ആ വീട്ടിലുണ്ട്. ഇതെല്ലാം ചെയ്ത കരളിന്റെ കഷ്ണമായ മകന്‍ പൊലിസ് സ്റ്റേഷനിലും.
അബ്ദുറഹീം ഇന്ന് രാവിലെ നാട്ടിലെത്തി. ഇന്ന് രാവിലെ 7.30ഓടെയാണ് ദമ്മാമില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
കച്ചവടം തകരാറിലായി സാമ്പത്തികപ്രതിസന്ധിയോടൊപ്പം ഇഖാമ പുതുക്കാതെ നിയമപ്രശ്‌നം കൂടിയായിപ്പോള്‍ ഏഴുവര്‍ഷം ഗള്‍ഫില്‍ നിന്ന് തിരിച്ചു പോരാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു റഹീം. നാട്ടില്‍ നടന്ന ദാരുണ സംഭവം കേട്ടപ്പോല്‍ അയാള്‍ വല്ലാത്ത നിസ്സഹായവസ്ഥയില്‍ ആയിപ്പോയിരുന്നു. ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകനും ലോകകേരള സഭ അംഗവുമായ നാസ് വക്കമാണ് അദ്ദേഹത്തിന് രക്ഷകനായത്. നാസ് വക്കത്തിന്റെ ഇടപെടലിലൂടെയാണ് യാത്രാരേഖകള്‍ ശരിയായി. നാടണയാനും വഴിയൊരുങ്ങി.
മകന്‍ ഇവിടെ പ്രിയപ്പെട്ടവരെ ഓരോരുത്തരെയായി കൊന്നു തള്ളുമ്പോള്‍ ഇതൊന്നും അറിയാതെ ദമ്മാമിലെ കാര്‍ ആക്‌സസറീസ് കടയിലെ ജോലിയിലായിരുന്നു അബ്ദുറഹീം. വൈകീട്ട് നാട്ടില്‍നിന്ന് സഹോദരിയുടെ മകന്‍ വിളിച്ചപ്പോഴാണ് ആദ്യം വിവരങ്ങളറിഞ്ഞത്. ആദ്യമറിയിച്ചത് ജ്യഷ്ഠന്‍ അബ്ദുല്‍ ലത്തീഫിന്റേയും ഭാര്യയുടേയും മരണം. പിന്നാലെ മറ്റ് കൊലപാതകങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും. എല്ലാം ചെയ്തത് അഫാന്‍ ആണെന്ന് അറിയുക കൂടി ചെയ്തതോടെ ആകെ തകര്‍ന്നു റഹീം. നാട്ടിലേക്കൊന്ന് എത്താന്‍ കഴിഞ്ഞെങ്കില്‍ എന്ന് വല്ലാതെ ആശിച്ചു. അപ്പോഴാണ് നാസ് വക്കം എത്തിയത് അദ്ദേഹം ഇടപെട്ട് കാര്യങ്ങള്‍ നീക്കി. അദ്ദേഹത്തിന്റെ പരിചയത്തില്‍ ഇഖാമ പുതുക്കാനുള്ള സാമ്പത്തിക ചിലവ് ഉള്‍പെടെ ലഭിച്ചു. അങ്ങിനെയാണ് റഹീം നാട്ടിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷൈൻ ടോം ചാക്കോയുടെ ഓടി രക്ഷപ്പെടൽ: പൊലീസ് ചോദ്യങ്ങളുമായി, സത്യം പുറത്തുവരുമോ?
Kerala
• a day ago
യുഎസ് പഠനത്തോട് വിട! കർശന നിയമങ്ങളും ഉയർന്ന വിസ നിരസിക്കലും: ഇന്ത്യൻ വിദ്യാർത്ഥികൾ പുതിയ വഴികൾ തേടുന്നു
National
• a day ago
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾക്ക് ജിഎസ്ടി ? തെറ്റിദ്ധാരണ വേണ്ടെന്ന് ധനമന്ത്രാലയം
National
• a day ago
Hajj 2025: യാത്ര നിയമങ്ങൾ കടുപ്പിച്ചു സഊദി; നിയമവിരുദ്ധ സന്ദർശകർക്കും സൗകര്യം ഒരുക്കുന്നവർക്കും 2.2 ലക്ഷം രൂപ വരെ പിഴ
Saudi-arabia
• a day ago
യുഎസിൽ 1,000ത്തിലധികം വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കി ട്രംപ് ഭരണകൂടം; കൂടുതലും ഇന്ത്യക്കാർ; നാടുകടത്തൽ ഭീഷണിയിൽ
International
• a day ago
സച്ചിനെയും കടത്തിവെട്ടി; തകർച്ചയിലും ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി പടിതാർ
Cricket
• a day ago
ജെഎൻയു തെരഞ്ഞെടുപ്പ് പ്രക്രിയകൾ താത്കാലികമായി നിർത്തിവെച്ചു; തീരുമാനം സംഘർഷങ്ങൾക്ക് പിന്നാലെ
National
• a day ago
ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി
Football
• a day ago
ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു
Kerala
• a day ago
മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി
Kerala
• 2 days ago
2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി
Football
• 2 days ago
വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
Kerala
• 2 days ago
ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്
Kerala
• 2 days ago
ഇനിയും ഫൈന്‍ അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും
Saudi-arabia
• 2 days ago.png?w=200&q=75)
ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്
Kerala
• 2 days ago
ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
latest
• 2 days ago
ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു
National
• 2 days ago
വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു
Kerala
• 2 days ago
ദുബൈയില്‍ പുതിയ തൊഴിലവസരങ്ങളുമായി അസീസി ഡെവലപ്മെന്റ്സ്; വര്‍ഷാവസാനത്തോടെ 7000ത്തോളം പേരെ നിയമിക്കും
latest
• 2 days ago
'ദില്ലിയില്‍ നിന്നുള്ള ഒരു ശക്തിക്കു മുന്നിലും തമിഴ്നാട് കീഴടങ്ങില്ല'; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്
National
• 2 days ago
വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കും കൂടാതെ നികുതി ആനുകൂല്യങ്ങളും; പ്രതിഭകളെ ആകര്‍ഷിക്കാന്‍ പുതുതന്ത്രവുമായി സഊദി
Saudi-arabia
• 2 days ago