HOME
DETAILS

റമദാന്‍ ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു

  
Farzana
March 02 2025 | 06:03 AM

Israeli Military Attack Continues Brutally on First Day of Ramadan in West Bank

റമദാനിലെ ആദ്യ ദിവസവും വെസ്റ്റ്ബാങ്കില്‍ ആക്രമണം ഭീകരമായി തുടര്‍ന്ന് ഇസ്‌റാഈല്‍.  അധിനിവേശ വെസ്റ്റ് ബാങ്കിലെ നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാംപിലേക്ക് ഇസ്‌റാഈല്‍ സൈനിക ബുള്‍ഡോസറുകള്‍ അതിക്രമിച്ചു കയറി.  അല്‍മന്‍ഷിയ പരിസരത്തെ നിരവധി വീടുകള്‍ തകര്‍ത്തു. റോഡുകളും നാശമാക്കിയതായും  അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

നൂര്‍ ഷംസ് ക്യാംപ് ഏരിയയ്ക്ക് സമീപമുള്ള താമസക്കാരെ സൈന്യം നിര്‍ബന്ധിച്ച് ഒഴിപ്പിച്ചുവെന്നും നൂര്‍ഷംസ് ക്യാംപില്‍ നിന്നുള്ള നഹാദ് അല്‍ ഷാവിഷ് പറയുന്നു. അവര്‍ 'വലിയ തോതിലുള്ള സ്‌ഫോടനങ്ങള്‍ക്ക്' തയ്യാറെടുക്കുകയാണെന്ന് അവകാശപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ക്യാംപിലെ എല്ലാ താമസക്കാരോടും സ്ഥലം വിടാന്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്,' ഷാവിഷ് പറഞ്ഞു.

നൂര്‍ ഷംസിലെ സൈനിക ആക്രമണം 21ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു മാസത്തിലേറെയായി ഇസ്‌റാഈല്‍ സൈന്യം ജെനിന്‍, തുല്‍ക്കറെം ഉള്‍പെടെ ടക്കന്‍ വെസ്റ്റ് ബാങ്കിലെ നഗരങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ സൈനിക ആക്രമണങ്ങളില്‍ 64 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

 2002 ന് ശേഷം കണ്ടിട്ടില്ലാത്തത്രയും വലിയ സൈനികാക്രമണമാണ് ഫെബ്രുവരി 23 ന് ജെനിന്‍ ക്യാംപിന് നേരെ ഉണ്ടായത്. 
ഇസ്‌റാഈലി ടാങ്കുകള്‍ ജെനിന്‍ അഭയാര്‍ത്ഥി ക്യാംപിലേക്ക് പ്രവേശിക്കുകയായിരുന്നു.

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനും അതിന്മേല്‍ പരമാധികാരം പ്രഖ്യാപിക്കാനുമുള്ള നെതന്യാഹുവിന്റെ സര്‍ക്കാരിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് തുടര്‍ച്ചയായ സൈനിക ആക്രമണം എന്ന് പലസ്തീന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, ഇത് ഔദ്യോഗികമായി ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തിയേക്കാം.

2023 ഒക്ടോബര്‍ 7 ന് ഗസ്സ വംശഹത്യായുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്‌റാഈല്‍ സൈന്യവും അനധികൃത കുടിയേറ്റക്കാരും നടത്തിയ ആക്രമണങ്ങളില്‍ വെസ്റ്റ്ഭാങ്കില്‍ കുറഞ്ഞത് 927 പലസ്തീനികള്‍ കൊല്ലപ്പെടുകയും 7,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ജൂലൈയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്‌റാഈല്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ദീര്‍ഘകാലമായി നടത്തിവരുന്ന അധിനിവേശം 'നിയമവിരുദ്ധമാണ്' എന്ന് പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും എല്ലാ കുടിയേറ്റക്കാരേയും ഒഴിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago