HOME
DETAILS

കേരളത്തിൽ വീണ്ടും മഴ: 3 ജില്ലകൾക്ക് യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

  
Ajay
February 28 2025 | 13:02 PM

Rain Returns to Kerala Yellow Alert in 3 Districts

തിരുവനന്തപുരം: കൊടും ചൂടിനിടെ ആശ്വാസമായി മഴയുടെ സൂചന. കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ തന്നെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഇടിമിന്നലോടു കൂടിയ മഴക്കും കാറ്റിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

3 ജില്ലകളിൽ യെല്ലോ അലർട്ട്

മാറിയ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ നാളെ (01/03/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് പ്രവചനം. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചാൽ അതിനെ ശക്തമായ മഴയെന്നായി കണക്കാക്കും.

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ 28/02/2025 തീയതിയിൽ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ, 01/03/2025 ന് തെക്കൻ കേരള തീരത്ത്, 01/03/2025 & 02/03/2025 തീയതികളിൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  2 days ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  2 days ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  2 days ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  2 days ago
No Image

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

Football
  •  2 days ago
No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  2 days ago
No Image

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

Kerala
  •  2 days ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ

Cricket
  •  2 days ago